NEWS
2000 വര്‍ഷത്തെ ചരിത്രമുള്ള ഹാലോവീന്‍ ഉത്സവം /Halloween Festival
2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ ജീവിച്ച സെല്‍ട്സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം. വേനല്‍ക്കാലം കഴിഞ്ഞ് ശീതകാലത്തിന്റെ (ഡാര്‍ക്ക് വിന്റര്‍) തുടക്കമാണ് നവംബര്‍ മാസം. സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്.
1000 എ .ഡി യില്‍ കത്തോലിക് പള്ളി നവംബര്‍ 2 ആത്മാക്കളുടെ ദിവസം (All Souls’ Day) ആയി പ്രഖ്യാപിച്ചു. മരിച്ചവരെ ആരാധിക്കുന്ന ദിവസമാണ് ഇത്. സാംഹൈന്‍ ഉത്സവം പോലെ തന്നെ ആളുകള്‍ ഈ ദിവസം ഭൂത പ്രേത പിശാചുക്കളുടെ വേഷങ്ങള്‍ ധരിച്ചു ഘോഷയാത്ര നടത്തി.
അയർലൻഡിൽ നിന്ന് അനിൽ ചേരിയിൽ
തൊടുപുഴ തയ്യാറാക്കിയ റിപ്പോർട്ട്