TRENDING

മുഖ്യമന്ത്രി ഉപയോഗിച്ച “ഒക്കച്ചങ്ങായി” എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ബി.ജെ.പി യുടെ ഒക്കച്ചങ്ങായിയാണ് മുസ്ലീം ലീഗെന്ന് മുഖ്യമന്ത്രി.അപ്പോൾ മുതൽ മാധ്യമ പ്രവർത്തകർ വരെ തിരയുന്ന പദം ആണ് ഒക്ക ചങ്ങായി. എന്താണിതിന്റെ അർത്ഥം?

തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ
സുഹൃദ് പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ‘ഒക്കച്ചങ്ങായി’..
ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം മുതല്‍ ഇയാള്‍ ഒപ്പമുണ്ടാകും.ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുക,ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആള്‍ക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാകമ്പം വരാതെ കൂടെ നിൽക്കുക എന്നിവയൊക്കെയാ‌ണ് ഒക്കച്ചങ്ങായിയുടെ പണി.

Back to top button
error: