NEWS

ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം: പ്രതികള്‍ അറസ്റ്റില്‍

മൂവാറ്റുപുഴ സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുക്കുവാന്‍ ശ്രമിച്ച യുവതിയെയും സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ(25)ആണ് കേസിലെ ഒന്നാം പ്രതി. ആര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ വശീകരിച്ച് കോതമംഗലത്തെ ലോഡ്ജില്‍ എത്തിക്കുകയും തുടര്‍ന്ന് മുറിയിലേക്ക് കയറി വന്ന ആര്യയുടെ സുഹൃത്ത് യുവാവിനെ അര്‍ധ നഗ്നനാക്കി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുകയുമായിരുന്നു.

ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അല്ലെങ്കില്‍ നാല് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം മുറിയിലേക്ക് കയറി വന്ന മറ്റ് രണ്ട് പേരും യുവാവിനെ ഭീഷണിപ്പെടുത്തി. ഭയന്ന് പോയ യുവാവ് തന്റെ കൈയ്യില്‍ കാശില്ലെന്നറിയിച്ചപ്പോള്‍ കൈയ്യിലുണ്ടായിരുന്ന എ.റ്റി.എം കാര്‍ഡ് ബലമായി പിടിച്ചു വാങ്ങുകയും അക്കൗണ്ടില്‍ ഉണ്ടായിരുന്ന 35000 രൂപ പിന്‍വലിക്കുകയുമായിരുന്നു.

Signature-ad

യുവാവുമായി കാറില്‍ സഞ്ചരിക്കവേ കോട്ടപ്പടി കോളജിന് സമീപം എത്തിയപ്പോള്‍ തനിക്ക് മൂത്രം ഒഴിക്കണം എന്നാവശ്യപ്പെട്ട യുവാവ് കാറില്‍ നിന്നും ഇറങ്ങി ബഹളം വെച്ച് നാട്ടുകാരെ കൂട്ടി രക്ഷപെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പോലീസില്‍ ഏല്‍പ്പിച്ചു. കേസിലെ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ക്ക് കോവിഡും സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: