NEWS

“മോഡി”ഫൈഡ് ഇന്ത്യ ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് ,ചരിത്രത്തിൽ ആദ്യം

ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഔദ്യോഗികമായി മാന്ദ്യത്തിലേക്ക് .ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് രണ്ടാം സാമ്പത്തിക പാദത്തിലെ കണക്കുകൾ ഇന്ന് പുറത്ത് വിടുന്നതോടെ ഇന്ത്യ ഔദ്യോഗികമായി മാന്ദ്യത്തിലേക്ക് കടക്കും .

തുടർച്ചയായി രണ്ട് പാദങ്ങളിൽ സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതിനെയാണ് സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കുക .ദേശീയ ഉത്പാദനം തുടർച്ചയായി രണ്ട് പാദങ്ങളിൽ മുൻവർഷത്തേക്കാൾ താഴെ പോകുമ്പോൾ ആണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചു എന്ന് പറയാൻ ആകുക .

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ അവസ്ഥയിൽ എത്തുന്നത് .രണ്ടാം പാദത്തിൽ വ്യത്യസ്തമായ നിരക്കുകൾ ആണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത് .

Back to top button
error: