Month: October 2020

  • NEWS

    കേരളത്തിലാദ്യമായി കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം:മലബാര്‍ കാന്‍സര്‍ സെന്ററിന് 18 കോടിയുടെ ഭരണാനുമതി

    തിരുവനന്തപുരം: കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്കായി 18 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നതിന് 50 ലക്ഷം, ഇമേജോളജി വിഭാഗത്തിന്റെ നവീകരണം 1.50 കോടി, എച്ച്.വി.എ.സി. യൂണിറ്റിന് 25 ലക്ഷം, ഓങ്കോളജി വിഭാഗത്തിന്റെ വിപുലീകരണത്തിന് 50 ലക്ഷം, ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം പൈലറ്റ് പ്രോജക്ടിന് 26 ലക്ഷം, ഹോസ്പിറ്റല്‍ ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാം ആന്റ് സെല്‍ 1.91 കോടി, ഓഡിയോ വിഷ്വല്‍ അക്കാഡമിക് സെമിനാര്‍ ഹാള്‍ 21.50 ലക്ഷം, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോഗ്രാം 1.27 കോടി, നഴ്‌സിംഗ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം, വിവിധ ബ്ലോക്കുകളിലെ ലിഫ്റ്റുകള്‍ക്ക് 2.32 കോടി, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റെ മൂന്നാം ഘട്ടം 4.31 കോടി, മെഡിക്കല്‍…

    Read More »
  • NEWS

    2000 വര്‍ഷത്തെ ചരിത്രമുള്ള ഹാലോവീന്‍ ഉത്സവം /Halloween Festival

    2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ ജീവിച്ച സെല്‍ട്സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാര്‍ക്ക് വിന്റര്‍) തുടക്കമാണ് നവംബര്‍ മാസം. സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. 1000 എ .ഡി യില്‍ കത്തോലിക് പള്ളി നവംബര്‍ 2 ആത്മാക്കളുടെ ദിവസം (All Souls’ Day) ആയി പ്രഖ്യാപിച്ചു. മരിച്ചവരെ ആരാധിക്കുന്ന ദിവസമാണ് ഇത്. സാംഹൈന്‍ ഉത്സവം പോലെ തന്നെ ആളുകള്‍ ഈ ദിവസം ഭൂത പ്രേത പിശാചുക്കളുടെ വേഷങ്ങള്‍ ധരിച്ചു ഘോഷയാത്ര നടത്തി. അയർലൻഡിൽ നിന്ന് അനിൽ ചേരിയിൽ തൊടുപുഴ തയ്യാറാക്കിയ റിപ്പോർട്ട്

    Read More »
  • NEWS

    കാല്‍പ്പന്തിലെ മാന്ത്രികന് ഇന്ന് 60-ാം പിറന്നാള്‍

    ദാരിദ്ര്യത്തിന്റെ പടുകുഴിയലില്‍ നിന്നും കാല്‍പ്പന്തു തട്ടി ആ ചെറുപ്പക്കാരന്‍ ഉയര്‍ന്നു പൊങ്ങിയത് സമ്പന്നതയുടെ വിശാലതയിലേക്കാണ്. ഓരോ തവണയും ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ അയാള്‍ ആരാധകരുടെ മനസിലേക്ക് സ്ഥിരപ്രതിഷ്ടം നേടുകയായിരുന്നു. ഫുഡ്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ഇന്ന് 60-ാം പിറന്നാള്‍. ഒന്നുമില്ലായ്മയില്‍ നിന്നും ഫുഡ്‌ബോളിനോടുള്ള അതിയായ ആഗ്രഹവും കഷ്ടപ്പാടും കൊണ്ട് മറഡോണ നേടിയെടുത്ത വീരകഥ ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെലെയ്‌ക്കൊപ്പം ഇന്ന് ഫുഡ്‌ബോള്‍ ലോകംെ ഒന്നാകെ വാഴ്ത്തിപ്പാടുന്ന വ്യക്തിയാണ് മറഡോണ. ലോകം ഒരുവശത്ത് വാഴ്ത്തി പാടുമ്പോളും വിവാദങ്ങളുടെ പെരുമഴയില്‍ നനയുകയെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. 1986 ലെ ലോക കപ്പ് ഫുഡ്‌ബോളില്‍ മറഡോണ നേടിയ അവിസ്മരണീയ ഗോളാണ് ഇന്നുവരെ ഫുഡ്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളെന്ന് വാഴ്ത്തപ്പെടുന്നത്. സ്വന്തം ഹാഫില്‍ നിന്നാരംഭിച്ച ഒറ്റയാള്‍ പോരാട്ടം അവസാനിച്ചത് എതിര്‍ ടീമിന്റെ ഗോള്‍ വല കുലുങ്ങിയതിന് ശേഷമാണ്. അതിനിടയില്‍ നാലോളം ഡിഫന്റര്‍മാരെയാണ് മറഡോണ മറികടന്നത്. നൂറ്റാണ്ടിന്റെ താരത്തെ തിരഞ്ഞെടുക്കാനുള്ള ഫിഫയുടെ തീരുമാനം മറഡോണയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. പെലെ,…

    Read More »
  • NEWS

    രഹസ്യ ഫീച്ചറുമായി ഐഫോണ്‍ 12

    റിവേഴ്‌സ് ചാര്‍ജിങ് ഫീച്ചറുമായി ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 11 സീരിസില്‍ എത്തേണ്ടിയിരുന്ന റിവേഴ്‌സ് ചാര്‍ജിങ് ഫീച്ചര്‍ അവസാന നിമിഷം നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം പുതിയ 12 സീരിസില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ ഫോണുകള്‍ക്ക് ചാര്‍ജ് നല്‍കുന്ന കഴിവിനെയാണ് റിവേഴ്‌സ് ചാര്‍ജിങ് എന്ന് പറയുന്നത്. ഐഫോണ്‍ 11 സീരിസ് പരിശോധിച്ച കമ്പിനികള്‍ അതില്‍ റിവേഴ്‌സ് ചാര്‍ജിങ് ഫീച്ചര്‍ നടത്താനുള്ള ശ്രമങ്ങള്‍ കണ്ടിരുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള രീതിയിലല്ലായിരിക്കാമെന്ന് അഭിപ്രായ ഉയരുന്നുണ്ട്. ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിച്ച മാഗ്‌സെയ്ഫ് ചാര്‍ജിങ്ങ് രീതിക്കൊപ്പമായിരിക്കും പുതിയ സംവിധാനമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇവയ്‌ക്കൊപ്പം ആപ്പിളിലെ വിഡിയോ മേക്കിംഗ് ആപ്പായ ക്ലിപ്‌സിലും പുതുമ സൃഷ്ടിച്ചിരിക്കുകയാണ് കമ്പിനി. ക്ലിപ്‌സില്‍ ഒരുപറ്റം പുതിയ ഫീച്ചറുകള്‍ കമ്പിനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ക്ലിപ്‌സ് 3.0 വേര്‍ഷനിലാണ് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ ലഭ്യമാവുക.പുതിയ എഫക്ടസുകളും, 25 പുതിയ സൗണ്ട് ട്രാക്കുകളുമാണ് ആപ്പില്‍…

    Read More »
  • NEWS

    വിവാദങ്ങളില്‍ പെട്ടുഴഞ്ഞ് ബി.കെ 36

    https://youtu.be/zOr3eP_qeMI ബിനീഷ് കൊടിയേരി വിവാദങ്ങളില്‍പ്പെടുന്നത് പുതുമയല്ല. പക്ഷേ ഇത്തവണ കച്ചമുറുമുക്കിയാണ് മറുകണ്ടം. നീണ്ട 36 വര്‍ഷത്തെ ജീവിതത്തിലുടെ നീളം ബിനീഷിനൊപ്പം വിവാദങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പ് കുറച്ച് പ്രയാസം എന്ന് തന്നെ പറയേണ്ടി വരും. ഡസന്‍ കണക്കിന് കേസുകളാണ് ബിനീഷിന്റെ പേരിലുള്ളത്. മികച്ച വിദ്യാഭ്യാസം നേടി വിദേശത്തെ ഒരു പ്രമുഖ കമ്പിനിയുടെ വൈസ് പ്രസിഡന്റ് ആയി ജോലി ചെയ്തിരുന്ന ബിനിഷിന്റെ പ്രവര്‍ത്തന മണ്ഡലം പക്ഷേ കേരളമായിരുന്നു. സിനിമ, രാഷ്ട്രീയം, ബിസിനസ്, ക്രിക്കറ്റ് അങ്ങനെ നീണ്ടു പോകുന്നു ഈ ചെറുപ്പക്കാരന്റെ താല്‍പര്യങ്ങള്‍. ബിനീഷിന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് മുന്‍പും പല തവണ ആരോപണം ഉയര്‍ന്നിരുന്നു. കൊടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തേക്ക് ചുവട് മാറിയതോടയാണ് എട്ടാം ക്ലാസ്സുകാരനായ ബിനീഷും കുടുംബവും തിരുവനന്തപുരത്ത് എത്തുന്നത്. അച്ചന്റെ പാത പിന്തുടര്‍ന്ന് രാഷ്ടീയത്തിലും, സമരങ്ങളിലും, പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു ബിനീഷ്. രാഷ്ടീയം തലയിലുള്ളപ്പോഴും മനസില്‍ ക്രിക്കറ്റും ഒരേ പോലെ ആരാധിച്ചിരുന്നു. തലശേരിയിലെ ബ്രദേഴ്‌സ്…

    Read More »
  • NEWS

    ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരാക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണം. കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. മൂന്നു പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫിദ ഹുഹൈന്‍ യാട്ടു, ഉമര്‍ റാഷിദ് ബയ്ഗ്, ഉമര്‍ റംസാന്‍ ഹജാം എന്നിലര്‍ക്കാണ് വെടിയേറ്റത്. കൊല്ലപ്പെട്ട ഫിദ ഹുഹൈന്‍ യാട്ടു ബി.ജെ.പി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയാണ്. വെടിവെച്ചവര്‍ക്കായി പോലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.കുറച്ച് മാസങ്ങളായി പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

    Read More »
  • NEWS

    കൊല്ലം ഉളിയക്കോവിൽ യു​വ​തി​യെ അ​യ​ല്‍​വാ​സി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി…

    ഉ​ളി​യ​ക്കോ​വി​ല്‍ സ്വ​ദേ​ശി അ​ഭി​രാ​മി(24)​ആ​ണ് മ​രി​ച്ച​ത്.യു​വ​തി​യു​ടെ അ​മ്മ ലീ​ന​യും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ലാ​ണ്. അ​ഭി​രാ​മി​യു​ടെ വീ​ട്ടു​കാ​രും പ്ര​തി​യാ​യ അ​യ​ല്‍​വാ​സി​യും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. പ്ര​തി​യു​ടെ വീ​ട്ടി​ലെ മ​ലി​ന​ജ​ലം കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ വീ​ടി​ന് മു​ന്‍​പി​ലൂ​ടെ ഒ​ഴു​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി

    Read More »
  • NEWS

    പോപ്പുലര്‍ ഫിനാന്‍സ് കേസ്: പ്രതികളുടെ സ്വാഭാവിക ജാമ്യാപേക്ഷ തീര്‍പ്പാക്കി

    സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെയുള്ള കേസിന്റെ കുറ്റപത്രം കോടതയില്‍ സമര്‍പ്പിക്കാന്‍ വൈകുന്ന പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരമൊരുങ്ങി. പ്രതികളെ അറസ്റ്റ് ചെയ്ത് അറുപത് ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ സോപാധിക ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയത്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം ഇന്നലെയോടെ പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ട് 60 ദിവസം പൂര്‍ത്തിയാകുകയായിരുന്നു. 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. അല്ലാത്ത പക്ഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാമെന്നുള്ള നിയമത്തിലൂടെയാണ് പ്രതികള്‍ അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിച്ചത്. കേസന്വേഷണം നല്ല രീതില്‍ പുരോഗമിക്കുന്നുണ്ടെന്നും വലിയ തുകയുടെ സാമ്പത്തിക തട്ടിപ്പായതിനാല്‍ വിശദമായി പഠിച്ചതിന് ശേഷം മാത്രമേ കുറ്റപത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണ്‍ പ്രതികരിച്ചു.

    Read More »
  • NEWS

    ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം: പ്രതികള്‍ അറസ്റ്റില്‍

    മൂവാറ്റുപുഴ സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുക്കുവാന്‍ ശ്രമിച്ച യുവതിയെയും സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ(25)ആണ് കേസിലെ ഒന്നാം പ്രതി. ആര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ വശീകരിച്ച് കോതമംഗലത്തെ ലോഡ്ജില്‍ എത്തിക്കുകയും തുടര്‍ന്ന് മുറിയിലേക്ക് കയറി വന്ന ആര്യയുടെ സുഹൃത്ത് യുവാവിനെ അര്‍ധ നഗ്നനാക്കി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുകയുമായിരുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അല്ലെങ്കില്‍ നാല് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം മുറിയിലേക്ക് കയറി വന്ന മറ്റ് രണ്ട് പേരും യുവാവിനെ ഭീഷണിപ്പെടുത്തി. ഭയന്ന് പോയ യുവാവ് തന്റെ കൈയ്യില്‍ കാശില്ലെന്നറിയിച്ചപ്പോള്‍ കൈയ്യിലുണ്ടായിരുന്ന എ.റ്റി.എം കാര്‍ഡ് ബലമായി പിടിച്ചു വാങ്ങുകയും അക്കൗണ്ടില്‍ ഉണ്ടായിരുന്ന 35000 രൂപ പിന്‍വലിക്കുകയുമായിരുന്നു. യുവാവുമായി കാറില്‍ സഞ്ചരിക്കവേ കോട്ടപ്പടി കോളജിന് സമീപം എത്തിയപ്പോള്‍ തനിക്ക് മൂത്രം ഒഴിക്കണം എന്നാവശ്യപ്പെട്ട യുവാവ് കാറില്‍ നിന്നും ഇറങ്ങി ബഹളം വെച്ച് നാട്ടുകാരെ കൂട്ടി രക്ഷപെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ…

    Read More »
  • NEWS

    പെട്ടിമുടി ദുരന്തം: 8 കുടുംബങ്ങള്‍ക്ക്‌ പുതുജീവിതം നല്‍കി സര്‍ക്കാര്‍

    ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ സ്വന്തം വീടിരുന്ന സ്ഥലം വെറും മണ്‍കൂനകളായി മാറിയത് നിസഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്ന കുറേ മനുഷ്യരുടെ മുഖം മനസ്സില്‍ നിന്നും അത്ര പെട്ടെന്ന് മായുന്ന കാഴ്ചയായിരുന്നില്ല. പെട്ടിമുടി ദുരന്തം പ്രീയപ്പെട്ടതെല്ലാം കവര്‍ന്നെടുത്ത 8 കുടുംബങ്ങള്‍ക്ക് ഈ ഞായറാഴ്ച സര്‍ക്കാര്‍ ഭൂമി നല്‍കും. പട്ടയം മന്ത്രി എം.എം മണി കൈമാറും. പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപെട്ട എട്ട് കുടുംബങ്ങള്‍ക്കാണ് കുറ്റിയാര്‍വാലിയില്‍ ഭൂമി നല്‍കുന്നത്. കലക്ടറുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുത്ത സംഘമാണ് ഭൂമി നല്‍കാന്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയത്. ഈ ലിസ്റ്റ് പ്രകാരം മാലയമ്മാള്‍, മുരുകേശ്വരി മുരുകേശന്‍, പി.ദീപന്‍, എന്‍.മുരുകന്‍, പി.ഗണേഷന്‍, സീതാലക്ഷ്മി കണ്ണന്‍, കറുപ്പായി ഷണ്‍മുഖയ്യ, സരസ്വതി രാസയ്യ എന്നിവര്‍ക്കാണ് ഞായറാഴ്ച മന്ത്രി പട്ടയം കൈമാറുക. ഓരോരുത്തര്‍ക്കും 5 സെന്റ് ഭൂമി വീതമാണ് നല്‍കുക. ഞായറാഴ്ച കുറ്റിയാര്‍വാലിയില്‍ നടക്കുന്ന ചടങ്ങിലാണ് മന്ത്രി പട്ടയവും അനുബന്ധ രേഖകളും കൈമാറുന്നത്. കുറ്റിയാര്‍വാലിയില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടലും അന്നേ ദിവസം തന്നെ…

    Read More »
Back to top button
error: