Month: September 2020
-
NEWS
ലഹരി മരുന്നു കേസില്‍ മലയാള സിനിമാ താരങ്ങളും കുടുങ്ങുമോ…?
മലയാള സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും ഉദ്വോഗം പരത്തിക്കൊണ്ട് ബംഗ്ലൂര്‍ ലഹരി മരുന്ന് കേസിന് പുതിയ വഴിത്തിരിവ്. മുഖ്യപ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ സുഹൃത്തുക്കളുടെ ലിസ്റ്റ് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ അറസ്റ്റിലായ അനൂപ് മുഹമ്മദും റനീഷ് രവീന്ദ്രനും ബിനീഷ് കോടിയേരിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് എന്ന് വെളിപ്പെട്ടു കഴിഞ്ഞു. അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പ് പോലും ബിനീഷ് കോടിയേരിയെ അനൂപ് മുഹമ്മദ് പലവട്ടം വിളിച്ചിരുന്നു എന്ന വിവരം തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. ഭരണസ്വാധീനം മൂലം ഈ സൗഹൃദത്തിന്റെ കാണാചരടുകള്‍ ഒരിക്കലും പുറംലോകം അറിയാനിടയില്ല. ലഹരിക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇതിനിടെ മലയാള സിനിമയിലെ ചില താരങ്ങളിലേക്കും വല വിരിച്ചു കഴിഞ്ഞു. മലയാളത്തിലെ പത്തോളം യുവതാരങ്ങളാണ് പോലീസ് നിരീക്ഷണത്തിലുളളത്. മൂന്നുവര്‍ഷമായി അനൂപ് മുഹമ്മദുമായി ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്ന ഇവര്‍ ഈ ലോക്ഡൗണ്‍ കാലത്ത് പോലും തകൃതിയായി ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്‍.സി.ബി അന്വേഷണത്തിന്…
Read More » -
NEWS
ദാവൂദ് ഇബ്രാഹിമിനേക്കാള്‍ ഇന്ത്യ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ഗണപതി ഉടന്‍ കീഴടങ്ങും; ഗണപതിയുടെ ചരിത്രം ഇങ്ങനെ
ഒരു കാലത്ത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ ഗവണ്‍മെന്റ് തലയ്ക്ക് വിലയിട്ടിരുന്നയാളാണ് സിപിഐ മാവോയിസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഗണപതി എന്ന പേരിലറിയപ്പെടുന്ന മുപ്പല ലക്ഷ്മണ റാവു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ എല്ലാം ചേര്‍ന്ന് ഗണപതിക്കിട്ടിരുന്ന വില രണ്ടരക്കോടി രൂപയായിരുന്നു. മൂന്ന് തട്ടുള്ള സുരക്ഷാസംവിധാനമാണ് മാവോയിസ്റ്റുകള്‍, 74കാരനായ ഗണപതിക്കായി ഒരുക്കിയിട്ടുള്ളത്. 7, 70 നമ്പറുള്ള സായുധ ദളങ്ങള്‍ക്കാണ് ഗണപതിയുടെ സംരക്ഷണച്ചുമതല എന്നും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ മാവോയിസ്റ്റ് നേതാവ് ഉടന്‍ തെലങ്കാന പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കും എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആരാണ് ഈ ഗണപതി? തെലങ്കാനയിലെ കരീംനഗര്‍ ജില്ലയിലാണ് ഗണപതിയുടെ ജനനം. അദ്ദേഹം ഒരു അധ്യാപകനായിരുന്നു. 1995ല്‍ ഒരു ഡി എസ് പി അടക്കം 25 പൊലീസുകാര്‍ സഞ്ചരിച്ച വാന്‍ ബോംബിട്ട് തകര്‍ത്ത്് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഗണപതി എന്ന പേര് അറിയപ്പെട്ടുതുടങ്ങിയത്്. 2006ല്‍ ഗണപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡിലെ ബസ്തര്‍…
Read More » -
NEWS
തൊഴില്‍രഹിതരുടെ ആത്മഹത്യയില്‍ കേരളം ഒന്നാമത് സര്‍ക്കാര്‍ കണ്ണുതുറക്കണം: ഉമ്മന്‍ചാണ്ടി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ‘ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യയും 2019’ എന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2019ല്‍ കേരളത്തില്‍ തൊഴില്‍രഹിതരായ 1,963 പേരാണ് ജീവനൊടുക്കിയത്. ഇന്ത്യയൊട്ടാകെ ആത്മഹത്യ ചെയ്ത തൊഴില്‍രഹിതര്‍ 14,019. കേരളത്തില്‍ തൊഴില്‍രഹിതരുടെ ആത്മഹത്യാനിരക്ക് 14%. മഹാരാഷ്ട്ര 10.8%, തമിഴ്‌നാട് 9.8%, കര്‍ണാടക 9.2% തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി. ആറ്റുനോറ്റിരുന്ന പിഎസ്‌സി നിയമനം ലഭിക്കാതെ മനംനൊന്ത് കാരക്കോണം പുത്തന്‍വീട്ടില്‍ എസ് അനു ആത്മഹത്യ ചെയ്തപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് സര്‍ക്കാരും പിഎസ് സിയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്ന യാഥാര്‍ത്ഥ്യമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. അനുവിനെപ്പോലെ 1963 പേരെ ആത്മഹത്യയിലേക്ക് നയിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ അക്ഷന്തവ്യമായ വീഴ്ചകളുണ്ട്. തൊഴില്‍സാധ്യതകളെല്ലാം തീരെ മങ്ങിനില്ക്കുന്ന സാഹചര്യത്തില്‍ പിഎസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ വിസമ്മതിച്ചത് ഒന്നാമത്തെ കാരണം. പിഎസ് സി…
Read More » -
NEWS
റീ പോസ്റ്റ്‌മോര്‍ട്ടം; മത്തായിയുടെ കേസില്‍ നിര്‍ണായക തെളിവുകള്‍
ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റടിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മത്തായിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളില്‍ സിബിഐയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. ആദ്യം നടത്തിയ ഇന്‍ക്വസ്റ്റ് നടപടിയിലും പോസ്റ്റ്‌മോര്‍ട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതല്‍ മുറിവുകള്‍ കൂടി ഇന്ന് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സബ് കളക്ടര്‍, സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്. ഒന്നരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൂന്നംഗ പൊലീസ് സര്‍ജന്‍മാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചത്. മൂന്ന് മണിക്കൂറോളം നീളുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. ഇതിനു…
Read More » -
TRENDING
ഓണം കഴിഞ്ഞു: ഇനി വേണ്ടത് അതിജാഗ്രത
തിരുവനന്തപുരം: ഓണം കഴിഞ്ഞ് അണ്‍ലോക്ക് ഇളവുകള്‍ കൂടിയതോടെ ഇനി അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തു. ഓണാവധി കഴിഞ്ഞതോടെ ജോലിക്കും മറ്റുമായി പലര്‍ക്കും പുറത്തിറങ്ങേണ്ട അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കിടെ രോഗ വ്യാപനം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്ര നടത്താതെയും മറ്റുള്ളവരുമായി അടുത്തിടപെടാതെയും വീട്ടില്‍ തന്നെ കഴിയണം. വീട്ടില്‍ ആര്‍ക്കെങ്കിലും ചെറിയ രോഗ ലക്ഷണമുണ്ടെങ്കില്‍ പോലും രോഗിയും മറ്റുള്ള എല്ലാവരും മാസ്‌ക് ധരിക്കുന്നത് രോഗപ്പകര്‍ച്ച തടയാന്‍ ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിൽ (1056) ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. അണ്‍ലോക്ക് നാലാം ഘട്ടം വന്നതോടെ പല…
Read More » -
NEWS
അധ്യാപികയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച അഭിഭാഷകനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു
മേപ്പയൂര്‍ സ്വദേശിയായ സായി ശ്വേത എന്ന അധ്യാപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപമാനകരമായ പ്രചരണം നടത്തിയ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫെയ്‌സ്ബുക്കിലൂടെ അധ്യാപികയ്ക്ക് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ അഭിഭാഷകന്‍കൂടിയായ ശ്രീജിത്തിന്റെ നടപടി സ്ത്രീപദവിയെ ബോധപൂര്‍വം സമൂഹത്തിനുമുമ്പില്‍ ഇകഴ്ത്തുന്നതരത്തിലുള്ളതാണെന്ന് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. ശ്രീജിത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാ എന്ന് പറഞ്ഞതിനെ ധാര്‍ഷ്ട്യമായും അഹങ്കാരമായും ചിത്രീകരിച്ച് സ്വഭാവഹത്യ നടത്തുകയാണ്. അഭിനയിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമായിരിക്കെ തന്റെ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും മേലുള്ള ഒരു കുതിരകയറല്‍ കൂടിയാണ് നടത്തിയിരിക്കുന്നതെന്ന് അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു.
Read More » -
NEWS
കളി പഞ്ചാബിനോട് വേണ്ട ,ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്
കോവിഡ് പശ്ചാത്തലത്തിൽ ആം ആദ്മി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് രംഗത്ത് .കോവിഡ് ബാധിതരെ കണ്ടെത്താൻ ഓക്സി മീറ്ററുകളുമായി ആരും പഞ്ചാബിലേക്ക് വരേണ്ടെന്ന് അമരീന്ദർ സിങ് മുന്നറിയിപ്പ് നൽകി . ആം ആദ്മി പ്രവർത്തകർ പഞ്ചാബിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണമെന്നും ഗ്രാമവാസികളുടെ രക്തത്തിലെ ഓക്സിജന്റെ അളവെടുത്ത് കോവിഡ് തിരിച്ചറിയണമെന്നും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരുന്നു .ഇതിനു പിന്നാലെയാണ് അമരീന്ദർ സിംഗിന്റെ രൂക്ഷ പ്രതികരണം . “ഞങ്ങൾക്ക് നിങ്ങളുടെ ഓക്സി മീറ്ററുകൾ വേണ്ട .കോവിഡ് ടെസ്റ്റിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന നിങ്ങളുടെ പാർട്ടി പ്രവർത്തകരെ നിയന്ത്രിച്ചാൽ മതി .പഞ്ചാബിലെ സ്ഥിതി ഓർത്ത് കെജ്‌രിവാൾ ആശങ്കപ്പെടേണ്ട .ഡൽഹിയിൽ കോവിഡ് പ്രതിസന്ധി പരിഹരിച്ചാൽ മതി .”അമരീന്ദർ സിങ് പറഞ്ഞു . പഞ്ചാബ് ആരോഗ്യ വകുപ്പിന്റെ കീഴിൽ മരിച്ച കോവിഡ് രോഗികളുടെ അവയവം കച്ചവടം ചെയ്യുകയാണെന്ന് ഒരു വ്യാജ വീഡിയോ പ്രചരിച്ചിരുന്നു .ആം ആദ്മി പ്രവർത്തകൻ…
Read More » -
NEWS
ബംഗാൾ പിടിക്കാൻ ബിജെപിക്ക് ആവില്ല ,കാരണം ഇതാണ്
നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലമാണ് വരുന്നത് .ഇതിൽ ഏവരും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു കാര്യം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങളെയാണ് .ബിഹാറിലേതു പോലെ മുന്നണി രാഷ്ട്രീയം അല്ല ബംഗാളിലേത് .ആകെയുള്ള സഖ്യ സാധ്യത കോൺഗ്രസും സിപിഐഎമ്മും തമ്മിലാണ് താനും . മമത ബാനർജിയും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിൽ ആര് ജയിക്കും എന്നത് തന്നെയാണ് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ നിർണ്ണയിക്കുക .കടുത്ത ബിജെപി – മോഡി വിരുദ്ധത മമത പരീക്ഷിക്കുന്നുണ്ട് .ഇത് വോട്ട് ആകുമോ അതോ പുതിയൊരു ശക്തിയായി ബിജെപി മമതയെ തളയ്ക്കുമോ എന്നതൊക്കെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ സ്വാധീനം ചെലുത്തും . രാഷ്ട്രീയ അക്രമങ്ങൾക്ക് പേര് കേട്ട ഇടമാണ് ബംഗാൾ .അക്രമ രാഷ്ട്രീയം ദിനംപ്രതി തഴച്ചു വളരുകയാണ് ബംഗാളിൽ .2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം ആണ് കാഴ്ച വച്ചത് .ബിജെപി കടന്നു കയറ്റത്തിൽ ഏറ്റവുമധികം തിരിച്ചടിയുണ്ടായത് സിപിഐഎമ്മിനാണ് .സിപിഐഎം വോട്ട് ഷെയർ കവർന്നെടുത്ത് ബിജെപി തടിച്ചു കൊഴുത്തു . മമത…
Read More » -
NEWS
രാഷ്ട്രീയത്തിലും പിടിമുറുക്കി കോവിഡ്; രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് രോഗം സ്ഥിരീകരിച്ചു
ജയ്പൂര്‍: കോവിഡ് രാഷ്ട്രീയത്തിലും പിടിമുറുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അദ്ദേഹം തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് പൂനിയ ആവശ്യപ്പെട്ടു. ‘ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, പോസിറ്റീവാണ് ഫലം. ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശപ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയും ടെസ്റ്റ് നടത്തുകയും ചെയ്യണം’,സതീഷ് ട്വീറ്റ് ചെയ്തു. ഞായറാഴ്ച സംസ്ഥാനത്ത് ഗതാഗതമന്ത്രി പ്രതാപ് സിങ് കച്ചരിയാവാസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്. നേരത്തെ ഭക്ഷ്യവകുപ്പ് മന്ത്രി രമേഷ് മീണയ്ക്കും രോഗം കണ്ടെത്തിയിരുന്നു.
Read More » -
TRENDING
ധ്യാൻ ശ്രീനിവാസന്‍ നായകനാവുന്ന “കടവുള്‍ സകായം നടന സഭ”
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ” കടവുള്‍ സകായം നടന സഭ ” സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ച് ഇന്ന് പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ പേരും ധ്യാനിന്റെ കഥാപാത്രത്തിന്റെ പേരും പ്രേക്ഷകരില്‍ ഏറേ കൗതുകവും ആകാംക്ഷയും ഉണര്‍ത്തിട്ടുണ്ട്.രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്,സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു. ബെസ്റ്റ് ആക്ടർ,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം- സാം സി എസ്, പ്രൊജക്റ്റ് ഡിസെെനര്‍-ബാദുഷ,കലാ സംവിധാനം നിമേഷ് താനൂര്‍ നിർവഹിക്കുന്നു.എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍,വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്,സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍, വാര്‍ത്ത പ്രചരണം- എ…
Read More »