ബാർ ഉടമകൾ 29 .79 കോടി രൂപ പിരിച്ചു എന്ന് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് ബാറുടമ ബിജു രമേശ് പുറത്ത് വിട്ടു .ബാറുടമകൾ പണം പിരിച്ചില്ലെന്നുള്ള ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രെസിഡന്റ് വി സുനിൽ കുമാറിന്റെ വാദം ബിജു രമേശ് തള്ളി .രമേശ് ചെന്നിത്തല കോഴ വാങ്ങി എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുക ആണെന്നും അദ്ദേഹം മനോരമ ന്യൂസ് ചാനൽ ചർച്ചയിൽ വ്യക്തമാക്കി .
രമേശ് ചെന്നിത്തലയ്ക്ക് കോഴ നൽകി എന്ന ബിജു രമേശിന്റെ അവകാശ വാദവും സുനിൽ കുമാർ തള്ളിയിരുന്നു .ആ സമയത്ത് സുനിൽ കുമാർ സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇല്ലായിരുന്നുവെന്ന് ബിജു രമേശ് ചൂണ്ടിക്കാട്ടി .
തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല .എന്നാൽ സുനിൽ കുമാറിന് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജു രമേശ് ആരോപിച്ചു .