NEWS

ബിനീഷ് കോടിയേരിയും അനൂപും തമ്മിൽ നിരന്തരം ഫോൺ വിളികൾ ,അറസ്റ്റിനു രണ്ടു നാൾ മുമ്പ് ബിനീഷ് അനൂപിന് അയച്ചത് 15 ,000 രൂപ

ലഹരിമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ബിനീഷ് കൊടിയേരിയുമായി നിരന്തര ബന്ധം ഉണ്ടെന്നു ഫോൺ രേഖകൾ .ഓഗസ്റ്റ് 1 നു ഇരുവരും തമ്മിൽ രണ്ടു തവണ സംസാരിച്ചു .ഓഗസ്റ്റ് 13 നു രാത്രി 11 മണിക്കും സംസാരിച്ചു .അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്പ് ഓഗസ്റ്റ് 19 നു അഞ്ചു തവണയാണ് സംസാരിച്ചത് .21 നാണ് അനൂപ് പോലീസ് വലയിലാകുന്നത് .

അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നു ബിനീഷ് സമ്മതിച്ചിരുന്നു .പിടിയിലാകുന്നതിന്റെ രണ്ട് ദിവസം മുമ്പ് നാട്ടിലേക്ക് വരാൻ പണമില്ലെന്ന് അനൂപ് പറഞ്ഞെന്നും 15,000 രൂപ നൽകിയെന്നും ബിനീഷ് സമ്മതിച്ചു .പരിചയവും സൗഹൃദവും ഉണ്ടെങ്കിലും അനൂപിന്റെ ലഹരി മരുന്ന് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നാണ് ബിനീഷിന്റെ നിലപാട് .

എന്നാൽ ലഹരി മരുന്ന് കേസിലെ പ്രതിക്ക് 15 ,000 രൂപ എടുക്കാൻ ഇല്ലേ എന്ന ചോദ്യം പ്രസക്തമാണ് .അനൂപ് മുഹമ്മദിന് ജൂലൈ 10 നു വന്ന കാളുകൾ പരിശോധിക്കാൻ ഇടയുണ്ട് .ഈ ദിവസം ആണ് സ്വപ്ന സുരേഷ് പിടിക്കപ്പെടുന്നത് .സ്വർണക്കടത്ത് കേസ് പ്രതി റമീസുമായി അനൂപിന് ബന്ധവുമുണ്ട് .

സ്വന്തം ഇഷ്ടപ്രകാരം അനൂപ് മുഹമ്മദ് ലഹരി മരുന്ന് വില്പന നടത്തില്ലെന്ന് പിതാവ് ബഷീർ പറയുന്നു .ബംഗളുരുവിലെ ബിസിനസ് പൊലിഞ്ഞപ്പോൾ ആരെങ്കിലും തെറ്റായ ഉപദേശം നല്കിക്കാണുമെന്നും ബഷീർ കുട്ടിച്ചേർക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: