Month: October 2020

  • NEWS

    ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു

    കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിൻ്റെ നിറവിൽ. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിൻ്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ ആണ് മുന്നേറ്റം ഉണ്ടാക്കിയത്.

    Read More »
  • NEWS

    ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം…

    Read More »
  • NEWS

    പോക്സോ കേസെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടും കേസെടുത്തില്ല :എ സി നേരിട്ട് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    തിരുവനന്തപുരം: യത്തീംഖാനയിൽ 11 വയസുള്ള പെ‍‍‍‍‍‍ണ്‍‍‍‍‍‍‍‍കുട്ടിക്ക് പീഡനമുണ്ടായെന്ന പരാതിയിൽ ഡോക്ടർ പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വഞ്ചിയൂർ പോലീസിന് നിർദ്ദേശം നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ . പരാതിക്കാരി ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും നേരിട്ട് കേട്ടും രേഖകൾ പരിശോധിച്ചും അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ ആവശ്യപ്പെട്ടു. വട്ടപ്പാറ വേങ്കോട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ 11 വയസ്സുള്ള മകളെ വയറുവേദനയെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 29 ന് പേരൂർക്കട ആശുപത്രിയിലും തുടർന്ന് എസ് എ റ്റി ആശുപത്രിയിലും കാണിച്ചു. തുടർന്ന് പോക്സോ കേസെടുക്കാൻ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് നിർദ്ദേശം നൽകിയെന്ന് പരാതിയിൽ പറയുന്നു. തന്റെ അനുവാദമില്ലാതെ കുട്ടിയെ യത്തീംഖാനക്ക് കൈമാറിയ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും വള്ളക്കടവ് യത്തീഖാനക്കുമെതിരെ നടപടി വേണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. കമ്മീഷൻ ശംഖുംമുഖം…

    Read More »
  • NEWS

    സി.പി.എം കേന്ദ്രനേതൃത്വം അപഹാസ്യരാവുന്നു

    സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായതിനെ കുറിച്ചുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം അപഹാസ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ ചെലവ് നടത്തുന്നത് പിണറായിയും കൊടിയേരിയുമാണോയെന്ന് അദ്ദേഹം പരിഹസിച്ചു. മുൻആഭ്യന്തര മന്ത്രിയായിരുന്ന പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഇത്രയും ആരോപണം ഉയർന്നിട്ടും അദ്ദേഹം അറിഞ്ഞില്ലെന്ന് പറയുന്നത് അത്ഭുതമാണ്. 15 വർഷങ്ങൾക്ക് മുമ്പ് തന്നെ ബിനീഷിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവരാറുണ്ടായിരുന്നു. പാർട്ടി നേതാക്കളുടെ മക്കൾ വഴിവിട്ട മാർ​ഗത്തി. സഞ്ചരിക്കുമ്പോൾ ഇത്രയും തുക മുടക്കി പ്ലീനം നടത്തിയത് എന്തിനാണെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കണം. ചർച്ചകളിലും സോഷ്യൽ മീഡിയയിലും ന്യായീകരിക്കുന്ന സി.പി.എമ്മുകാരേക്കാൾ നിലവാരമില്ലാത്തതാണ് ശിവശങ്കരന്റെ അറസ്റ്റിൽ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന. ഇത്തരം ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കുന്നത് അഖിലേന്ത്യാ നേതൃത്വമാണോയെന്നും അദ്ദേഹം പരിഹസിച്ചു.

    Read More »
  • NEWS

    സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാൻ: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: സ്വപ്‌നയും സന്ദീപുമടക്കമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ തെളിവുകൾ നശിപ്പിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മറക്കരുതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാൻ വേണ്ടിയാണ് വിജിലൻസ് കസ്റ്റഡി ആവശ്യപ്പെടുന്നത്. സ്വപ്‌ന ഒളിവിലായിരുന്നപ്പോൾ പുറത്ത് വിട്ട ശബ്ദരേഖ സി.പി.എം പഠിപ്പിച്ചുവിട്ടതാണ്. ഇപ്പോൾ കുറച്ച് ദിവസമായി അവർക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ് വിജിലൻസിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷൻ അഴിമതിക്കായി കരാറുകാരൻ കൊടുത്തയച്ച അഞ്ച് ഫോണുകളിൽ ഒന്ന് ലഭിച്ചത് ശിവശങ്കരനാണെന്നത് ക്രമക്കേടിലെ സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുന്നയാൾ കരാറ് നൽകുന്നതിന് പകരമായി ഫോൺ കൈപ്പറ്റിയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ഒഴിഞ്ഞുമാറാൻ സാധിക്കുക? യു.എ.ഇ കോൺസുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങിനെയെങ്കിൽ കരാറിനായി യൂണിടാക് എം.ഡി സന്തോഷ്…

    Read More »
  • NEWS

    ഭിന്നശേഷിയുള്ളവരുടെ ജീവിതത്തിന് കൈവല്യ പദ്ധതി മുതല്‍ക്കൂട്ടാകും : ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

    ഭിന്നശേഷിയുള്ളവരുടെ ജീവിതത്തിന് കൈവല്യ പദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍.സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള എംപ്ലോയ്‌മെന്റ് വകുപ്പും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനും സംയുക്തമായി നടപ്പാക്കുന്ന ‘കൈവല്യ”- സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി സ്വയം തൊഴിലിന് അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. ഇത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്കിട വരുത്തുമെന്നും മന്ത്രി പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് വേഗത്തില്‍ പണമെത്തിക്കുന്നതിനുള്ള നടപടികള്‍ എംപ്ലോയ്‌മെന്റ് വകുപ്പ് സ്വീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശിച്ചു. കൈവല്യ പദ്ധതിയില്‍ നിലവിലുള്ള 7449 അപേക്ഷകളും ഒറ്റത്തവണ വ്യവസ്ഥയില്‍ തീര്‍പ്പാക്കുകയാണ്. അപേക്ഷകര്‍ക്ക് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മൊത്തം 37.24 കോടിരൂപ വിതരണം ചെയ്യും. അര്‍ഹരായ അപേക്ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെ അമ്പതിനായിരം രൂപ വരെ പലിശരഹിത വായ്പ…

    Read More »
  • NEWS

    മുഖ്യമന്ത്രിക്ക്‌ ശിവശങ്കറുമായി വ്യാഴവട്ടക്കാലത്തെ പരിചയം:മുല്ലപ്പള്ളി

    ഒരു വ്യാഴവട്ടക്കാലമായി എം.ശിവശങ്കറെ മുഖ്യമന്ത്രിക്കറിയാമെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.ഇരുവരേയും കൂട്ടിയിണക്കിയ പാലമായി പ്രവര്‍ത്തിച്ചിരുന്നത്‌ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയും സിഎം എന്ന അപരനാമത്തിലും അറിയപ്പെടുന്ന സിഎം രവീന്ദ്രനാണ്‌. സി എം രവീന്ദ്രനാണ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ കോടിയേരി ബാലകൃഷ്‌ണ്‍ ആഭ്യന്തരം,ടൂറിസം മന്ത്രി ആയിരുന്നപ്പോള്‍ എം.ശിവശങ്കറെ ടൂറിസം ഡയറക്ടറായി നിയമിച്ചത്‌.എം.ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാനായിരിക്കെ സിഎം രവീന്ദ്രന്‍ അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ലാവ്‌ലിന്‌ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ബോര്‍ഡില്‍ നിന്നും നഷ്ടപ്പെട്ടതും ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും ബന്ധവും അന്വേഷിക്കണം.പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയായപ്പോള്‍ എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടത്‌ യാദൃശ്ചികമല്ല.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ പെട്ടന്നുള്ള രാജിക്ക്‌ പിന്നില്‍ ഇതേ ഉപജാപകവൃന്ദത്തിന്റെ ഇടപെടലുകളുണ്ടോയെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച്‌ കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

    Read More »
  • NEWS

    ബിനീഷിന്റെ അറസ്റ്റ്‌;മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനം വെടിയണം:മുല്ലപ്പള്ളി

    ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസില്‍ ബിനീഷ്‌ കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ്‌ അറസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനംവെടിയണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഈ വിഷയത്തില്‍ എന്താണ്‌ പറയാനുള്ളത്‌.മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റേയും അറസ്റ്റ്‌ സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണ്‌.അസാമാന്യ തൊലിക്കട്ടിയാണ്‌ മുഖ്യമന്ത്രിക്ക്‌.ധാര്‍മികമൂല്യം ഉയര്‍ത്തിപ്പിടിക്കുകയും അഴിമതിക്കെതിരെ പോരാട്ടം നടത്തുകയും ചെയ്യുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്തുകൊണ്ട്‌ ബീനീഷ്‌ കോടിയേരിയുടെ അറസ്റ്റില്‍ പ്രതികരിക്കുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ 2009 ലെ തെറ്റുതിരുത്തല്‍ രേഖയ്‌ക്കും 2015ലെ സംസ്ഥാന പ്ലീനത്തിലെ പെരുമാറ്റ ചട്ടം സംബന്ധിച്ച പ്രമേയത്തിനും കടകവിരുദ്ധമായ കാര്യങ്ങളാണ്‌ പാര്‍ട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നടന്നത്‌. എന്നിട്ടും സിപിഎം ദേശീയ-സംസ്ഥാന നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത്‌ വഞ്ചനാപരമാണ്‌. മയക്കുമരുന്ന്‌ സംഘത്തിന്‌ സാമ്പത്തികം ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ബീനീഷ്‌ ചെയ്‌തെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലിനെ തള്ളിപ്പറയുകയും അറസ്റ്റ്‌…

    Read More »
  • NEWS

    യു.ഡി.എഫ് നേതാക്കള്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത്

    യു.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടുന്ന യു.ഡി.എഫ് നേതാക്കളുടെ സംഘം ചങ്ങനാശേരിയിലെ നായര്‍ സര്‍വ്വീസ് സൊസൈറ്റി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്ത് വന്ന നേതാക്കള്‍ സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്ന് പ്രതികരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കെ.സി.ജോസഫ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ സംഘമാണ് സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത്. രാഷ്ടീയപരമായ ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്ന് എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കോവിഡ് നിരീക്ഷണത്തിനായതിനാല്‍ കാണാന്‍ സാധിച്ചില്ല. സംവരണ വിഷയത്തില്‍ യു.ഡി.എഫിനെ വിമര്‍ശിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം ലേഖനമെഴുതിയിരുന്നു.

    Read More »
  • NEWS

    വിവാദങ്ങൾക്ക് വിരാമം ! Lഅക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’     ‘ലക്ഷ്മി ‘ യായി 

    വിവാദങ്ങള്‍ക്കിടെ അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെയും ചിത്രത്തിനെതിരെയും ബഹിഷ്‌ക്കരണ ആഹ്വാനവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മി ബോംബ് എന്ന പേര് മാറ്റി ‘ലക്ഷ്മി’ ( Laxmii )എന്ന് പുതിയ പേര് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. കിയാരാ അദ്വാനിയാണ് നായിക. രാഘവ ലോറന്‍സ് ഒരുക്കുന്ന സിനിമ നവംബര്‍ 9ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം

    Read More »
Back to top button
error: