Month: September 2020
-
LIFE
പ്രണയം വേണം, അതൊരു ലഹരിയാണ് -പുതിയ ആൽബം
പൂ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. അത് പോലെയാണ് പ്രണയവും. മരിക്കുവോളം ഒരാളെ ഉണർ ത്തുന്ന ഏക വികാരം പ്രണയം മാത്രമാണ്.അത് ഏതിനോടാണെന്ന കാര്യത്തിലെ വ്യത്യസ്തതയുണ്ടാകു- പ്രണയം മധുരമാണ് മരിക്കാത്തവർക്ക്. എന്തിനാണെന്നെ നീ.. കേരളത്തിലെ മികച്ച ഗണിത അധ്യാപിക കൂടിയായ മേഴ്സി പീറ്റർ എഴുതി ഉദയകുമാർ അഞ്ചൽ സംഗീതം നൽകി ശുഭ രഘു, പാടിയ ഗാനത്തിന്റെ ദ്യശ്യാവിഷ്ക്കാരം . ക്യാമറയും നിശ്ചല ചായഗ്രഹണവും നിർവഹിച്ചതു ഗിരീഷ് അമ്പാടി.. അസോസിയേറ്റ് – സാബു ചേരില PN Talkies യാണ് ആൽബം കോഡിനേറ്റ് ചെയ്തതു… കൊറിയോഗ്രാഫി സുജിൻ ലാൽ, അമ്യത കാർത്തികേയൻ, സുസിൻ, എന്നിവർ അഭിനയിച്ചു… മേക്കപ്പ് വസ്ത്രാലങ്കാരം ജെസി പ്രതാപൻ . സോണി ക്രിയേഷൻസ് കമ്പനിക്ക് വേണ്ടി സോണി ഫ്രാൻസിസ് നിർമ്മിച്ചു പ്രസാദ് നൂറനാട് എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ആൽബം Veettamma the house wife YouTube channel Release ചെയ്തു. വേണം പ്രണയവും – അതൊരു ലഹരിയാണ്. മനുഷ്യന് എന്ന് ആൽബം പറയുന്നു.
Read More » -
NEWS
മന്ത്രി കെ ടി ജലീൽ രഹസ്യമായി താമസിച്ച വീടിന്റെ ഉടമയായ അരൂരിലെ വ്യവസായ പ്രമുഖൻ കള്ളപ്പണം വെളുപ്പിക്കലിന് ആരോപണ വിധേയൻ, ആരോപണവുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വചസ്പതി
മന്ത്രി കെ ടി ജലീൽ രഹസ്യമായി താമസിച്ച വീടിന്റെ ഉടമയായ അരൂരിലെ വ്യവസായ പ്രമുഖൻ കള്ളപ്പണം വെളുപ്പിക്കലിന് ആരോപണ വിധേയൻ, ആരോപണവുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വചസ്പതി. ഫേസ്ബുക് പോസ്റ്റിലാണ് ആരോപണം. സന്ദീപ് വചസ്പതിയുടെ ഫേസ്ബുക് പോസ്റ്റ് – മന്ത്രി കെ.ടി ജലീൽ രഹസ്യമായി താമസിച്ച അരൂരിലെ വ്യവസായ പ്രമുഖന് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനുമാണ്. നേരത്തെ ഡി.ആർ.ഐ ഇയാളുടെ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. മനാരാ സീ ഫുഡ് എക്സ്പോർട്‌സ് കമ്പനി മുതലാളി അനസിന്റെ ഫോൺ രേഖകൾ പരിശോധിച്ചാൽ പല വിവരങ്ങളും പുറത്തുവരും. വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ സൂരജ്, തൊടുപുഴ കേന്ദ്രമായുള്ള വ്യവസായി എന്നിവരുമായും ഇയാൾക്കും കെ.ടി ജലീലിനും വഴിവിട്ട ബന്ധം ഉണ്ട്. നിലം നികത്തൽ അടക്കം ഇയാൾക്കെതിരെ ഉണ്ടായിരുന്ന പല കേസുകളും ഒത്തു തീർപ്പാക്കിയത് സിപിഎം നേതൃത്വം ഇടപെട്ടാണ്.
Read More » -
സോണിയ ഗാന്ധി ഉറച്ചു തന്നെ ,വെട്ടിനിരത്തിയത് നേതൃത്വത്തെ ചോദ്യം ചെയ്തവരെ ,ടീം രാഹുലിന് വൻമേൽക്കൈ
കോൺഗ്രസിനകത്ത് മാറ്റങ്ങളുടെ കാലമാണ് .നേതൃത്വത്തെ ചോദ്യം ചെയ്ത് 23 നേതാക്കൾ കത്തെഴുതിയത് വൻ ആഭ്യന്തര സംഘര്ഷത്തിലേക്കാണ് കോൺഗ്രസിനെ കൊണ്ടുചെന്നെത്തിച്ചത് .1999 ൽ പവാർ – സാങ്മ – അൻവർ എന്നിവർ സോണിയയുടെ വിദേശ പൗരത്വ പ്രശ്നം ഉയർത്തി പാർട്ടിക്കുള്ളിൽ കലാപം ഉണ്ടാക്കിയതിന് സമാനമായിരുന്നു ഗുലാം നബി ആസാദിനെ മുന്നിൽ നിർത്തി ഒരു സംഘം നേതാക്കൾ സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്തത് .അന്ന് കലാപക്കൊടി ഉയർത്തിയവർ ഇന്ന് പാർട്ടിയിൽ ഇല്ല .23 നേതാക്കളുടെയും സ്ഥിതി ഇതാവുമോ ? പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചതോടെ സോണിയ ഗാന്ധി കൃത്യമായ സന്ദേശം ആണ് നൽകിയിരിക്കുന്നത് .പുകഞ്ഞ കൊള്ളി പുറത്ത് തന്നെ .ഇന്ദിര ഗാന്ധി കണ്ടെടുത്ത രാജീവ് ഗാന്ധി മികച്ച വ്യക്തി ബന്ധം പുലർത്തിയ 1999 ൽ സോണിയയുടെ പടനായകനായ ഗുലാം നബി ആസാദാണ് പ്രവർത്തക സമിതിയിൽ നിന്ന് പുറത്തായിരിക്കുന്നത് കത്തിൽ ഒപ്പിട്ട തരൂരിനെ പോലെയുള്ളവരെ പരിഗണിച്ചതുപോലുമില്ല . പ്രവർത്തക സമിതിയിൽ 26 സ്ഥിരം ക്ഷണിതാക്കളെയാണ് നിയമിച്ചിരിക്കുന്നത് .ഇതിൽ…
Read More » -
TRENDING
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ പ്രതിവിധി ഇവിടെയുണ്ട്
അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്ന ധാരാളം പോരുണ്ട് നമ്മുടെ ചുറ്റും. ജങ്ക് ഫുഡിന്റെ ഉപയോഗവും, ഭക്ഷണക്രമത്തിന്റെ രീതിയും, കുറച്ച് മടിയും ഒക്കെയാണ് അവരെ ഈ നിലയിലാക്കിയതും.ഒരു നല്ല ഡ്രസ് ഇടാന്‍ പറ്റുന്നില്ല, ആത്മവിശ്വാസം നഷ്ടപ്പെടുന്നു തുടങ്ങിയവയൊക്കെയാണ് ഇവര്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍. എന്നാല്‍ ചില നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ഈ വണ്ണത്തെയൊക്കെ അതിജീവിക്കാവുന്നതേയുളളൂ. വ്യായാമവും ഭക്ഷണനിയന്ത്രണവും വഴിയാണ് എല്ലാവരും ശരീരഭാരം കുറയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും താത്ക്കാലികമായി മാത്രമാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ഇതിന് പകരം നല്ല ആരോഗ്യശീലങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കുന്നതാണ് ഭാവിയിലേക്ക് എപ്പോഴും കരുതലാകുന്നത്. കൂടിയ ഭാരം കഷ്ടപ്പെട്ട് കുറയ്ക്കുകയല്ല, മറിച്ച് ശരീരഭാരം കൂടാതെ നോക്കുകയെന്നതാണ്. ഈ പറയുന്ന 6 ശീലങ്ങള്‍ ദിവസവും ചെയ്ത് നോക്കൂ. വളരെ എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒന്നാമതായി, ചൂടുവെളളം കുടിക്കാം.രാവിലെ ഉണര്‍ന്ന് കഴിഞ്ഞാലുടനെ വെറും വയറ്റില്‍ രണ്ടോ മൂന്നോ ഗ്ലാസ് ചൂട് വെളളം കുടിക്കുക. ഇതില്‍ അല്‍പ്പം നാരങ്ങ നീരോ തേനോ ഒക്കെ ചേര്‍ക്കുന്നതും ശരീരത്തിന്…
Read More » -
NEWS
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ അന്തരിച്ചു
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഈരാറ്റുപേട്ടയിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം . കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാംഗമാണ്.
Read More » -
NEWS
അനൂപിന്റെ ഓപ്പറേഷൻ ടെലിഗ്രാം വഴി ,അനൂപിന്റെ ടെലിഗ്രാം ലഹരി ബന്ധത്തിൽ മലയാള സിനിമയിലെ ഉന്നതരും ,എൻസിബി പരിശോധന മലയാള സിനിമയിലേക്കും
കന്നഡ സിനിമയ്ക്ക് പിന്നാലെ മലയാള സിനിമയിലും ലഹരി മരുന്ന് വേട്ട നടത്താൻ കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ സംഘം .അറസ്റ്റിലായ അനൂപ് മുഹമ്മദിൽ നിന്ന് ലഭിച്ച നിർണായക മൊഴിയനുസരിച്ച് എട്ട് പ്രമുഖ സിനിമാക്കാരെങ്കിലും അനൂപിന്റെ കസ്റ്റമര്മാരാണ് .കന്നഡ സിനിമയിലെ ശുദ്ധികലശത്തിനു പിന്നാലെ മലയാള സിനിമയിലും ശുദ്ധികലശത്തിനു തയ്യാറെടുക്കുകയാണ് നാർക്കോട്ടിക് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ .ഈ കേസിൽ ബിനീഷിന്റെ മൊഴിയും നിര്ണായകമാകുമെന്നാണ് കരുതുന്നത്. കസ്റ്റഡിയിൽ ഉള്ള അനൂപ് മുഹമ്മദ് ,റിജേഷ് രവീന്ദ്രൻ എന്നിവരുടെ മൊഴികളിൽ മലയാള സിനിമയിലെ ചിലരുടെ മൂന്നാർ വസ്തു ഇടപാടുകളും വന്നിട്ടുണ്ട് ലഹരി ബന്ധമുള്ള സിനിമാക്കാർക്ക് മൂന്നാറിൽ 50 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം ഉണ്ടെന്നാണ് മൊഴി .വിശദ വിവരങ്ങൾ; ബിനീഷിനും മന്ത്രി ബന്ധമുള്ള ഒരു ഹോട്ടൽ ഉടമയ്ക്കും അറിയാം എന്നാണ് മൊഴി .എന്നാൽ ഈ മൊഴി ബിനീഷ് സാധൂകരിച്ചിട്ടില്ല . സംസ്ഥാനത്തിന് പുറത്ത് ഭൂമി ഇടപാടുകളിൽ താൻ ഇടനിലക്കാരൻ ആയിട്ടുണ്ടെന്നു ബിനീഷ് സമ്മതിക്കുന്നുണ്ട് .തന്റെ ബിസിനസ് രേഖകൾ എല്ലാം…
Read More » -
LIFE
പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ-നസീർ ഹുസൈൻ കിഴക്കേടത്തിന്റെ പോസ്റ്റ് വൈറൽ
സ്ത്രീ -പുരുഷ ലൈംഗികതയിലെ വ്യത്യാസങ്ങളും ആണധികാരത്തിന്റെ ശ്രമങ്ങൾക്ക് കാരണവും നസീർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നുണ്ട്. നസീർ ഹുസൈൻ കിഴക്കേടത്തിന്റെ ഫേസ്ബുക് പോസ്റ്റ് – യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ , എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ് എന്ന് ചില വിവരം കേട്ടവർ ചോദിക്കുന്നത് ഇക്കാര്യം അറിയാത്തത് കൊണ്ടാണ്). ഇതിന്റെ പിറകിൽ പരിണാമ കാരണങ്ങൾ ഉണ്ട്. ഇത് നന്നായി മനസിലാക്കിയത് കൊണ്ടാണ് പുരുഷന്മാരും പുരുഷന്മാർ ഉണ്ടാക്കി കൊണ്ടുവന്ന മതങ്ങളും സാമൂഹിക…
Read More » -
NEWS
സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല:ജലീലിന്റെ പ്രതികരണം
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത നടപടിയിൽ മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം. ഫേസ്ബുക്കിലാണ് പ്രതികരണം. “സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല.”മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്ന വിവരം പുറത്ത് വന്നിരുന്നു .രാവിലെ 9 30 മുതൽ കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത് .ചോദ്യം ചെയ്യൽ ഉച്ചക്ക് അവസാനിച്ചു . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ .നയതന്ത്ര ചാനൽ വഴി ഖുർആൻ കൊണ്ട് വന്നതിൽ ദുരൂഹതയുണ്ട് എന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ചോദ്യം ചെയ്യൽ മന്ത്രി ജലീൽ രാജി വെക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. സംശയമുനയിൽ ഉള്ള ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ…
Read More » -
NEWS
പുകഞ്ഞ കൊള്ളി, ഗുലാം നബി ആസാദ് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്ത്, കോൺഗ്രസിൽ വൻ അഴിച്ചു പണി
സോണിയ ഗാന്ധിക്കെതിരെയുള്ള കത്ത് യുദ്ധത്തിൽ മുന്നിൽ നിന്ന ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായി. ഹരിയാനയുടെ ചുമതലയിൽ നിന്നും ആസാദിനെ നീക്കി. വിവേക് ബാൻസാലിനാണ് പകരം ചുമതല. കോൺഗ്രസിൽ വൻ അഴിച്ചു പണി ആണ് നടന്നിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷക്കുള്ള ആറ് അംഗ ഉപദേശ സമിതിയിൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ഇടം പിടിച്ചു. പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിന്റെയും ഉമ്മൻ ചാണ്ടി ആന്ധ്രയുടെയും ചുമതലയിൽ തുടരും. കേരളത്തിന്റെ ചുമതല താരീഖ് അൻവറിനാണ്. ദിഗ്‌വിജയ് സിംഗ്, രാജീവ് ശുക്ള, മണിക്കം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച് കെ പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബാൻസൽ, ദിനേശ് ഗുണ്ട് റാവു, കുൽജിത് നാഗ്ര, മനീഷ് ഛത്രത്ത് എന്നിവർ പ്രവർത്തക സമിതിയിൽ എത്തി.
Read More »
