പരാതി നൽകാൻ എത്തിയ അച്ഛനെ മകളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച് പോലീസ്.നെയ്യാർ ഡാം സ്റ്റേഷനിൽ ആണ് സംഭവം. അധിക്ഷേപ വീഡിയോ ചർച്ച ആയതോടെ പോലീസുകാരനെ ഡി ജി പി ഇടപെട്ട് സ്ഥലം മാറ്റി.
കുടുബ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയ സുദേവൻ എന്ന വ്യക്തിക്കെതിരെ ആയിരുന്നു അധിക്ഷേപം.ഞായറാഴ്ച്ച സുദേവൻ പരാതി നൽകിയിരുന്നു.അന്ന് വിവരങ്ങൾ പോലീസ് തിരക്കി എങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിറ്റേന്ന് വിവരങ്ങൾ തിരക്കി എത്തിയ സുദേവനോട് ഗ്രേഡ് എ എസ് ഐ ഗോപകുമാർ തട്ടിക്കയറുന്നതാണ് വീഡിയോ.
താൻ മദ്യപിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ആക്ഷേപം എന്നാണ് സുദേവൻ പറയുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഡി ജി പി ഇടപെടുക ആയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡി ഐ ജിയെ ചുമതലപ്പെടുത്തി.
https://youtu.be/4FnQJCdQNoQ