റിയ ചക്രബർത്തിക്ക് അഹാനയുടെ പിന്തുണ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രബർത്തിയെ മാധ്യമങ്ങൾ വളഞ്ഞതിനെ വിമർശിച്ച് നടി അഹാന കൃഷ്ണ .

“റിയ കുറ്റക്കാരിയോ നിരപരാധിയോ ആകട്ടെ .അത് രാജ്യത്തെ നീതിപീഠങ്ങൾ പരിശോധിക്കട്ടെ ,അതിനു അനുസരിച്ച് നടപടികൾ സ്വീകരിക്കട്ടെ .ഈ ക്രൂരത എന്തിനാണ് ?ന്യൂസ് ബൈറ്റിനു വേണ്ടി മാധ്യമങ്ങൾ ആളെ കൊല്ലുമോ ?ഒരു ഭീകരവാദിയെയോ പീഡന വീരനെയോ മാധ്യമങ്ങൾ ഇങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല .”അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു .

കോവിഡ് കാലത്ത് ഇങ്ങനെ ആളുകൾ കൂടുന്നതിനെയും അഹാന വിമർശിച്ചു .”ഒരു ഓഫീസ് അല്ലെങ്കിൽ മറ്റൊരു ഓഫീസിനു മുന്നിൽ ഈ പെൺകുട്ടിയെ സ്ഥിരമായി കാണുന്നുണ്ട് .എന്നും എന്തെങ്കിലും പറയുമോ എന്ന് നോക്കുന്നതിന്റെ ആവശ്യകത എന്താണ് ?”അഹാന കൂട്ടിച്ചേർക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *