Month: September 2020
-
NEWS
അലനും താഹയും പുറത്തിറങ്ങുമ്പോള്‍ ഉയരുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ തലയാണ്
പത്ത് മാസങ്ങള്‍ക്ക് ശേഷം പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും പുറത്തിറങ്ങുമ്പോള്‍ ഉയരുന്നത് പാര്‍ട്ടിയെ ജീവശ്വാസമായി കരുതിയിരുന്ന കുറേയധികം അണികളുടെ തലകളാണ്. അലന്‍, താഹ വിഷയത്തില്‍ ആശയപരമായി തങ്ങളുടെ പാര്‍ട്ടി തോല്‍ക്കുമ്പോഴാണ് പ്രസ്ഥാനത്തെ ജീവനായി കരുതിയിരുന്നവരും തോല്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പല തട്ടിലുള്ള സിപിഎം പ്രവര്‍ത്തകരുടെ ആത്മസംഘര്‍ഷത്തിനും മനോവിഷമത്തിനുമാണ് അലന്റെയും താഹയുടേയും ജാമ്യത്തിലൂടെ അയവ് വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളായ ഇരുവരുടേയും പേരില്‍ പോലീസും എന്‍.ഐ.എ യും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. പത്ത് മാസമായി എന്‍.ഐ.എ കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. ഇതുവരെ ഇവര്‍ക്കെതിരായി മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ട് വെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. അഭിഷാകനായ കാളിശ്വരം രാജ് പറഞ്ഞ പോലെ യു.എ.പി.എ അതിന്റെ പ്രയോഗിത്തില്‍ തന്നെ തെറ്റാണ് എന്ന നിലപാടാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ…
Read More » -
NEWS
ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19
ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി…
Read More » -
NEWS
ബിരിയാണിയും പുരസ്കാരവും ജീവിതവും – പലവക ചിന്തകൾ – കനി കുസൃതിയുമായി അഭിമുഖം – എം രാജീവ്
മലയാളി ലൈംഗികതയെ അരിശം കൊള്ളിച്ച മെമ്മറീസ് ഓഫ് എ മെഷീൻ ” യൂട്യൂബിൽ റിലീസായിട്ട് നാലുവർഷമാകുന്നു .അന്ന് മുതൽ ഇന്ന് വരെ ആ വിഡിയോ ക്ലിപ്പിനു താഴെ അശ്ളീല കമന്റിടുന്നവരിൽ പലരും അത് ഒരു സ്ത്രീയുടെ യഥാർത്ഥ തുറന്നു പറച്ചിൽ ആണെന്നാണ് കരുതിയിരിക്കുന്നത് .അതിലെ നായിക NewsThen Media-യോട് സംസാരിക്കുന്നു .എന്നാൽ അതിനെ കുറിച്ചല്ല ,കനി കുസൃതിയ്ക്ക് രാജ്യാന്തര തലത്തിലുണ്ടായ പുരസ്‌കാര ലബ്ധിയെ കുറിച്ച് ചോദിക്കാൻ ആണ് കനിയ്ക്ക് സന്ദേശം അയക്കുന്നതും കാത്തിരുന്നതും .കോവിഡ് ജാഗ്രത പാലിച്ച് കനി തന്നെ വീഡിയോ എടുത്തു ,എന്റെ ചോദ്യങ്ങളോട് പ്രതികരിച്ചു . ജീവിതത്തെ കുറിച്ചും അഭിനയത്തെ കുറിച്ചുമെല്ലാം സവിസ്തരം കനി ഈ അഭിമുഖത്തിൽ പറയുന്നുണ്ട് .എന്തിനു മെമ്മറീസ് ഓഫ് എ മെഷീന്റെ ചുവട് പിടിച്ച് ഞാൻ ചോദിച്ച മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെ കുറിച്ചുള്ള ചോദ്യത്തോടും മടുപ്പില്ലാതെ കനി മറുപടി പറഞ്ഞു .സ്‌പെയിനിലെ മാഡ്രിഡിലെ ദി ഇമാജിൻ ഫിലിം ഫെസ്റ്റിവെലിലാണ് കനി അഭിനയത്തിന് പുരസ്‌കാരത്തിന് അർഹയായത്…
Read More » -
NEWS
കുമ്പള മുരളി വധം; ഒന്നാം പ്രതി കുറ്റക്കാരന്‍
കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശരത് രാജ് കുറ്റക്കാരനെന്ന് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി. വെളളിയാഴ്ച്ചയാണ് ശരത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വൈകിട്ട് പ്രഖ്യാപിക്കും. കേസില്‍ മൊത്തം എട്ടുപ്രതികളാണുള്ളത്. ശരത് രാജിനെയും ദിനേശിനെയും കൂടാതെ വരദരാജ്, മിഥുന്‍കുമാര്‍, നിധിന്‍രാജ്, കിരണ്‍കുമാര്‍, മഹേഷ്, അജിത്കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. 2017 ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ച് മണിയോടെ സീതാംഗോളി അപ്‌സര മില്ലിനടുത്താണ് സംഭവം. മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മുരളിയെ മാരകായുധങ്ങളുമായി അക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More » -
NEWS
സൗഹൃദങ്ങൾ കോടിയേരിയുടെ മകന് കുരുക്കാകുമോ ?വല വിരിച്ച് ഇ ഡിയും എൻ സി ബിയും
ലഹരി മരുന്ന് കേസിൽ പിടിയിലായിട്ടുള്ളവരുമായി സൗഹൃദം മാത്രമാണ് എന്നാണ് ബിനീഷ് കോടിയേരി ഇ ഡിയ്ക്ക് നൽകിയ മൊഴി .സാമ്പത്തികമായി പലരെയും പല ഘട്ടങ്ങളിൽ സഹായിച്ചിട്ടുണ്ട് .എന്നാൽ അതെല്ലാം സൗഹൃദത്തിന്റെ പുറത്ത് മാത്രം .അക്കൗണ്ടിൽ വന്ന പണം റിയൽ എസ്റ്റേറ്റ് കമ്മീഷൻ ആണെന്നായിരുന്നു വിശദീകരണം . എന്തുകൊണ്ടാണ് വൻതുകകൾ ബിനീഷ് കടമായി കൊടുക്കുന്നത് എന്നാണ് ഇ ഡി ഉയർത്തുന്ന ചോദ്യം .ഇ ഡി മാത്രമല്ല ലഹരി മരുന്ന് വിരുദ്ധ അന്വേഷണ സംഘവും ബിനീഷിന്റെ മൊഴിയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത് .ക്രിമിനൽ സ്വഭാവമുള്ള ആളുകളുമായി സൗഹൃദവും അവരുമായി പണമിടപാടും വെറുതെ വരുന്നതാണോ എന്നാണ് അവരുടെ സംശയം . ബിനീഷിന്റെ സഹൃദ വലയം വലുതാണ് .ഇതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ മാത്രമല്ല ഉള്ളത് .സ്വപ്ന സുരേഷ് പിടിയിലായ ദിവസം 20 തവണയാണ് ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് ബിനീഷിനെ വിളിച്ചത് എന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ . ബിനീഷ് സ്വര്ണക്കടത്തിലോ ലഹരി ഇടപാടിലോ പണം മുടക്കിയിട്ടുണ്ടോ ?ഇതാണ് അന്വേഷണ…
Read More » -
NEWS
പെണ്ണിന്റെ ലൈംഗികത സ്വകാര്യ ഭാഗങ്ങൾ ഇതൊക്കെയാണോ പ്രശ്നം ,ആണിനിതൊന്നും ബാധകമല്ലേ ?റംസി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈക്കോളജിസ്റ്റ് കലാമോഹൻ
റംസിയുടെ സാമൂഹിക മാനസിക സാഹചര്യം വിശകലനം ചെയ്യുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ കലാ മോഹൻ . കലാമോഹന്റെ വിശകലനം ഇങ്ങനെ– വൈകാരികമായി മാത്രം പ്രശ്നം കാണാതെ പ്രയോഗികമായും ചിന്തിക്കാം —————————————————————– പത്ത് വർഷത്തോളം നീണ്ട പ്രണയത്തിന്റെ ഒടുവിൽ റംസി എന്ന പെൺകുട്ടി, കൊല്ലം കൊട്ടിയത്ത് ആത്മഹത്യ ചെയ്തു.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ഞങ്ങളുടെ കൊല്ലം ജില്ലയിൽ ആണെന്ന് റിപ്പോർട്ട് എന്റെ കൊല്ലം.. ഞാൻ ജനിച്ചു വളർന്ന നാട്.. ഇപ്പോൾ ഞാൻ ജീവിക്കുന്നത് തിരുവനന്തപുരം ആണെങ്കിലും എന്റെ ഉയിർ അവിടെയാണ്.. എന്റെ ജനനം മുതൽ ഞാൻ അനുഭവിച്ച സുഖകരമായ അനുഭവങ്ങൾ ഉള്ള കൊല്ലമല്ലായിരുന്നു, എന്റെ ഔദ്യോഗിക ജീവിതത്തിലെ ആറു വർഷങ്ങൾ ഞാൻ കണ്ടത്.. 2015 വരെ ഞാൻ ആ മേഖലയിൽ ഉണ്ടായിരുന്നു.. റംസി ജീവിച്ച, സ്ഥലം.. അവളുടെ കാമുകൻ ന്റെ സ്ഥലം.. ഞാൻ ജോലി നോക്കിയതും അതേ ഇടത്ത് ആയിരുന്നു.. ആറു വർഷങ്ങൾ… സമ്പന്നതയുടെ അങ്ങേ അറ്റത്തും, അതിനേക്കാൾ സാമ്പത്തിക പരാധീനതയുടെ ഇങ്ങേ…
Read More » -
NEWS
സി.പി.എം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം; ആശയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തക തൂങ്ങി മരിച്ച സംഭവത്തിലെ ആത്മഹത്യക്കുറിപ്പ് പുറത്ത് വിട്ട് പോലീസ്. സി.പി.എം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനെടുക്കുന്നതെന്നാണ് ആശയുടെ ആത്മഹത്യകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് പുറത്തുവിടാത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സമരം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തു. റോഡ് ഉപരോധമുള്‍പ്പെടെ രണ്ട് മണിക്കൂറോളം പ്രതിഷേധം നീണ്ടു. തുടര്‍ന്നാണ് തഹസില്‍ദാരെത്തി ആശയുടെ ആത്മഹത്യാക്കുറിപ്പ് നാട്ടുകാര്‍ക്ക് വായിച്ചുകേള്‍പ്പിച്ചത്. പാറശ്ശാല ചെങ്കല്‍ അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശയെ(41)യാണ് അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഇന്നലെ പാറശാല പാര്‍ട്ടി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച…
Read More » -
NEWS
ആനിയെ പരിഹസിച്ചവർക്കറിയില്ല വിവാഹത്തോടെ ലൈംലൈറ്റിനെ അടുക്കളയിലേക്ക് കൊണ്ടുവരാനാകുമെന്ന് , വിധു വിൻസെന്റിന് ദീദിയുടെ മറുപടി
പ്രിവിലേജിന്റെ പേരിൽ ഇറങ്ങിപ്പോകാൻ തീരുമാനിച്ചാൽ ഒരു ദളിത് വ്യക്തിയോ ഭിന്നലിംഗക്കാരോ സ്ത്രീയോ മുഖ്യമന്ത്രിയാകാത്ത കേരളത്തിൽ നിന്ന് എങ്ങോട്ട് ഇറങ്ങിപ്പോകുമെന്ന് ദീദി ദാമോദരൻ .വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജിവച്ച വിധു വിന്‍സെന്റിന് മറുപടിയുമായാണ് ദീദിയുടെ കുറിപ്പ് . ദീദി ദാമോദരന്റെ കുറിപ്പ്: ഈ കുറിപ്പെഴുതാൻ താമസിച്ചു പോയോ എന്നറിയില്ല. വേണ്ടെന്നു വച്ചതായിരുന്നു. കാരണം : 1. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളുടെ ഗൗരവക്കുറവല്ല.അത് ചർച്ച ചെയ്യാൻ തിരഞ്ഞെടുത്ത സമയം എന്നെ ആകുലപ്പെടുത്തുന്നതായിരുന്നു. ഡബ്യുസിസിയുടെ രൂപീകരണത്തിന് നിമിത്തമായ കേസിന്റെ നീണ്ട കാത്തിരുപ്പിന് ശേഷമുള്ള വിചാരണ വേളയാണിത്. ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന് കരുത്ത് നൽകേണ്ട നേരത്ത് ഡബ്യുസിസിക്ക് അകത്തുള്ള വർണ്ണ/ വർഗ്ഗ /വ്യക്തിപര / വിയോജിപ്പുകൾ പരസ്യമായി ചർച്ച ചെയ്യുന്നതിലുള്ള ഔചിത്യക്കുറവ് . (സ്ത്രീകൾ വിയോജിപ്പുകളില്ലാതെ നിൽക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല . ചേരാതിരിക്കാൻ നമ്മൾ മുലകൾ മാത്രമല്ലല്ലോ. സ്ത്രീവാദത്തിന്റെ വളർച്ചയെ കുറിക്കുന്നതാവണം അതിന്റെ ബഹുസ്വരത.) 2. കോവിഡ് – 19 മഹാമാരി എന്റെ എല്ലാ മുൻഗണനാക്രമങ്ങളെയും…
Read More » -
NEWS
കൈയ്യേറ്റ ഭൂമി എന്ന് തിരിച്ച് പിടിക്കും; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍
ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്നാണ് രാഹുലിന്റെ ചോദ്യം. ‘ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. അത് സര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കും? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ?’, രാഹുല്‍ ട്വീറ്റ് ചെയ്തു. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതിനെക്കൂടി ഉദ്ദേശിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് നേരത്തെയും രാഹുല്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവം കൊണ്ടാണ് 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഗല്‍വാനിലെ ചൈനീസ് ആക്രമണം ആസൂത്രിതമായിരുന്നുവെന്നും പ്രശ്നത്തെ നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്നും അക്രമത്തില്‍ വിലകൊടുക്കേണ്ടി വന്നത് രക്തസാക്ഷികളായ സൈനികര്‍ക്കായിരുന്നെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. അതേസമയം, അതിര്‍ത്തി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഇന്ത്യ-ചൈന ധാരണയായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി…
Read More » -
TRENDING
” മമ്മൂട്ടി ദി മെഗാസ്റ്റാര്‍ മിറാക്കിള്‍ ” ; ഏഴു ഭാഷകളിൽ ഒരു മ്യൂസിക്കൽ ആൽബം
മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ നാല്പത്തിയൊമ്പത് വർഷങ്ങൾ കോർത്തിണക്കി ഏഴ് ഭാഷകളിൽ ആദ്യമായി ഒരു മ്യൂസിക് ആൽബം തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യൻ സിനിമ രംഗത്തെ പ്രമുഖരുടെ സോഷ്യൽ മീഡിയ പേജ് വഴി ഈ മ്യൂസിക്ക് വീഡിയോ ആൽബം ഉടനെ പുറത്തിറങ്ങും. ‘സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടൻ’ എന്ന് സാക്ഷാൽ എം ടി വാസുദേവൻ നായർ പറഞ്ഞത് ഒരേ ഒരു അഭിനേതാവിനെ കുറിച്ചാണ്. തന്റെ സംഭാഷണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ഏറ്റവും മികച്ച യോഗ്യതയുള്ള നടനെന്നും എം ടി ഉറക്കെ വിളിച്ചു പറഞ്ഞ ആ മഹാത്ഭുതത്തിന്റെ പേരാണ് മമ്മൂട്ടി. എം ടി മാത്രമല്ല, കെ ബാലചന്ദർ, അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്ജ്, ഷാജി എൻ കരുൺ, ബാലു മഹേന്ദ്ര, മണിരത്നം എന്നു വേണ്ട ഇന്ത്യൻ സിനിമാലോകവും പ്രേക്ഷകരും ഏറെ ആദരവോടെയും, സ്നേഹത്തോടെയും, ആരാധനയുടെയും കാണുന്ന മമ്മൂട്ടി എന്ന മഹാനടൻ തന്റെ അഭിനയജീവിതത്തിൽ മനോഹരമായ 49 വർഷങ്ങൾ പിന്നിടുകയാണ്. ഈ…
Read More »