Month: November 2020

  • NEWS

    ശിവശങ്കറിന്‌ ജയിലിൽ വീഡിയോ കാൾ ചെയ്യാൻ അനുമതി

    എം ശിവശങ്കറിന്‌ ജയിലിൽ ബന്ധുക്കളെ വീഡിയോ കാൾ ചെയ്യാൻ അനുമതി നൽകി .ജയിലിൽ ശിവശങ്കറിന്‌ പേനയും പേപ്പറും നൽകണമെന്നും കോടതി നിർദേശം ഉണ്ട് . കസ്റ്റംസ് കസ്റ്റഡി അവസാനിച്ച ശേഷം തിരികെ എത്തുമ്പോൾ ശിവശങ്കറിന്‌ ഈ സൗകര്യങ്ങൾ ലഭിക്കും .അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ ആണ് ശിവശങ്കർ ഇപ്പോൾ ഉള്ളത് .

    Read More »
  • NEWS

    സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

    നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്നിട്ടും സമനില വഴങ്ങി കേരള ബ്ളാസ്റ്റേഴ്സ് .സിഡോ ,ഹൂപ്പർ എന്നിവരാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത് .ഈ സീസണിലെ ആദ്യ ഗോൾ കുറിക്കാനും ഈ കളിയിലൂടെ കേരളത്തിനായി . എന്നാൽ വർധിത വീര്യത്തോടെ നോർത്ത് ഈസ്റ്റ് തിരിച്ചു വരുന്നതാണ് പിന്നീട് കണ്ടത് .ആദ്യം ആപ്പിയയിലൂടെയും പിന്നീട് ഇഞ്ചുറി ടൈമിൽ സില്ലയിലൂടെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള വല കുലുക്കി . വിജയം ഉറപ്പായ മത്സരം ആണ് കേരള ബ്ളാസ്റ്റേഴ്സ് കൈവിട്ടതെങ്കിലും ഒരു പോയിന്റ് കിട്ടിയതിൽ ആശ്വസിക്കാം .ഐഎസ്എൽ ചരിത്രത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിറന്ന അഞ്ചാം സമനില ആണിത് .

    Read More »
  • NEWS

    സ്വകാര്യ ചിത്രങ്ങൾ പുറത്ത്‌ വിടുമെന്ന് യുവാവിന്റെ ഭീഷണി ,ഹസിന്റെ പരാതിയിൽ അറസ്റ്റ്

    ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയ കേസിൽ കൊൽക്കത്തയിൽ യുവാവിനെ അറസ്റ്റ് ചെയ്തു .രണ്ടു മാസമായി യുവാവ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നാണ് ഹസിന്റെ പരാതി . ഹസിൻ ജഹാന്റെ വീട്ടിൽ സഹായിയായി നിന്നിരുന്ന ആൾ ആണ് ആദ്യം വിളിച്ചത് .പിന്നീട് ഇവരുടെ മകൻ ആണെന്ന് പറഞ്ഞ് ഒരു യുവാവ് വിളിക്കാൻ തുടങ്ങി .സ്വകാര്യ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തും ,മൊബൈൽ നമ്പർ വെളിയിൽ വിടും എന്നൊക്കെ ആയിരുന്നു ഭീഷണി എന്നാണ് പരാതി . ആദ്യമൊക്കെ യുവാവിന്റെ ഭീഷണി വകവെക്കാതിരുന്ന ഹസിൻ ഭീഷണി പതിവായപ്പോൾ പോലീസിനെ സമീപിക്കുക ആയിരുന്നു .ഭീഷണി സന്ദേശങ്ങൾ വന്നിരുന്ന ഫോണുകൾ പിന്തുടർന്ന് യുവാവിനെ പോലീസ് പിടികൂടി .ജോലിക്കാരി എന്ന് പറഞ്ഞിരുന്ന സ്ത്രീക്കായി പോലീസ് അന്വേഷിക്കുകയാണ് . ഷമിയുമായി പിരിഞ്ഞ് താമസിക്കുന്ന ഹസിൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .ഷമിക്കെതിരെ പോലീസിലും പരാതി നൽകി ഹസിൻ.അയോധ്യ വിഷയത്തിൽ പ്രതികരിച്ചും ഹസിൻ മാധ്യമ ശ്രദ്ധയിൽ വന്നിരുന്നു .

    Read More »
  • NEWS

    കർഷകർ മുന്നോട്ട് തന്നെ ,[പോലീസ് ജലപീരങ്കി പ്രയോഗം അവസാനിപ്പിക്കാൻ ലോറിയുടെ മുകളിൽ കയറിയ കർഷകന്റെ പോരാട്ട വീര്യം അതുപറയും

    കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ പിന്തിരിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകൾ .കൊടും തണുപ്പിൽ ആണ് കർഷക മാർച്ച് .അതിനെ തടയാൻ പോലീസ് ഉപയോഗിക്കുന്നതോ ജലപീരങ്കിയും .കർഷകർ നനയുന്നു എന്ന് മാത്രമല്ല അവർക്ക് പിന്നീട് ഉടുക്കാനുള്ള വസ്ത്രങ്ങളും ശേഖരിച്ചു വച്ചിട്ടുള്ള ഭക്ഷണവും കൊടും തണുപ്പിൽ തീ കായാനുള്ള സാമഗ്രികളുമെല്ലാം നനയുകയാണ് . ഈ പശ്ചാത്തലത്തിൽ ആണ് പഞ്ചാബിൽ നിന്നുള്ള ഒരു കർഷകൻ പോലീസിന്റെ ജലപീരങ്കി നിർത്തിക്കാൻ രണ്ടും കല്പിച്ച് അത് ഘടിപ്പിച്ചിട്ടുള്ള വാഹനത്തിൽ കയറിയത് വാഹനത്തിൽ കയറിയ കർഷകൻ പോലീസ് നോക്കി നിൽക്കെ ജലപീരങ്കി ഓഫ് ചെയ്ത് ഹീറോ ആകുകയും ചെയ്തു കർഷകൻ .ആ വീഡിയോ ഇപ്പോൾ വൈറൽ ആണ് . കർഷകൻ ജലപീരങ്കി ഓഫ് ചെയ്തതോടെ പോലീസ് തടസം മറികടന്ന് മാർച്ച മുന്നോട്ട് ചലിച്ചു .അംബാലയിൽ നിന്നുള്ള നവദീപ് സിങ് ആണ് കർഷകരുടെ ഹീറോ ആയത് . How…

    Read More »
  • NEWS

    സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല ,നാളെ ഇ ഡിയ്ക്ക് മുമ്പിൽ ഹാജരാകില്ല

    മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല .വിദഗ്ദ്ധ പരിശോധനകൾ തുടരുക ആണെന്നാണ് ഡോക്ടർമാർ പറയുന്നത് .നാളെ ഹാജരാകാൻ ആണ് ഇ ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത് .ചികിത്സാ രേഖകൾ ഇ ഡിയ്ക്ക് കൈമാറി . ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി വീണ്ടും ആവശ്യപ്പെട്ടതിന് പിന്നാലെ ബുധനാഴ്ചയാണ് സി എം രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് അനന്തര ചികിത്സയിൽ ആണ് രവീന്ദ്രൻ എന്നാണ് വിശദീകരണം .കോവിഡ് മുക്തനായതിന് പിന്നാലെയാണ് ഇ ഡി രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകിയത് .

    Read More »
  • TRENDING

    അർജുനൻ മാസ്റ്റർ ബ്രഹ്മാനന്ദനെ പാട്ട് പഠിപ്പിക്കുമ്പോൾ അപ്പുറത്തെ കെട്ടിടത്തിലിരുന്നു കേട്ട് പഠിച്ച എസ്‌പിബിയുടെ ഓർമ ,ജോൺ പോളിന്റെ വാക്കുകളിൽ-വീഡിയോ

    എസ് പി ബി എന്ന ഗായകനെ അദ്ദേഹത്തിന്റെ മാനവികത കൂടി വെളിപ്പെടുത്തി ഓർത്തെടുക്കുകയാണ് പ്രശസ്ത ചലച്ചിത്രകാരനും തിരക്കഥാകൃത്തുമായ ജോൺ പോൾ .അർജുനൻ മാസ്റ്ററുടെ ചെന്നൈ അനുഭവവും ദേവരാജൻ മാസ്റ്ററുമായുള്ള ബന്ധവുമെല്ലാം ഓർത്തെടുക്കുന്നു ജോൺ പോൾ .NewsThen  – ൻറെ “ഓർമ്മകൾ – ജോൺ പോൾ “എന്ന പംക്തിയിലാണ് ഓർമകളുടെ സുവർണ ഏടുകൾ പ്രേക്ഷകർക്കായി ജോൺ പോൾ പങ്കുവെയ്ക്കുന്നത് .

    Read More »
  • NEWS

    സംസ്ഥാനത്ത്‌ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19

    കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാര്‍ഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാര്‍…

    Read More »
  • NEWS

    നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്‍

    കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘനത്തിന് നാല് കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 42, 2, 6 തിരുവനന്തപുരം റൂറല്‍ – 209, 152, 8 കൊല്ലം സിറ്റി – 121, 16, 9 കൊല്ലം റൂറല്‍ – 221, 0, 0 പത്തനംതിട്ട – 28, 31, 1 ആലപ്പുഴ- 28, 16, 2 കോട്ടയം – 5, 5, 0 ഇടുക്കി – 10, 2, 0 എറണാകുളം സിറ്റി – 0, 0, 0 എറണാകുളം റൂറല്‍ – 6, 2, 0 തൃശൂര്‍ സിറ്റി – 17, 22,…

    Read More »
  • NEWS

    4000 പേര്‍ക്ക് പ്രവേശനം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം

    തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങളോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഡിസംബര്‍ ഒന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതി യോഗത്തില്‍ ധാരണയായി. പ്രതിദിനം 1000 പേരെയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം കൂടി തേടിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.

    Read More »
  • NEWS

    എംപിമാർക്കും എംഎൽഎമാർക്കും വിദ്യാഭ്യാസ യോഗ്യത വേണം ,ഭരണ ഘടനയിൽ ഉൾപ്പെടുത്താതെ പോയതിന് ഡോ .രാജേന്ദ്ര പ്രസാദ് പശ്ചാത്തപിക്കുന്ന രണ്ട് കാര്യങ്ങൾ

    ഇന്ന് ഇന്ത്യൻ ഭരണഘടനാ ദിനം ആണ് .1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി സ്വീകരിക്കുമ്പോൾ വിട്ടുപോയ രണ്ടു കാര്യങ്ങളെ കുറിച്ച് ചെയർമാൻ ഡോ .രാജേന്ദ്ര പ്രസാദ് പശ്ചാത്തപിച്ചിരുന്നു . ഡോ .രാജേന്ദ്ര പ്രസാദിന്റെ ആദ്യ പശ്ചാത്താപം ജനപ്രതിനിധികളുടെ വിദ്യാഭ്യാസം സംബന്ധിച്ചായിരുന്നു .”ജനപ്രതിനിധികൾക്ക് ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു .”രാജേന്ദ്ര പ്രസാദ് പറഞ്ഞു . “ഭരണം നിർവഹിക്കുന്നവർക്കും അതിനു സഹായിക്കുന്നവർക്കും ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത നിർദേശിക്കുന്നുണ്ട് .എന്നാൽ ഭരണകർത്താക്കൾക്ക് അത് ബാധകമാക്കിയില്ല .” “രണ്ടാമത്തെ എന്റെ പശ്ചാത്താപം എന്ന് പറയുന്നത് സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ നിർമ്മിക്കാൻ ആയില്ല എന്നതാണ് .രണ്ട് വിഷയങ്ങൾക്കും ധാരാളം പരിമിതികൾ ഉണ്ടായിരുന്നു .എന്നിരുന്നാലും എന്റെ പശ്ചാത്താപം അങ്ങിനെ തുടരുന്നു .”ഡോ രാജേന്ദ്ര പ്രസാദ് വ്യക്തമാക്കി .

    Read More »
Back to top button
error: