എംസി ഖമറുദ്ധീൻ ആറു മാസത്തിനകം നിക്ഷേപകരുടെ തുക തിരിച്ചു നൽകണം-മുസ്‌ലിം ലീഗ്
മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും ഖമറുദ്ദീന്‍ എംഎല്‍എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട്ട് കാസര്‍കോഡ് ജില്ലാ നേതക്കളുടെയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍. പാര്‍ട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം പാര്‍ട്ടി എടുത്തതെന്നും തങ്ങള്‍ വ്യക്തമാക്കി.
ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്ഥിയുണ്ടെന്നും ഖമറുദ്ദീന്‍ ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും
ഉപയോഗപ്പെടുത്തണം. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഗൗരവം കാണുന്നത് നിക്ഷേപകരുടെ പ്രശ്‌നത്തിലാണെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.