NEWS

നടിമാർ കൂട്ടത്തോടെ കുരുങ്ങുന്നു ,രാഗിണിക്ക് പിന്നാലെ സഞ്ജനയോടു ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നിർദേശം

ബെംഗളൂരു ലഹരി കേസിൽ അന്വേഷണം സിനിമാ നടിമാരിലേക്ക് .നടി രാഗിണി ദ്വിവേദിയുടെ ഫ്ലാറ്റിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി .ചോദ്യം ചെയ്യലിന് രാഗിണി ഇന്ന് ഹാജരാകാൻ ഇരിക്കെയാണ് റെയ്ഡ് .

ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി സഞ്ജന ഗൽറാണിയോടും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട് .പ്രൊഡ്യൂസർ ഇന്ദ്രജിത് ലങ്കേഷിന്റെ മൊഴി പ്രകാരം ആണ് നടികളെ ചോദ്യം ചെയ്യുന്നത് .

രാഗിണി ദ്വിവേദിയുടെ സുഹൃത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു .ലഹരിമരുന്ന് മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് സൂചന .സഞ്ജന ഗൽറാണിയുടെ സഹായി രാഹുലിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട് ഉണ്ട് .

ആരോപണങ്ങൾ വസ്തുതക്ക് നിരക്കാത്തത് ആണെന്നാണ് രാഗിണിയുടെ പ്രതികരണം .ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴി പ്രകാരം സിനിമാ മേഖലയിലെ പന്ത്രണ്ടോളം പേർക്ക് ക്രൈം ബ്രാഞ്ച് നോടീസ് അയക്കുമെന്ന് വിവരം .

കമ്മനഹള്ളിയിലെ ഹോട്ടലിന്റെ മറവിലാണ് ലഹരി മരുന്ന് ഇടപാടുകൾ നടന്നിരുന്നതെന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു .ഇയാളുടെ സാമ്പത്തിക സ്രോതസ്സും ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ് .

Back to top button
error: