അതിർത്തി സംഘർഷ ഭരിതമാകുന്നു ,കിഴക്കൻ ലഡാക്കിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്
കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട് .വാർത്താ ഏജൻസി എ ആൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .എന്നാൽ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല .മൂന്നു മാസത്തിലേറെയായി ഇന്ത്യ -ചൈന സൈനികർ ഇവിടെ നിലകൊള്ളുകയാണ് .
വെടിവെപ്പ് നടന്നതായി ചൈന സമ്മതിക്കുന്നുണ്ട് .ഇന്ത്യൻ പോസ്റ്റുകളിലേക്ക് ചൈനീസ് സൈന്യം വെടിയുതിർത്തതിന് പിന്നാലെ മുന്നറിയിപ്പെന്നോണം ഇന്ത്യ തിരിച്ച് വെടിവെക്കുക ആയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത് .
സംയുക്ത നീക്കത്തിലൂടെ അതിർത്തി സംഘർഷം പരിഹരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്കെയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ ആയെങ്കിലും ചൈന പ്രകോപനം തുടരുകയാണ് .അരുണാചലിൽ നിന്ന് 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കൂടി പുറത്ത് വന്നതോടെ സംഘർഷാവസ്ഥ കനക്കുകയാണ് .