NEWS

ടോമിൻ ജെ തച്ചങ്കരി: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ

ഡിജിപിയായി പ്രമോട്ടു ചെയ്യപ്പെട്ട ടോമിൻ ജെ. തച്ചങ്കരിയെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി സർക്കാർ നിയമിച്ചു. ആദ്യമായിട്ടാണ് ഒരു ഐ.പി.എസ് ഓഫീസറെ ഈ പോസ്റ്റിൽ നിയമിക്കുന്നത്. മുൻപ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ ആയിരുന്നു 14 വർഷത്തോളം KSIDC യുടെ ചെയർമാൻ.

ഇന്ത്യൻ പ്രസിഡന്റിന്റെ സെക്രട്ടറിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ് ആണ് കഴിഞ്ഞ 4 വർഷമായി ഈ സ്ഥാപനത്തിന്റെ ചെയർമാൻ. ഇതിനു മുമ്പും ഐ.എ.എസ് ഉദ്യോഗസ്ഥർ മാത്രം നിയമിതരായിരുന്ന തസ്തികയാണ് തച്ചങ്കരിയ്ക്ക് നൽകിയിരിക്കുന്നത്.

ബിസിനസ് മാനേജ്മെന്റ് തലങ്ങളിലെ തച്ചങ്കരിയുടെ മികവ് കെ.എസ്. ആർ.ടി.സിയിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും തെളിയിച്ചതിന്റെ വെളിച്ചത്തിലാണ് കേരളത്തിന്റെ ഏറ്റവും മികച്ച വ്യവസായ സംരംഭത്തിന്റെ മേധാവിയായി ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. അടുത്തയിടെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ നിർമ്മിച്ച തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയത് വിവാദമായിരുന്നു.

നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് ടോമിൻ ജെ തച്ചങ്കരി. 2023 ആഗസ്റ്റ്‌ വരെ സേവന കാലാവധി ഇനിയും തച്ചങ്കരിയ്ക്ക് അവശേഷിക്കുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അടുത്ത വർഷം വിരമിക്കുന്ന മുറയ്ക്ക് തച്ചങ്കരി പോലീസിൽ തിരിച്ചെത്തുമെന്ന് കരുതപ്പെടുന്നു. ആ സമയത്ത് കേരള പൊലീസിലെ ഏറ്റവും സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി.

Back to top button
error: