TRENDING

ഋതുമതി ആയപ്പോൾ കമ്മൽ കൊണ്ട് തന്ന മാമൻ ,അഭയ ഹിരൺമയിയുടെ പ്രശസ്തനായ മാമനെ കുറിച്ചുള്ള കുറിപ്പ്

ഗായിക അഭയ ഹിരൺമയിയുടെ ഒരു കുറിപ്പാണു ഇപ്പോൾ വൈറൽ .തന്റെ മാമനെ കുറിച്ചാണ് കുറിപ്പ് .നടൻ കൊച്ചു പ്രേമൻ ആണ് അഭയയുടെ മാമൻ .

അഭയ ഹിരൺമയിയുടെ കുറിപ്പ് –

Signature-ad

ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു. പിന്നെ 10 ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും .. ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും…. ഞങ്ങടെ “ഗിഫ്റ്റ് ബോക്സ് ” ആണ് മാമ്മൻ……

Back to top button
error: