NEWS
രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി രവി പൂജാരിയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ മുംബൈ പോലീസിനോടാണ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടത്.
തന്നെ 10 ദിവസത്തേക്കു മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ട നടപടി ചോദ്യം ചെയ്തു രവി പൂജാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
മുംബൈ പൊലീസിനു കൈമാറുന്നതു ജീവനു ഭീഷണി ആയേക്കുമെന്നും മഹാരാഷ്ട്ര പൊലീസ് ബെംഗളൂരുവില്‍ എത്തി അന്വേഷണം നടത്തുന്നതാകും ഉചിതമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതു നിരസിച്ച കോടതി, രവി പൂജാരിയെ മുംബൈയിലേക്കു കൊണ്ടുപോകുന്നെങ്കില്‍ എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്നും 10 ദിവസത്തിനുശേഷം തിരിച്ചെത്തിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.