NEWS

നേതൃത്വത്തിനെതിരെ കത്തെഴുതിയവരുമായി സോണിയ ഗാന്ധി നടത്തുന്ന ആദ്യ യോഗം ഇന്ന്

വാദ പ്രതിവാദങ്ങൾ അരങ്ങേറിയ കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളിൽ ചിലരും ഇന്ന് ഒരു യോഗത്തിൽ പങ്കെടുക്കും .കത്തെഴുതിയ 23 പേരിൽ പ്രധാനികൾ ആയ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയവർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും .

ആഴ്ചകളായുള്ള മോശം അന്തരീക്ഷത്തിൽ മഞ്ഞുരുകൽ ഇന്നുണ്ടാവുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത് .പാർലമെന്ററി സമിതികളിൽ നിന്ന് ചില നേതാക്കളെ മാറ്റി നിർത്തിയതും ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നൊരുക്ക സമിതികളിൽ നിന്ന് ജിതിൻ പ്രസാദ, രാജ് ബബ്ബാർ തുടങ്ങിയവർ മാറ്റി നിർത്തപ്പെട്ടതും രാഷ്ട്രീയ അന്തരീക്ഷം മേഘാവൃതമാക്കിയിട്ടുണ്ട് .

“ലോക്ക്ഡൗണും അൺലോക്ക്ഡൗണും പാർലമെന്റിന്റെ ശീതകാല സമ്മേളനം വൈകി ആരംഭിച്ചതും ചോദ്യോത്തര വേള ഒഴിവാക്കിയതുമെല്ലാം ചർച്ചാ വിഷയങ്ങൾ ആണ് .”രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ്മ പറഞ്ഞു .

“അംഗങ്ങളുടെ അവകാശങ്ങൾ സർക്കാർ ഇല്ലാതാക്കുകയാണ് .പാർലമെൻറ് ചേരുന്നത് സർക്കാർ കാര്യങ്ങൾ നടപ്പാക്കാൻ മാത്രമല്ല ,അംഗങ്ങളിലൂടെ ജനങ്ങളുടെ പരിശോധന ശക്തമാക്കാൻ കൂടിയാണ് .” ആനന്ദ് ശർമ്മ കൂട്ടിച്ചേർത്തു .

ചോദ്യോത്തര വേളയുടെ പ്രസക്തിയെ കുറിച്ച് മുൻ കേന്ദ്രമന്ത്രി ജയറാം രമേശും പ്രതികരിച്ചു .”ഞാൻ 8 വര്ഷം കേന്ദ്രമന്ത്രി ആയിരുന്നു .എന്റെ അനുഭവത്തിൽ ബിജെപി തടസ്സപ്പെടുത്തിയ കാലമൊഴിച്ചാൽ ചോദ്യോത്തര വേള സുഗമമായി നടന്നിരുന്നു .”ജയറാം രമേശ് വ്യക്തമാക്കി .

Back to top button
error: