NEWS

ഡിജിറ്റൽ മാധ്യമ മേഖലയിൽ കൂടുതൽ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഡിജിറ്റൽ മാധ്യമ മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് കൂടുതൽ നിയന്ത്രണവുമായി കേന്ദ്രസർക്കാർ .ഡിജിറ്റൽ മാധ്യമ മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 % ആണ് .ഇതിൽ കൂടുതൽ നിക്ഷേപം സ്വീകരിച്ചവർ കുറയ്ക്കണം എന്നാണ് നിർദേശം .

26 % ത്തിൽ കുറവ് വിദേശ നിക്ഷേപമുള്ള കമ്പനികൾ ഒരു മാസത്തിനുള്ളിൽ ഓഹരി സംബന്ധിച്ച പൂർണ വിവരങ്ങൾ നൽകണം .ഡയറക്ടർമാർ ,പ്രൊമോട്ടർമാർ ,ഓഹരി ഉടമകൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങളും നൽകണം .

26 % ത്തിൽ കൂടുതൽ ഓഹരി നിക്ഷേപം ഉള്ള കമ്പനികളും റിപ്പോർട്ട് സമർപ്പിക്കണം .2021 ഒക്ടോബർ 15 നുള്ളിൽ ഈ കമ്പനികൾ വിദേശ നിക്ഷേപം 26 %ത്തിൽ താഴെ ആക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു .

Back to top button
error: