TRENDING

സഹജീവിയുടെ മരണത്തെ പുച്ഛിച്ച ഈ യുവതി ഇടതുപക്ഷത്തിന്റെ സോഷ്യൽ മീഡിയ മുഖം ,വൈറലായി സന്തോഷ് സേതുമാധവന്റെ കുറിപ്പ്

പി എസ് സി ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ ആണ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മോഡൽ രശ്മി ആർ നായർ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു .”28 വയ്യസ്സായിട്ടും പണിക്കൊന്നും പോകാതെ പി എസ് സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് “എന്ന കുറിപ്പ് ഏറെ വിമർശന വിധേയമാകുകയും ചെയ്തിരുന്നു .രശ്മി ആര്‍ നായര്‍ തന്റെ ഉടലിനെ ജീവിതമാർഗ്ഗമായി കാണുന്നത് പോലെ തന്നെ, മറ്റൊരാൾ തന്റെ ബുദ്ധിയെ ഉപകരണമായി കണ്ടു പരീക്ഷ എഴുതി സർക്കാർ ജോലി നേടി ജീവിക്കാൻ ആഗ്രഹിച്ചാൽ അതിന് അയാൾക്കും അവകാശമുണ്ട് എന്ന് വ്യക്തമാക്കുന്ന സന്തോഷ് സേതുമാധവന്റെ കുറിപ്പ് വൈറൽ ആകുകയാണ് .

സന്തോഷ് സേതുമാധവന്റെ കുറിപ്പ് –

Resmi R Nair ന്റെ ഒരു വരുമാനമാര്‍ഗം അവര്‍ തന്നെ പറയുന്നതനുസരിച്ച് Patreon platform വഴിയാണ്.
ലോകത്ത് അങ്ങോളമിങ്ങോളമുള്ള കലാകാരന്മാര്‍ തങ്ങളുടെ കലയോ ഉല്പന്നമോ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആണ് patron.

ചിത്രം, സംഗീതം, എഴുത്ത് തുടങ്ങിയ എന്തും ഇഷ്ടപ്പെട്ടവര്‍ക്ക് വില കൊടുത്തു വാങ്ങാവുന്ന/ഉപയോഗിക്കാവുന്ന ഈ പ്ലാറ്റ്‌ഫോമില്‍ രശ്മി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് തന്റെ നഗ്‌നമോ അര്‍ധനഗ്‌നമോ ഇന്ദ്രിയസുഖം പകരുന്നതോ (sensual) ആയ ഫോട്ടോകളും വീഡിയോകളുമാണ്. പത്തു ഡോളര്‍ മുതല്‍ പ്രതിമാസം മുടക്കാന്‍ സാധിക്കുന്നവര്‍ക്ക് പ്രസ്തുത ആക്ടിവിസ്റ്റിന്റെ ‘നഗ്‌നകല’ (nude art) ആസ്വദിക്കാവുന്നതാണ്.

പ്രതിമാസം അഞ്ഞൂറു ഡോളര്‍ (ഏകദേശം 37000 രൂപ) മുടക്കാന്‍ സാധിക്കുന്ന സമ്പന്നര്‍ക്ക് ഈ കലാകാരിയുടെ ഫോട്ടോ ഷൂട്ടില്‍ നേരിട്ട് പങ്കെടുക്കാനും വീക്ഷിക്കാനും അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കാനും മറ്റു പലതിനുമുള്ള (as she mentions in her page as ‘lot more’) അവസരം സിദ്ധിക്കുന്നു.
സാങ്കേതികമായി പറഞ്ഞാല്‍, തന്റെ ശരീരത്തിന്റെ നഗ്‌നസാധ്യതകളെ ഉപയോഗിച്ച്, മനുഷ്യരുടെ വൈകാരികതയെ സമര്‍ത്ഥമായി ചൂഷണം ചെയ്ത് സമ്പാദിക്കുന്ന ഒരു യുവതിയാണ് രശ്മി ആര്‍ നായര്‍.
ഇത്രയും പറഞ്ഞത്, അവരുടെ ധനസമ്പാദനമാര്‍ഗം തെറ്റാണെന്ന് പറയാനല്ല. Nude Art, Nude or Semi-nude photography തുടങ്ങിയവയെല്ലാം കലയായി കാണാന്‍ തന്നെയാണ് എനിക്ക് താല്പര്യം. നിയമത്തിനു വിധേയമായ എന്തു തൊഴിലും, സമൂഹത്തിന്റെ പൊതു സദാചാര ബോധത്തിന് ദഹിച്ചാലും ഇല്ലെങ്കിലും, ചെയ്തു ജീവിയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നു.

അതായത്, ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയാണ് ചെയ്തു ജീവിക്കാന്‍ ആഗ്രഹമെങ്കില്‍ അതും തെറ്റല്ല. രശ്മി തന്റെ ഉടലിനെ ജീവിതമാര്‍ഗ്ഗമായി കാണുന്നത് പോലെ തന്നെ, മറ്റൊരാള്‍ തന്റെ ബുദ്ധിയെ ഉപകരണമായി കണ്ടു പരീക്ഷ എഴുതി സര്‍ക്കാര്‍ ജോലി നേടി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അതിന് അയാള്‍ക്കും അവകാശമുണ്ട്. 36 വയസു വരെ പിഎസ്സി എഴുതാം എന്നിരിക്കെ, 28 വയസുള്ള യുവാവ് ഇപ്പോഴും സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്നതില്‍ രശ്മിക്ക് ആശങ്ക തോന്നേണ്ട കാര്യമില്ല.

പക്ഷേ രശ്മി അങ്ങനെ കരുതുന്നില്ല എന്നു തോന്നുന്നു. തന്നെ പോലെ ‘എന്തു തൊഴിലും’ ചെയ്തു ജീവിയ്ക്കാന്‍ മാത്രമുള്ള മനോധൈര്യം, കേരളത്തിലെ നിരവധി കുറവുകളുള്ള സാമൂഹ്യ സാഹചര്യത്തില്‍ വളര്‍ന്ന യുവതീയുവാക്കള്‍ക്ക് ഇനിയും കൈവന്നിട്ടില്ലെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

28 വയസുള്ള യുവാവ് ഒരു തൊഴിലും ചെയ്യാതെയാണ് ഇതുവരെ ജീവിച്ചത് എന്ന് അവര്‍ തീര്‍ച്ചപ്പെടുത്തുന്നു. എന്തുകൊണ്ടോ, ‘കൂലിപ്പണി’യൊന്നും അവരുടെ കാഴ്ചപ്പാടില്‍ ഒരു തൊഴിലാവുന്നില്ല. സര്‍ക്കാര്‍ ജോലി കിട്ടേണ്ടത് ഒരു ബാധ്യതയായി അവനു തോന്നാന്‍ ഇടയായ തെറ്റായ വിദ്യാഭ്യാസ സമ്പ്രദായം, സാമൂഹ്യസ്ഥിതി ഇതൊന്നും രശ്മിക്ക് കാണാന്‍ കഴിയില്ല.

മാസം 37000 രൂപ അവരുടെ നഗ്‌ന ഉടലിലെ കല കാണാന്‍ മാത്രം മുടക്കാന്‍ കഴിവുള്ള സമ്പന്നരായ ആളുകളോടുള്ള സമ്പര്‍ക്കം അവര്‍ക്ക് വല്ലാത്തൊരു ‘പ്രിവിലേജ്’ നല്‍കുന്നതായി തോന്നുന്നു.
പിഎസ്സി ജോലി ലഭിക്കാതെ ആത്മഹത്യ ചെയ്ത യുവാവ് അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ദുരുപയോഗം ചെയ്യാനുള്ള ജന്മമായിരുന്നു എന്ന് അവര്‍ പ്രസ്താവിക്കുന്നു.

മറ്റൊരു പ്രധാനകാര്യം, ഈ മഹനീയ യുവതി ഇടതുപക്ഷത്തിന്റെ തീ പാറുന്ന സോഷ്യല്‍ മീഡിയാ മുഖങ്ങളില്‍ ഒന്നാണ് എന്നതാണ്.
അതുകൊണ്ടാണ്, മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തയാളുടെ ശവം ഇവര്‍ രമേശ് ചെന്നിത്തലയ്ക്ക് തിന്നാന്‍ കൊടുക്കാന്‍ പറഞ്ഞത്. അതായത്, മദ്യം കിട്ടാതെ ആത്മത്യ ചെയ്തയാളുടെ മരണത്തില്‍ ഇവര്‍ വേദനിക്കുകയും, അര്ഹതയുണ്ടായിട്ടും സര്‍ക്കാര്‍ ജോലി കിട്ടാതെ മരിച്ചയാളുടെ മരണം ഇവര്‍ക്ക് സന്തോഷവും പകരുന്നു.

ഒരു വ്യക്തിയെയും കേന്ദ്രീകരിച്ചു പോസ്റ്റിടാന്‍ ഒരുകാലത്തും ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ ഇത്രയും പറയാതെ വയ്യ. എന്തൊക്കെ തരം ദുഷ്ടബുദ്ധിയുള്ള മനുഷ്യരാണ് എന്റെ ചുറ്റും ജീവിക്കുന്നതെന്നും എല്ലാവിധ പ്രിവിലെജുകള്‍ക്കും മുകളില്‍ നിന്ന് തന്റെ സഹജീവികളുടെ മരണം പോലും പുച്ഛിച്ചു തള്ളുന്നത് എന്നും കണ്ട് സഹിക്കാന്‍ കഴിയുന്നില്ല.

Back to top button
error: