Month: September 2020
-
NEWS
മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോർട്ടം
ചിറ്റാറിൽ വനം വകുപ്പിന്റെ കസ്റ്റടിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മത്തായിയുടെ ശരീരം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിൽ സിബിഐയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ മൂന്നംഗ പൊലീസ് സർജൻമാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്മോർട്ടം ചെയ്യുക. സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചത്. പുതിയ ഇൻക്വസ്റ്റും തയ്യാറാക്കും. പോസ്റ്റ്‍മോർട്ടം സമയത്തും ഇൻക്വസ്റ്റ് നടത്തുമ്പോഴും മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. മൃതദേഹം സംസ്കരിക്കാത്തത് കൂടുതൽ തെളിവുകൾ കിട്ടാൻ സഹായിക്കുമെന്നാണ് സിബിഐ കരുതുന്നത്.
Read More » -
NEWS
നടിമാർ കൂട്ടത്തോടെ കുരുങ്ങുന്നു ,രാഗിണിക്ക് പിന്നാലെ സഞ്ജനയോടു ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നിർദേശം
ബെംഗളൂരു ലഹരി കേസിൽ അന്വേഷണം സിനിമാ നടിമാരിലേക്ക് .നടി രാഗിണി ദ്വിവേദിയുടെ ഫ്ലാറ്റിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി .ചോദ്യം ചെയ്യലിന് രാഗിണി ഇന്ന് ഹാജരാകാൻ ഇരിക്കെയാണ് റെയ്ഡ് . ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി സഞ്ജന ഗൽറാണിയോടും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട് .പ്രൊഡ്യൂസർ ഇന്ദ്രജിത് ലങ്കേഷിന്റെ മൊഴി പ്രകാരം ആണ് നടികളെ ചോദ്യം ചെയ്യുന്നത് . രാഗിണി ദ്വിവേദിയുടെ സുഹൃത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു .ലഹരിമരുന്ന് മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് സൂചന .സഞ്ജന ഗൽറാണിയുടെ സഹായി രാഹുലിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട് ഉണ്ട് . ആരോപണങ്ങൾ വസ്തുതക്ക് നിരക്കാത്തത് ആണെന്നാണ് രാഗിണിയുടെ പ്രതികരണം .ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴി പ്രകാരം സിനിമാ മേഖലയിലെ പന്ത്രണ്ടോളം പേർക്ക് ക്രൈം ബ്രാഞ്ച് നോടീസ് അയക്കുമെന്ന് വിവരം . കമ്മനഹള്ളിയിലെ ഹോട്ടലിന്റെ മറവിലാണ് ലഹരി മരുന്ന് ഇടപാടുകൾ നടന്നിരുന്നതെന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അനൂപ് മുഹമ്മദ് മൊഴി…
Read More » -
NEWS
ബിനീഷ് കോടിയേരിയും അനൂപും തമ്മിൽ നിരന്തരം ഫോൺ വിളികൾ ,അറസ്റ്റിനു രണ്ടു നാൾ മുമ്പ് ബിനീഷ് അനൂപിന് അയച്ചത് 15 ,000 രൂപ
ലഹരിമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ബിനീഷ് കൊടിയേരിയുമായി നിരന്തര ബന്ധം ഉണ്ടെന്നു ഫോൺ രേഖകൾ .ഓഗസ്റ്റ് 1 നു ഇരുവരും തമ്മിൽ രണ്ടു തവണ സംസാരിച്ചു .ഓഗസ്റ്റ് 13 നു രാത്രി 11 മണിക്കും സംസാരിച്ചു .അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്പ് ഓഗസ്റ്റ് 19 നു അഞ്ചു തവണയാണ് സംസാരിച്ചത് .21 നാണ് അനൂപ് പോലീസ് വലയിലാകുന്നത് . അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നു ബിനീഷ് സമ്മതിച്ചിരുന്നു .പിടിയിലാകുന്നതിന്റെ രണ്ട് ദിവസം മുമ്പ് നാട്ടിലേക്ക് വരാൻ പണമില്ലെന്ന് അനൂപ് പറഞ്ഞെന്നും 15,000 രൂപ നൽകിയെന്നും ബിനീഷ് സമ്മതിച്ചു .പരിചയവും സൗഹൃദവും ഉണ്ടെങ്കിലും അനൂപിന്റെ ലഹരി മരുന്ന് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നാണ് ബിനീഷിന്റെ നിലപാട് . എന്നാൽ ലഹരി മരുന്ന് കേസിലെ പ്രതിക്ക് 15 ,000 രൂപ എടുക്കാൻ ഇല്ലേ എന്ന ചോദ്യം പ്രസക്തമാണ് .അനൂപ് മുഹമ്മദിന് ജൂലൈ 10 നു വന്ന കാളുകൾ പരിശോധിക്കാൻ ഇടയുണ്ട് .ഈ ദിവസം…
Read More » -
NEWS
കോൺഗ്രസിന് മുന്നിലെ നാല് വഴികൾ
പാർട്ടിക്ക് ദൃശ്യവും ശക്തവുമായ നേതൃത്വം വേണം എന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത് കോൺഗ്രസിനകത്തും പുറത്തും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു .പ്രവർത്തക സമിതി ഇക്കാര്യം ചർച്ച ചെയ്യുകയും പരസ്യ ചർച്ചകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു .ഈ പശ്ചാത്തലത്തിൽ കോൺഗ്രസിന് മുന്നിലെ സാധ്യതകൾ പരിശോധിക്കുകയാണ് ഇവിടെ . അതിൽ ഒന്നാമത്തേത് തീർച്ചയായും രാഹുൽ ഗാന്ധി അടുത്ത എ ഐ സി സി യോഗത്തിൽ അധ്യക്ഷനായി ചുമതലയേൽക്കുക എന്നത് തന്നെയാണ് .23 പേർ ഒപ്പിട്ട കത്ത് രാഹുൽ ഗാന്ധി നേരിട്ട് പരിഗണിക്കുകയും വേണം . രണ്ടാമത്തേത് പിളർപ്പാണ് .ഇരുകൂട്ടരും രണ്ടാവുക എന്ന് .എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പിളർപ്പ് കത്തെഴുതിയവർക്ക് ഒട്ടും ഗുണകരം ആകില്ല .കാരണം പാർട്ടി പ്രവർത്തകരുടെ കൂറ് ഗാന്ധി കുടുംബത്തോടൊപ്പം ആണ് എന്നത് തന്നെ .1969 ലോ 1977 ലോ സംഭവിച്ചത് പോലൊരു പിളർപ്പിനുള്ള ശേഷി കത്തെഴുതിയവർക്കില്ല . മൂന്നാമത്തെ സാധ്യത ഗാന്ധി കുടുംബത്തിൽ നിന്ന് ആരും…
Read More » -
NEWS
ജോസ് കെ മാണിയെ തിരികെ എത്തിക്കാൻ കോൺഗ്രസിന്റെ നിർണായക നീക്കങ്ങൾ
ജോസ് കെ മാണിയെ യു ഡി എഫിൽ തിരികെ എത്തിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ്സ് .ഇതിന്റെ ഭാഗമായി കെ പി സിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ കോട്ടയം ജില്ലയിൽ കോൺഗ്രസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി . തദ്ദേശ ഭരണ തെരഞ്ഞേടുപ്പിനോട് അനുബന്ധിച്ച് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽ എത്തിക്കുന്നതിന് മുതിർന്ന നേതാക്കൾ ആയ കെ സി ജോസഫ് ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പാർട്ടി നേതൃത്വവുമായി പ്രത്യേകം ചർച്ച നടത്തി .ജോസ് കെ മാണി വിഭാഗം തിരികെ യു ഡി എഫിൽ എത്തുന്നതിനെ കോട്ടയം ജില്ലയിലെ നേതാക്കളിൽ ഒരു വിഭാഗം എതിർക്കുന്നുണ്ടെങ്കിലും യു ഡി എഫ് സ്ഥാപക അംഗം കൂടിയായ കെ എം മാണിയുടെ പാർട്ടിക്ക് യുഡിഎഫിൽ സ്ഥാനം നൽകണം എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ലീഗ് നേതാക്കളുടെയും ആഗ്രഹം . പി…
Read More » -
TRENDING
സഹജീവിയുടെ മരണത്തെ പുച്ഛിച്ച ഈ യുവതി ഇടതുപക്ഷത്തിന്റെ സോഷ്യൽ മീഡിയ മുഖം ,വൈറലായി സന്തോഷ് സേതുമാധവന്റെ കുറിപ്പ്
പി എസ് സി ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ ആണ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോഡൽ രശ്മി ആർ നായർ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു .”28 വയ്യസ്സായിട്ടും പണിക്കൊന്നും പോകാതെ പി എസ് സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് “എന്ന കുറിപ്പ് ഏറെ വിമർശന വിധേയമാകുകയും ചെയ്തിരുന്നു .രശ്മി ആര്‍ നായര്‍ തന്റെ ഉടലിനെ ജീവിതമാർഗ്ഗമായി കാണുന്നത് പോലെ തന്നെ, മറ്റൊരാൾ തന്റെ ബുദ്ധിയെ ഉപകരണമായി കണ്ടു പരീക്ഷ എഴുതി സർക്കാർ ജോലി നേടി ജീവിക്കാൻ ആഗ്രഹിച്ചാൽ അതിന് അയാൾക്കും അവകാശമുണ്ട് എന്ന് വ്യക്തമാക്കുന്ന സന്തോഷ് സേതുമാധവന്റെ കുറിപ്പ് വൈറൽ ആകുകയാണ് . സന്തോഷ് സേതുമാധവന്റെ കുറിപ്പ് – Resmi R Nair ന്റെ ഒരു വരുമാനമാര്‍ഗം അവര്‍ തന്നെ പറയുന്നതനുസരിച്ച് Patreon platform വഴിയാണ്. ലോകത്ത് അങ്ങോളമിങ്ങോളമുള്ള കലാകാരന്മാര്‍ തങ്ങളുടെ കലയോ ഉല്പന്നമോ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന ഒരു…
Read More » -
NEWS
വാഹനത്തിൽ ഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം എന്ന നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രം
വാഹനത്തിൽ ഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കണോ എന്ന സംശയം ഇവിടെ തീരുന്നു .വാഹനത്തിൽ ഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം എന്ന നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി .കാറുകളിൽ അടക്കം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തതിന് വ്യാപകമായി പിഴ ചുമത്തുന്നു എന്ന് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നത് . കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം കേന്ദ്രം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു .ഒറ്റയ്ക്ക് സൈക്കിൾ സവാരി നടത്തുന്നവർക്കും മാസ്ക് നിര്ബന്ധമില്ല .എന്നാൽ ഒരു കൂട്ടം ആളുകൾ വ്യായാമത്തിന്റെ ഭാഗമായി സൈക്ലിങും മറ്റും നടത്തുമ്പോൾ മാസ്ക് ധരിക്കണം .
Read More » -
TRENDING
മുഖ്യമന്ത്രി ഉപയോഗിച്ച “ഒക്കച്ചങ്ങായി” എന്ന വാക്കിന്റെ അർത്ഥം എന്താണ്?
ബി.ജെ.പി യുടെ ഒക്കച്ചങ്ങായിയാണ് മുസ്ലീം ലീഗെന്ന് മുഖ്യമന്ത്രി.അപ്പോൾ മുതൽ മാധ്യമ പ്രവർത്തകർ വരെ തിരയുന്ന പദം ആണ് ഒക്ക ചങ്ങായി. എന്താണിതിന്റെ അർത്ഥം? തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ് പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ‘ഒക്കച്ചങ്ങായി’.. ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം മുതല്‍ ഇയാള്‍ ഒപ്പമുണ്ടാകും.ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുക,ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആള്‍ക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാകമ്പം വരാതെ കൂടെ നിൽക്കുക എന്നിവയൊക്കെയാണ് ഒക്കച്ചങ്ങായിയുടെ പണി.
Read More » -
TRENDING
ഖലാസികളുടെ കഥയുമായി ദിലീപ്; ഗോകുലം ബാനറിൽ ബ്രഹ്മാണ്ഡ ചിത്രം
മലബാർ മാപ്പിള ഖലാസികളുടെ ജീവിതം ചലച്ചിത്രമാകുന്നു. ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രമൊരുക്കുന്നത്. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ഖലാസി അണിയറയിൽ ഒരുങ്ങുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ദക്ഷിണേന്ത്യൻ സിനിമാ ഇതിഹാസങ്ങൾ ചിത്രത്തിനായി ഒന്നിക്കും. ആദ്യഘട്ടചിത്രീകരണം കോഴിക്കോട് ആരംഭിക്കും. വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. ഖലാസി സാഹസികതകളെ സാങ്കേതികതികവോടെയാകും പകർത്തുക. മലബാർ മുതൽ മെക്കവരെ നീളുന്ന ഖലാസി ചരിത്രത്തിന് ഇതാദ്യമായാണ് ചലച്ചിത്രഭാഷ്യമൊരുങ്ങുന്നത്. മലബാർ ഖലാസികളുടെ മെയ്ക്കരുത്തിന്‍റെയും മനക്കണക്കിന്‍റേയും കഥയാണ് ചിത്രം പറയുന്നത്. ആരാണ് ഖലാസികൾ കപ്പൽ നിർമാണ തൊഴിലാളികൾ എന്നർഥം വരുന്ന അറബ് പദമാണ് ഖലാസി. ബേപ്പൂർ, ചാലിയം, കല്ലായി, ഫറോക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ഖലാസി സംഘങ്ങൾ കൂടുതലുള്ളത്. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ വലിച്ച് കയറ്റുന്നതിനും ഉയർത്തി വയ്ക്കുന്നതിനുമാണ് ഇവരെ തുടക്കത്തിൽ വിളിച്ചിരുന്നത്. തുടർന്ന് വലിയ ഭാരം ഉയർത്തുന്ന പണികളും ഇവർ ഏറ്റെടുത്തു തുടങ്ങി. 1988-ലെ…
Read More »
