മാധ്യമപ്രവർത്തകൻ ബഷീറിനെ വണ്ടിയിടിപ്പിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് നിർണായക ചുമതലകൾ നൽകി സർക്കാർ .കോവിഡ് പ്രതിരോധത്തിന്റെ ഏകോപനത്തിനായി പ്രവൃത്തിക്കുന്ന സെക്രെട്ടറിയേറ്റിലെ വാർ റൂമിന്റെ ചുമതലയാണ് സർക്കാർ ശ്രീറാം വെങ്കിട്ടരാമന് നൽകിയിരിക്കുന്നത് .
വാർ റൂമുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രവർത്തനം .ഇപ്പോൾ വാർ റൂമിന്റെ പൂർണ ചുമതല കൂടി നൽകിയിരിക്കുകയാണ് സർക്കാർ .
ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ആയിട്ടായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പുനർനിയമനം .കോവിഡ് വ്യാപനം ഏറിയതോടെ ജില്ലാതല കോർഡിനേഷനിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് .അതിന്റെ ഭാഗമായാണ് പുതിയ മാറ്റം .