NEWS

ആരോഗ്യ മന്ത്രിക്കെതിരെ ഐ എം എ ,അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഐ എം എ രംഗത്ത് .അശാസ്ത്രീയമായ കാര്യങ്ങൾ ആരോഗ്യമന്ത്രി പ്രചരിപ്പിക്കരുതെന്നാണ് ആവശ്യം .

കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കരുതെന്നും ഐ എം എ ആവശ്യപ്പെട്ടു .ഹോമിയോ പ്രതിരോധ മരുന്ന് കഴിക്കുന്നവരിൽ രോഗബാധ കുറവാണെന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു .മരുന്ന് കഴിച്ചിട്ടും രോഗം വന്നവർക്ക് രോഗം പെട്ടെന്ന് ഭേദമായിട്ടുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞിരുന്നു .

Signature-ad

ഹോമിയോ വകുപ്പിലെ ഒരു ഡി എം ഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ എന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു .ഇതാണ് ഐ എം എ യെ ചൊടിപ്പിച്ചത് .

Back to top button
error: