കാഞ്ഞ ബുദ്ധി തൃശ്ശൂരുകാരന്റേത് ,പോപ്പുലർ തട്ടിപ്പ് ആസൂത്രിതം തന്നെ

പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം തൃശ്ശൂരുകാരൻ .കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഇയാൾ .ഏതെല്ലാം വിധത്തിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനി തുടങ്ങാമെന്നും പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ഇയാൾ കുടുംബത്തെ ഉപദേശിച്ചിട്ടുണ്ട് .

ഇയാളെ താമസിയാതെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും .നിക്ഷേപകർക്ക് ഒരു സുരക്ഷയുമുണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ .വിവിധ ലിമിറ്റഡ് ലയബിലിറ്റി പാർട്ണര്ഷിപ്പ് കമ്പനികളിലേക്കാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത് .നിക്ഷേപം സ്വീകരിക്കുന്നത് പോപ്പുലർ ഫിനാൻസ് ആണെങ്കിലും നിക്ഷേപകർക്ക് നൽകിയിരിക്കുന്നത് വിവിധ എൽഎൽപി സർട്ടിഫിക്കറ്റുകൾ ആണ് .എൽ എൽ പി പൊളിഞ്ഞാൽ സംരംഭകൻ എന്ന നിലയിൽ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് .

പോപ്പുലർ ഫിനാൻസിൽ നിക്ഷപിച്ച പണം എൽ എൽ പികളിലേക്ക് മാറ്റിയത് പണം തട്ടാൻ തന്നെ .നിയമക്കുരുക്കിനെ മറികടക്കുകയും ആകാം .ഈ ഉപദേശം നൽകിയത് തൃശൂരുകാരൻ ആണ് .

റോയിയെ തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു .ഇനി ആന്ധ്രയിൽ ആണ് തെളിവെടുപ്പ് .മറ്റൊരു അന്വേഷണ സംഘം തമിഴ്‌നാട്ടിൽ അന്വേഷണം തുടരും .

Leave a Reply

Your email address will not be published. Required fields are marked *