NEWS

50 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ സ്വര്‍ണ്ണവും പിടിച്ചെടുത്ത കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സൂറത്കല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 50 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ സ്വര്‍ണ്ണവും പിടിച്ചെടുത്ത കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

തിരുവനന്തപുരം സ്വദേശി ചെറികൊണ്ണി മണ്ഡലം പ്രസിഡന്റ് പി. രഘുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 17നാണ് സൂറത്കല്‍ കണ്ഡേരി ധൂമാവതി ക്ഷേത്രത്തിന് സമീപത്തെ ജാര്‍ഡിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അമ്പതുലക്ഷം രൂപയും പത്തുലക്ഷം രൂപയുടെ സ്വര്‍ണവും മോഷണം പോയത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലെ ഗ്ലാസ് ഇളക്കി മാറ്റി അകത്ത് കടന്നാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. കവര്‍ച്ചക്കാരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. ഇതേ അപ്പാര്‍ട്ട്‌മെന്റിലുളള ഒരാളാണ് രഘുവിനേയും കൂട്ടരേയും കവര്‍ച്ചക്കായി മംഗളൂരുവില്‍ എത്തിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

Signature-ad

വീടുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത രഘു വര്‍ഷങ്ങളായി കാസര്‍ഗോട്ടായിരുന്നു. രഘു ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞ കര്‍ണാടക പോലീസ് വീടു വളഞ്ഞാണ് രഘുവിനേയും പങ്കാളിയായ മറ്റൊരാളേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്ക് കൂടുതല്‍ കവര്‍ച്ചകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ് പോലീസ്.

Back to top button
error: