NEWS
വാഹനത്തിൽ ഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം എന്ന നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രം
വാഹനത്തിൽ ഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കണോ എന്ന സംശയം ഇവിടെ തീരുന്നു .വാഹനത്തിൽ ഒറ്റയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം എന്ന നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി .കാറുകളിൽ അടക്കം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തതിന് വ്യാപകമായി പിഴ ചുമത്തുന്നു എന്ന് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നത് .
കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം കേന്ദ്രം നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു .ഒറ്റയ്ക്ക് സൈക്കിൾ സവാരി നടത്തുന്നവർക്കും മാസ്ക് നിര്ബന്ധമില്ല .എന്നാൽ ഒരു കൂട്ടം ആളുകൾ വ്യായാമത്തിന്റെ ഭാഗമായി സൈക്ലിങും മറ്റും നടത്തുമ്പോൾ മാസ്ക് ധരിക്കണം .