NEWS

ഇനി പരാതിയുള്ളവർക്ക് സോണിയ ഗാന്ധിയെ നേരിൽ കാണാം :കോൺഗ്രസ്സ്

ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തുമായി ബന്ധപ്പെട്ടു നേതാക്കൾക്ക് പരാതി ബാക്കി ഉണ്ടെങ്കിൽ സോണിയ ഗാന്ധിയെ നേരിട്ട് കാണാമെന്നു കോൺഗ്രസ് .കത്ത് നൽകിയ മുതിർന്ന നേതാക്കൾ വീണ്ടും പരസ്യ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിൽ ആണ് പാർട്ടിയുടെ പ്രതികരണം .കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല ആണ് ഇക്കാര്യം അറിയിച്ചത് .

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി എല്ലാവരെയും കേട്ടിരുന്നു .എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകാൻ പാർട്ടി തയ്യാറാണ് താനും .എന്നാൽ ഇനിയും ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് സോണിയ ഗാന്ധിയെ കണ്ട് സംസാരിക്കാം .

കത്ത് നൽകിയതിന് തങ്ങളെ ഒറ്റപ്പെടുത്താൻ പാർട്ടിയിൽ ശ്രമം നടന്നുവെന്ന് ചില നേതാക്കൾ പരാതിപ്പെട്ടിരുന്നു .ഈ പരാതിയുടെ കൂടി പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം .നേതൃമാറ്റം അടക്കമുള്ള കാര്യങ്ങൾ പാർട്ടി വേദിയിൽ ആണ് ഉന്നയിക്കേണ്ടത് എന്ന പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കിയിരുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker