രഹസ്യ ഫീച്ചറുമായി ഐഫോണ്‍ 12
റിവേഴ്സ് ചാര്‍ജിങ് ഫീച്ചറുമായി ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 11 സീരിസില്‍ എത്തേണ്ടിയിരുന്ന റിവേഴ്സ് ചാര്‍ജിങ് ഫീച്ചര്‍ അവസാന നിമിഷം നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം പുതിയ 12 സീരിസില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ ഫോണുകള്‍ക്ക് ചാര്‍ജ് നല്കുന്ന കഴിവിനെയാണ് റിവേഴ്സ് ചാര്‍ജിങ് എന്ന് പറയുന്നത്. ഐഫോണ്‍ 11 സീരിസ് പരിശോധിച്ച കമ്പിനികള്‍ അതില്‍ റിവേഴ്സ് ചാര്‍ജിങ് ഫീച്ചര്‍ നടത്താനുള്ള ശ്രമങ്ങള്‍ കണ്ടിരുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള രീതിയിലല്ലായിരിക്കാമെന്ന് അഭിപ്രായ ഉയരുന്നുണ്ട്. ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിച്ച മാഗ്സെയ്ഫ് ചാര്‍ജിങ്ങ് രീതിക്കൊപ്പമായിരിക്കും പുതിയ സംവിധാനമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
ഇവയ്ക്കൊപ്പം ആപ്പിളിലെ വിഡിയോ മേക്കിംഗ് ആപ്പായ ക്ലിപ്സിലും പുതുമ സൃഷ്ടിച്ചിരിക്കുകയാണ് കമ്പിനി. ക്ലിപ്സില്‍ ഒരുപറ്റം പുതിയ ഫീച്ചറുകള്‍ കമ്പിനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ക്ലിപ്സ് 3.0 വേര്‍ഷനിലാണ് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ ലഭ്യമാവുക.പുതിയ എഫക്ടസുകളും, 25 പുതിയ സൗണ്ട് ട്രാക്കുകളുമാണ് ആപ്പില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.