NEWS
കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു സർവകക്ഷി യോഗം
കുട്ടനാട് ,ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെക്കണമെന്ന് സർവകക്ഷി യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം .ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും .തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും ധാരണയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനം .ചട്ടപ്രകാരം 6 മാസം ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതല ഏൽപ്പിക്കാം .
ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെക്കാം എന്നതിനോട് യോജിച്ച ബിജെപി എന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടരുത് എന്ന അഭിപ്രായത്തിൽ ആണ് .കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം .
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് യോഗത്തിൽ ക്ഷണം ലഭിച്ചത് .പി ജെ ജോസഫിനെ ക്ഷണിച്ചില്ല .