Month: November 2020
-
NEWS
തദ്ദേശ തെരഞ്ഞെടുപ്പ്; തപാൽ വോട്ടിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ടു ചെയ്യാം
കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാം. ഇതിനായുളള മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുൻപ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവർക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പോസിറ്റീവാകുന്നവർക്കും തപാൽ വോട്ട് ചെയ്യാമെന്നാണ് മാർഗ്ഗനിർദ്ദേശത്തിലുള്ളത്. ഈ പട്ടികയിൽ പേര് വന്നാൽ രോഗം മാറിയാലും തപാൽ വോട്ട് തന്നെയായിരിക്കും. രോഗം മൂലം മറ്റ് ജില്ലകളിൽ കുടുങ്ങിപ്പോയവർക്കും തപാൽ വോട്ടിന് അപേക്ഷിക്കാം.
Read More » -
LIFE
സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി സേഷ്; വീഡിയോ പുറത്ത്
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങുന്ന ‘മേജര്‍’ സിനിമയുടെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് പ്രത്യേക വീഡിയോ പുറത്തുവിട്ടത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട അദിവിയുടെ അനുഭവങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുഗുവിലുമാണ് ചിത്രം ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന മേജര്‍ 2021-ല്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. ‘ഗൂഡാചാരി’ എന്ന ചിത്രത്തിലൂടെയാണ് അദിവി ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ സാഷി കിരണ്‍ ടിക്കയാണ് മേജര്‍ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ഗൂഡാചാരിക്കു ശേഷം ശോഭിതയും അദിവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സായീ മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റു…
Read More » -
LIFE
ആർക്ക് പ്രവചിക്കാൻ ആകും കാസർഗോഡിന്റെ രാഷ്ട്രീയ മനസ് ?വീഡിയോ
നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം. കാസർകോടിനെ കുറിച്ചാണ് ഇത്തവണ പഞ്ചായത്തങ്കം.ആദ്യം സമഗ്ര ചിത്രം നോക്കാം .കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകൾ ,യു ഡി എഫ് -8 ,എൽഡിഎഫ്- 7 ,ബിജെപി- 2 എന്നിങ്ങനെ ആണ് കക്ഷിനില .ആകെ നഗരസഭകൾ -3 ആണ് .ഇതിൽ എൽഡിഎഫ് -2 ,യുഡിഎഫ് -1 .ബ്ലോക്ക് പഞ്ചായത്തുകൾ മൊത്തം 6 ആണ് .4 ബ്ലോക്ക് പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു .2 ബ്ലോക്ക് പഞ്ചായത്തുകൾ ആണ് യുഡിഎഫിന്റെ പക്കൽ .മൊത്തം 36 ഗ്രാമ പഞ്ചായത്തുകൾ ആണ് കാസർഗോഡ് ജില്ലയിൽ ഉള്ളത് ഇതിൽ 19 എണ്ണം യുഡിഎഫും 16 എണ്ണം എൽഡിഎഫും കോൺഗ്രസ് വിമത വിഭാഗം ഡി ഡി ഡി എഫ് ഒരു പഞ്ചായത്തും ഭരിക്കുന്നു .ഈ ചിത്രം കണ്ടാൽ ഒന്ന് വ്യക്തമാണ് .ആർക്കും…
Read More » -
NEWS
ആശുപത്രി വരാന്തയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ചു കീറി തെരുവുനായ
യുപിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചുകീറി. വാഹനാപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹമാണ് തെരുവുനായ കടിച്ചുകീറുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുപിയിലെ സാമ്പല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വ്യാഴാഴ്ചയാണ് പെണ്‍കുട്ടി റോഡപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പെണ്‍കുട്ടിക്കു ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയില്‍ അനാഥമായി കിടന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ചരണ്‍ സിങ്ങ് പറയുന്നു. എന്നാല്‍ സംഭവത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സാമ്പാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കാതെ കുടുംബം നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയായിരുന്നുവെന്നും മൃതദേഹം പുറത്തെത്തിക്കുമ്പോള്‍ സംഭവിച്ച പിഴവാണ് വിവാദത്തിനു വഴി തുറന്നതെന്നും ആശുപത്രിയിലെ ഡോക്ടര്‍ സുഷില്‍ വര്‍മ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തൂപ്പുകാരനെയും…
Read More » -
LIFE
ജല്ലിക്കെട്ടിലെ അണിയറ കാഴ്ചകളുമായി ഡോക്യുമെന്ററി വരുന്നു
കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്ത്. വിരണ്ടു കൊണ്ടുള്ള ജീവന്‍-മരണപാച്ചിലിനിടയില്‍ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന പോത്തിനു പിറകെ നില്‍ക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരൊറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥാതന്തുവിനെ ജല്ലിക്കെട്ട് എന്ന സിനിമയിലൂടെ ഒരു മണിക്കൂര്‍ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റി ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തും എന്തിന് ഓസ്‌കാര്‍ പുരസ്‌കാരം വരെ വാരിക്കൂട്ടിയ ജല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്കും ഒരു കൗതുകം കാണും. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് ഡോക്യുമെന്ററി സീരീസ് ആയി പുത്തിറക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സിനിമയുടെ പിന്നിലെ കഥ ഡോക്യുമെന്ററി രൂപത്തില്‍ പുറത്തിറങ്ങുന്നത്. സംവിധായകനായ വിവിയന്‍ രാധാകൃഷ്ണനാണ് ഈ ഡോക്യുമെന്ററി ഒരുക്കുന്നത്. രണ്ടു വര്‍ഷമായി ഇതിന്റെ എഡിറ്റ് നടക്കുന്നു. 40000 ക്ലിപ്പുകളുണ്ട്. ഒരു…
Read More » -
NEWS
കോട്ടയം സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു
കോട്ടയം: കോവിഡ് ബാധിച്ചു ഡോക്ടർ മരിച്ചു. പത്തനാട് മുണ്ടത്താനം ഇ.സി ബാബു കുട്ടി (60) യാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ആയിരുന്നു. പ്രമേഹ രോഗത്തെ തുടർന്ന് ഒരു മാസത്തിലേറെയായികൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടൊപ്പം കോവിഡും ബാധിച്ചിരുന്നു. ഭാര്യ ഡോ. ലത ആലപ്പുഴ (മെഡിക്കൽ കോളേജ് അനസ്തേഷ്യാവിഭാഗം)
Read More » -
TRENDING
ലോകരാജ്യങ്ങളിലേക്ക് അബുദാബി വഴി കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ പദ്ധതി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങളിലേക്ക് അബുദാബി വഴി കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ പദ്ധതി. ഇതിന് വേണ്ടി രൂപീകരിച്ച ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്പോര്‍ട്സ് കമ്പനി എന്നിവ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം വഴി വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. അബുദാബി പോര്‍ട്സ് ഗ്രൂപ്പ്, റാഫിദ്, എഡിക്യൂ, താപനില നിയന്ത്രിക്കാന്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കണ്ടെയ്നറുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്കായി വികസിപ്പിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനിയായ സ്‌കൈസെല്‍ എന്നിവയും കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളാണ്. വാക്സിന്‍ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് വഴി നിര്‍വഹിക്കും. വാക്സിന്‍ വാങ്ങി രാജ്യത്ത് എത്തിക്കുന്നത് അബുദാബി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഹോള്‍ഡിങ് കമ്പനിയായ എഡിക്യൂവിന് കീഴിലുള്ള റാഫിദും സ്‌കൈസെല്ലും ചേര്‍ന്നാണ്. നവംബറില്‍ 50 ലക്ഷം ഡോസ് വാക്സിന്‍ ഇത്തിഹാദ് കാര്‍ഗോ വഴി വിതരണം ചെയ്യും. അടുത്ത വര്‍ഷം അവസാനത്തോടെ 1800 കോടി ഡോസ് വാക്സിന്‍ വിവിധ രാജ്യങ്ങളിലേക്ക് അബുദാബി വഴി വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
Read More » -
NEWS
ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം
മഹാരാഷ്ട്ര: ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ പറഞ്ഞു. മാത്രമല്ല കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കല്‍ പോലുളള പ്രതിരോധ നിയന്ത്രണങ്ങള്‍ ഇവരുടെ തൊഴിലിനെ രൂക്ഷമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ധനസഹായം ലഭിക്കുക.
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സി ആര്‍ പി സി 406 പ്രകാരം ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സര്‍ക്കാര്‍ കോടതി മാറ്റത്തിനുളള ആവശ്യം ഹര്‍ജിയായി ഉന്നയിക്കുന്നത്. ഹൈക്കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ തന്നെയായിരിക്കും സുപ്രീംകോടതിയേയും സര്‍ക്കാര്‍ ബോദ്ധ്യപ്പെടുത്തുക. 2013ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാനപ്പെട്ട വാദം.ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്ന് സര്‍ക്കാര്‍ അറിയിക്കും. സുപ്രീംകോടതിയിലേക്കുളള ഹര്‍ജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലേക്ക് ഡല്‍ഹിയിലുളള അഭിഭാഷകരുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസമായതിനാലാണ് സി ആര്‍ പി സി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാനുളള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ട്…
Read More » -
NEWS
പരിശീലന പറക്കലിനിടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു; പൈലറ്റിനായി തിരച്ചില്‍
ന്യൂഡല്‍ഹി:പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരു പൈലറ്റിന് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. അറബിക്കടലില്‍ ഐ എന്‍ എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പരീക്ഷണ പറക്കലിനിടെ ഗോവയില്‍ മറ്റൊരു മിഗ് വിമാനം തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More »