NEWS

ബിജെപിയ്ക്ക് ഉദ്ധവിന്റെ വെല്ലുവിളി, മണിമുഴക്കുന്നതും പാത്രം കൊട്ടുന്നതുമല്ല ഹിന്ദുത്വം

ധൈര്യമുണ്ടെങ്കിൽ മഹാരാഷ്ട്ര സർക്കാരിനെ വലിച്ചു താഴെയിടാൻ ബിജെപിയ്ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വെല്ലുവിളി.അധികാരമേറ്റ നാൾ മുതൽ അതിനുള്ള ശ്രമം നടക്കുന്നുണ്ട്. ശിവസേനയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അപ്പോൾ മനസിലാകും.ഇന്ത്യ ആരുടേയും സ്വകാര്യ സ്വത്ത്‌ അല്ലെന്നും ഉദ്ധവ് താക്കറെ വിജയദശമി ദിന സന്ദേശത്തിൽ പറഞ്ഞു.

പാത്രം കൊട്ടുന്നതും മണി മുഴക്കുന്നതും അല്ല ഹിന്ദുത്വമെന്നു മോഡിയെയും ഗവർണർ കോഷിയാരിയെയും ഉന്നം വച്ച് ഉദ്ധവ് പറഞ്ഞു. ശിവസേനയെ ഹിന്ദുത്വം പഠിപ്പിക്കാൻ ആരും മുതിരേണ്ട എന്നും ഉദ്ധവ് മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കാൻ വൈകുന്നതിനെ ഗവർണർ പരിഹസിച്ചിരുന്നു. ഉദ്ധവ് മതനിരപേക്ഷ വാദിയായോ എന്നായിരുന്നു പരിഹാസം. ഇതിനുള്ള മറുടിയാണ് ഇന്ന് നൽകിയത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്തിന്റെ പ്രസംഗം കേൾക്കണമെന്ന ഉപദേശവും ഉദ്ധവ് നൽകി.

ഹിന്ദുത്വമെന്നാൽ പൂജ മാത്രമല്ലെന്നു ഭാഗവത് പറയുന്നത് ശ്രദ്ധിക്കുക.കറുത്ത തൊപ്പി ധരിച്ച് വിശ്വാസത്തെ ചോദ്യം ചെയ്യുകയും മതനിരപേക്ഷ വാദി എന്ന് വിളിക്കുകയും ചെയ്യുന്നവർ തീർച്ചയായും മോഹൻ ഭാഗവത്തിന്റെ പ്രസംഗം കേൾക്കണമെന്നും ഉദ്ധവ് പറഞ്ഞു.

Back to top button
error: