സീരിയൽ നടിയെ രക്ഷിക്കാൻ ശ്രമം ,ആരോപണവുമായി റംസിയുടെ പിതാവ്

“ഹാരിസുമായി പിരിയാനാവില്ല എന്ന് റംസി പറഞ്ഞത് കൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് .എന്റെ കുഞ്ഞ് ഒരുപാട് സഹിച്ചു .ശബ്ദരേഖ പുറത്ത് വന്നപ്പോഴാണ് അവൾ കടന്നു പോയ അവസ്ഥ മനസിലാക്കുന്നത് .അവൾക്ക് നീതി ലഭിക്കാൻ ഏതറ്റവും വരെയും പോകും .”റംസിയുടെ പിതാവ് റഹീം വിതുമ്പിക്കൊണ്ട് പറഞ്ഞു .

മകളുടെ കല്യാണക്കാര്യത്തിനു പലതവണ അവിടെ പോയിട്ടുണ്ട് .എന്തെങ്കിലും ഒഴിവ്കഴിവ് പറയും .ഒടുവിലാണ് വളയിടൽ ചടങ്ങിന് സമ്മതിച്ചത് .ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ നൽകിയിട്ടുണ്ട് .പള്ളിമുക്കിൽ വർക്ക് ഷോപ്പ് തുടങ്ങാനും സഹായിച്ചു -റഹീം കൂട്ടിച്ചേർക്കുന്നു .

അടുത്തിടെയാണ് ഹാരിസിന് സാമ്പത്തിക സ്ഥിതി മെച്ചമുള്ള കുട്ടിയുമായി അടുപ്പം തുടങ്ങുന്നത് .ഇതറിഞ്ഞ റംസി ആ വീട്ടിൽ പോയിരുന്നു .അന്നവളെ അടിച്ചു പുറത്താക്കുക ആയിരുന്നു .കുഞ്ഞിനെ ശാരീരികമായും മാനസികമായും ഉപയോഗിച്ചവരും പീഡിപ്പിച്ചവരും മറുപടി പറഞ്ഞെ പറ്റൂ -റഹിം വ്യക്തമാക്കി .

പൊന്നുമോൾ ഹൃദയം തകർന്നാണ് ആത്മഹത്യ ചെയ്തത് .ഇതിനു ഹാരിസിന്റെ കുടുംബവും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയും മറുപടി പറയണം .ഇവരെയും കേസിൽ പ്രതി ചേർക്കണം .-റഹിം ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *