Month: October 2020

  • NEWS

    നാണംപോയ് മാനം പോയ് ബാക്കി വല്ലതുമുണ്ടോ?

    പ്രശസ്ത പത്രപ്രവർത്തകനും നോവലിസ്റ്റും തിരക്കഥാകൃത്തും ദീർഘകാലം കേരള ശബ്ദം വാരികയുടെ പത്രാധിപരുമായിരുന്ന പ്രഭാകരൻ പുത്തൂർ എഴുതുന്നു: കേരളാ രാഷ്ട്രീയത്തില്‍ സമുന്നത മാതൃകകള്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരുപിടി നേതാക്കന്മാരുണ്ടായിരുന്നു. ഇ.എം.എസ്, എ.കെ.ജി, സി.അച്യുതമേനോന്‍, ഇ.കെ. നായനാര്‍, ആര്‍. സുഗതന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ വലിയൊരു നിര. ആദര്‍ശംകൊണ്ട് രാഷ്ട്രീയ ജീവിതം സമുജ്ജലമാക്കിയവരായിരുന്നു അവര്‍. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയോ സമ്പത്തിനുവേണ്ടിയോ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയോ ജീവിതത്തില്‍ ഒരിക്കലും ഇവര്‍ തങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന രാഷ്ട്രീയപ്രസ്ഥാനത്തെ കളങ്കപ്പെടുത്തിയിരുന്നില്ല. കുടുംബസ്വത്ത് മുഴുവന്‍ പ്രസ്ഥാനത്തിന് നല്‍കിയ ആളാണ് ഇ.എം.എസ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അദ്ദേഹം ഒരിക്കലും പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല. എ.കെ.ജിയും സി. അച്യുതമേനോനും ആര്‍ സുഗതനുമൊന്നും ഇതില്‍നിന്ന് വിഭിന്നരായിരുന്നില്ല. ജീവിതാന്ത്യത്തിലും ഒരു ലുങ്കിയും ബനിയനും മാത്രമായിരുന്നു സുഗതന്‍ സഖാവിന്‍റെ സമ്പാദ്യം. ലാളിത്യവും ത്യാഗവും തൊഴിലാളി സ്നേഹവും ജീവിതശൈലിയാക്കിയിരുന്ന ഈ നേതാക്കന്മാരെല്ലാം ഋഷിതുല്യജീവിതമാണ് സ്വീകരിച്ചിരുന്നത്. ഇവരെയെല്ലാം ഗുരുക്കന്മാരെപ്പോലെ കണ്ട അവരുടെ ജീവിതശൈലി സ്വീകരിച്ച വ്യക്തിയായിരുന്നു ചടയന്‍ ഗോവിന്ദന്‍. കണ്ണൂര്‍ ഡി.സി സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികളില്‍…

    Read More »
  • NEWS

    സ്വര്‍ണക്കടത്തില്‍ സ്വപ്‌നയെ 21 തവണ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ട്: ഇ.ഡി

    സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിനെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി 7 ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെ ഇരുപത്തിയൊന്നോളം തവണ ശിവശങ്കര്‍ സഹായിച്ചിരുന്നുവെന്നും സ്വപ്നയെ നിയന്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. 2019 ല്‍ നയതന്ത്ര പാഴ്‌സല്‍ കിട്ടാന്‍ ശിവശങ്കര്‍ നേരിട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായും തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍്ട്ടില്‍ പറയുന്നു കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയാണ് എം.ശിവശങ്കര്‍. നവംബര്‍ 5 വരെയാണ് ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു നില്‍കിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി ചില പ്രത്യേക നിര്‍ദേശങ്ങളും കോടതി ഇ.ഡി ക്ക് മുന്‍പില്‍ വെച്ചിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6…

    Read More »
  • NEWS

    പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കും: ആരോഗ്യ വകുപ്പ്

    കോവിഡ് രോഗികളില്‍ അസുഖം ഭേദമായാലും ഭാവി കാലത്ത് മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കോവിഡ് മുക്തരാകുന്നതില്‍ പത്ത് ശതമാനത്തോളം പേര്‍ക്കും ഗുരുതര അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ കോവിഡ് രോഗികള്‍ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ ചികിത്സിക്കുവാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പോസ്റ്റ് ക്ലിനിക്കുകള്‍ സ്ഥാപിക്കുവാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ്ഗ രേഖ പുറത്തിറക്കി. ഇതിനു പുറമേ കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് വിദഗ്ധരുമായി സംസാരിക്കുവാന്‍ ടെലി മെഡിസിന്‍ സംവിധാനവും ഒരുക്കുന്നുണ്ട് കോവിഡ് മുക്തരായ പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ നീണ്ടു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. ആരോഗ്യവാന്മാരായ ചെറുപ്പക്കാരില്‍ പോലും ദീര്‍ഘകാലത്തേക്ക് ശ്വാസകോശ പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. 10 മുതല്‍ 15 ശതമാനം വരെ ആളുകള്‍ സാരമായ ആരോഗ്യ പ്രശ്‌നങ്ങളായ ബുദ്ധിമുട്ടുമ്പോള്‍ 5 ശതമാനത്തോളം ആളുകള്‍ ഗുരുതരാവസ്ഥയിലേക്ക് പോവുന്ന സ്ഥിതിയാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനം കൈക്കൊണ്ടത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലാണ്…

    Read More »
  • NEWS

    “മെമ്മറി ഓഫ് മര്‍ഡര്‍” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    കൊറോണ എന്ന മഹാമാരിയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകളുടെ കഥ പറയുന്ന “മെമ്മറി ഓഫ് മര്‍ഡര്‍ ” എന്ന അവയര്‍നസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മൂവി മാമ്പ്രപാടം സിനിമാ കമ്പനിയുടെ ബാനറിൽ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ അരുൺ രാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന “മെമ്മറി ഓഫ് മര്‍ഡര്‍” എന്ന ഈ ചിത്രത്തില്‍ ടിക്ടോക്കിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം നായകനായി അഭിനയിക്കുന്നു. “വീമ്പ് “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിൻ മുരളി മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു. ജിനി ജോയ്,അനന്യ ഷാജി(കുഞ്ഞാറ്റ), അർച്ചന രാജഗോപാൽ, ശ്രീകുമാരൻ തമ്പി, ബോബി കൊല്ലകടവ്, രാജേഷ് മാമ്പ്ര പാടം, കൊച്ചുമോൻ വലിയപറമ്പിൽ, മഞ്ജു വലിയപറമ്പിൽ, സാലു ജോർജ്, ജിഷ്ണു എസ്, അൻസാർ നിസാം, രജിത രാജൻ, ഗീതു എസ് കെ, ലക്ഷ്മി ചെറിയനാട്, ഐശ്വര്യ, രജിൻ, അഖിൽ എന്നിവരാണ് മറ്റു താരങ്ങള്‍. കഥ തിരക്കഥ സംഭാഷണം പ്രഭാഷ് പ്രഭാകര്‍ എഴുതുന്നു. സംഗീതം-എം എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീജിത്ത്…

    Read More »
  • NEWS

    “കോടിയേരി തൊഴിലെടുത്തിട്ടില്ല, പിന്നെങ്ങനെ മക്കൾ സമ്പന്നരായി? “

    സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചനയെന്ന് വി മുരളീധരൻ. ഫേസ്ബുക് പോസ്റ്റിലാണ് വി മുരളീധരന്റെ പ്രതികരണം. വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ – സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചന. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിലും കള്ളപ്പണക്കേസിലും അറസ്റ്റ് ചെയ്ത് ജയിലിലാകുമ്പോൾ അധ്വാനിക്കുന്നവന്റേയും പാവപ്പെട്ടവന്റേയും പാര്‍ട്ടിയെന്നു പറയുന്ന സി.പി.എമ്മിന്റെ അപചയമാണ് ഇതിലൂടെ തെളിയുന്നത്. പാവപ്പെട്ടവര്‍ക്കൊപ്പമല്ല, സ്വര്‍ണക്കടത്തുകാരുടേയും മയക്കുമരുന്ന് കച്ചവടക്കാരുടേയും തോഴന്മാരായി സി.പി.എം നേതൃത്വം മാറിയെന്നാണ് ഇതിന്റെ സൂചന. പാര്‍ട്ടിയോ താനോ സംരക്ഷിക്കില്ലെന്നു പറഞ്ഞ് മക്കളുടെ ചെയ്തികളെ മാറ്റി നിര്‍ത്താനാണ് കോടിയേരി എപ്പോഴും ശ്രമിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് സ്വന്തം കുടുംബത്തില്‍ പോലും അദ്ദേഹം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിലൂടെ തെളിയുന്നത്. തന്റെ ആശയങ്ങളിലേക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലും സ്വാധീനിക്കാനും കൂടെച്ചേര്‍ക്കാനും കഴിയുന്നതിനെ വേണമെങ്കില്‍ ഒരു വാദത്തിനുവേണ്ടി…

    Read More »
  • NEWS

    സ്വപ്നക്കിത് വായനക്കാലം

    അട്ടക്കുളങ്ങര വനിതാ ജയിലിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഇത് വായനക്കാലം.ജയിൽ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കും. ഇംഗ്ലീഷ് സാഹിത്യത്തോട് ആണ് പ്രിയം. മറ്റു തടവുകാരോട് അധികം ഇടപഴകാറില്ല സ്വപ്ന. പത്രങ്ങളും ആനുകാലികങ്ങളും വായിക്കും. ശിവശങ്കറിന്റെ അറസ്റ്റ് വാർത്ത സ്വപ്ന അറിഞ്ഞത് റേഡിയോയിൽ നിന്നാണ്. വലിയ ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല അറസ്റ്റ് വാർത്ത കേട്ടപ്പോൾ സ്വപ്നയ്ക്ക്. കൊലക്കേസ്‌ പ്രതിയാണ് സ്വപ്നയ്ക്ക് സെല്ലിൽ കൂട്ട്. രണ്ടുപേർക്കും കട്ടിലും ഫാനും സെല്ലിൽ ഉണ്ട്. തൊട്ടടുത്ത് ആണ് സ്വപ്ന പണ്ട് വിരാജിച്ച യു എ ഇ കോൺസുലേറ്റ്. സ്വപ്നയുടെ സെല്ലിന് സമീപം മുരുകന്റെ ഒരു ഫോട്ടോ വച്ചിട്ടുണ്ട്. ഇവിടെയാണ് തടവുകാർ പ്രാർത്ഥിക്കുക. സ്വപ്നയും ദീർഘനേരം പ്രാർത്ഥനകളിൽ മുഴുകാറുണ്ട്.

    Read More »
  • NEWS

    ബിനീഷ് എന്നും വിവാദങ്ങളുടെ തോഴൻ

    വിവാദങ്ങളുടെ തോഴൻ ആയിരുന്നു എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി.എസ്എഫ്ഐയിൽ സജീവമായിരുന്നെങ്കിലും രാഷ്ട്രീയം ആയിരുന്നില്ല ബിനീഷിന്റെ തട്ടകം. സ്വാശ്രയ കോളേജ് സമരവുമായി ബന്ധപ്പെട്ടു പോലീസ് ആക്രമണ കേസിലെ പ്രതി ആയിരുന്നെങ്കിലും പാസ്പോർട്ട് കരസ്ഥമാക്കിയത് ആണ് ആദ്യ വിവാദം. കേസുകൾ പിന്നീട് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിൻവലിക്കപ്പെട്ടു. വലിയ വിദ്യാഭ്യാസം ഇല്ലാത്ത ബിനീഷ് വിദേശത്ത് ഒരു കമ്പനിയിൽ വലിയ ജോലി നേടിയത് പലരുടെയും നെറ്റി ചുളിപ്പിച്ചു. സിനിമ ബന്ധങ്ങളും ക്രിക്കറ്റ് ബന്ധങ്ങളും പണമിടപാടുകളുമൊക്കെ ബിനീഷിനെ വിവാദങ്ങളുടെ തോഴനാക്കി. ലഹരി മരുന്ന് കേസുകളിലെ പ്രതി അനൂപ് മുഹമ്മദ്മായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ആണ് ബിനീഷിനെ ഇ ഡി വലയത്തിൽ എത്തിച്ചത്. വിവാദങ്ങളിലൂടെ അച്ഛന്റെ തന്നെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് മകൻ.

    Read More »
  • NEWS

    സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിൽ സിപിഎം,പ്രതിരോധവുമായി പാർട്ടി

    ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിൽ ആണ് സിപിഐഎം. ഒരു വശത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി നിൽക്കുന്ന സ്വാർണക്കടത്ത് അന്വേഷണം. മറ്റൊരിടത്ത് സംസ്ഥാന സെക്രട്ടറിയുടെ മകൻ പ്രതിയായ ലഹരി വ്യാപാരത്തിലെ മുതൽമുടക്ക് കേസ്. കേന്ദ്ര ഏജൻസികൾ വളയുമ്പോൾ എന്ത് പ്രതിരോധം എന്ന ആലോചനയിൽ ആണ് പാർട്ടി.വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റി ചേരാൻ ഇരിക്കെയാണ് രണ്ടു മുതിർന്ന നേതാക്കൾ കേന്ദ്ര ഏജൻസികളാൽ വളയപ്പെട്ടിരിക്കുന്നത്. പാർട്ടി ഒപ്പമുണ്ടെങ്കിലും അണികൾ എങ്ങിനെ പ്രതികരിക്കും എന്നതാണ് വലിയ പ്രതിസന്ധി. സംഘടനാ സംവിധാനം ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാം എന്നാണ് സിപിഐഎം കരുതുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അതത്ര എളുപ്പം ആകില്ല. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തി കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ ആണ് സിപിഎം ഒരുങ്ങുന്നത്. ഒപ്പം കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന പ്രചാരണം ഉയർത്തും. നവംബർ ഒന്നിന് “മാധ്യമ നുണകൾക്കെതിരെ “സിപിഐഎം ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    കേന്ദ്ര ഏജൻസികളുടെ ഉന്നം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ, ഉന്നതനെ ചോദ്യം ചെയ്യും

    മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെ കൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് സൂചന. ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്‌ ഇയാൾ. വർഷങ്ങൾ ആയി എൽ ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഇദ്ദേഹം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ട് .കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ശിവശങ്കർ വൈദ്യുതി ബോർഡിൽ ആയിരിക്കെ അവിടെ നിത്യ സന്ദർശകൻ ആയിരുന്നത്രെ ഇദ്ദേഹം. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ഇരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചത് ഇദ്ദേഹം ആണെന്ന് പറയുന്നവർ ഉണ്ട്.

    Read More »
  • NEWS

    ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60), കരുനാഗപ്പള്ളി സ്വദേശി ബേബി (72), ഹരിപ്പാട്…

    Read More »
Back to top button
error: