NEWS

മോഷ്ടിച്ച ബൈക്കുമായി കള്ളൻ പാഞ്ഞുവന്നിടിച്ചത് ഉടമ ഓടിക്കുന്ന കെ എസ് ആർ ടി സി ബസിൽ

മോഷ്ടിച്ച ബൈക്കുമായി അപകടത്തിൽപ്പെട്ട കള്ളന് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥ .കള്ളൻ വന്നിടിച്ചത് ഒരു കെ എസ് ആർ ടി സി ബസിൽ .ആ ബസിന്റെ ഡ്രൈവർ ആകട്ടെ ബൈക്കിന്റെ ഉടമയും .

ഉദയംപേരൂർ നടക്കാവിൽ വച്ചായിരുന്നു അപകടം .താൻ ഓടിക്കുന്ന ബസിന്റെ പിന്നിൽ വന്നിടിച്ച ആളെ എഴുന്നേൽപ്പിക്കാൻ ആണ് ഡ്രൈവർ ബിജു അനി സേവിയർ ബസിന്റെ പുറകിലെത്തിയത് .അപകടത്തിൽ പെട്ടയാളെ എഴുന്നേൽപ്പിക്കുമ്പോൾ ആണ് ബിജു അയാൾ ഓടിച്ചു വന്ന ബൈക്ക് ശ്രദ്ധിച്ചത് .താൻ കോട്ടയം ഡിപ്പോയിൽ പാർക്ക് ചെയ്ത അതെ ബൈക്ക് .

ചങ്ങനാശ്ശേരി സ്വദേശി ജിജോ ആണ് മോഷ്ടാവ് .ഇയാളെ ഉദയംപേരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു .നാല് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു .ഇയാളെ പിന്നീട് കോട്ടയം വെസ്റ്റ് പോലീസ് എത്തി കൊണ്ടുപോയി .

Back to top button
error: