പട്ടുമെത്തയില്‍ നിന്ന് പുല്‍പായയിലേക്ക്…
നടന് സുശാന്ത് രജ്പുത്തിന്റെ മരണം ബോളിവുഡ് മേഖലയെ ഒന്നടങ്കം പിടിച്ച് കുലുക്കിയ ഒന്നായിരുന്നു. നടന്റെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ സാധിക്കാതെ ഇരുന്നതിന്റെ ഇടയിലാണ് പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വന്നത്. സുശാന്തിന്റെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയ്ക്ക് ബന്ധമുണ്ടെന്ന അന്വേഷണം ചെന്നെത്തിച്ചത് കാമുകി റിയ ചക്രവര്‍ത്തിയിലേക്കായിരുന്നു. സാഹചര്യ തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും റിയയെ ജയിലില്‍ വരെ എത്തിച്ചു.
ഇപ്പോഴിതാ റിയയുടെ ജയില്‍ ജിവിതമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുംബൈ ബൈക്കുള ജയിലിലാണ് റിയ ഇപ്പോഴുളളത്. എസി റൂമില്‍ സുഖലോലുപതയില്‍ കഴിഞ്ഞ റിയയ്ക്ക് ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ കട്ടിലോ, റൂമില്‍ ഫാനോ ഒന്നുമില്ല,കിടന്നുറങ്ങാന്‍ നിലത്ത് വിരിച്ച പായ മാത്രം. കൊതുകുകടിയുടെ ശല്യമോ പറയുകയും വേണ്ട. റിയയെ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലില്‍ എത്തിച്ചതിനാല്‍ സഹതടവുകാര്‍ ആക്രമിച്ചേക്കുമോ എന്ന ഭയമുളളതിനാലാണ് റിയയെ ഒറ്റയ്ക്ക് ഒരു സെല്ലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
വീട്ടില്‍ പരിചാരകരും പേഴ്‌സണല്‍ മാനേജരും പുറത്തിറങ്ങിയാല്‍ സെക്യൂരിറ്റിമാരുമുണ്ടായിരുന്ന റിയയിപ്പോള്‍ ആരോരുമില്ലാതെ തനിച്ച്. അതേസമയം, ജയിലില്‍ സെക്യൂരിറ്റിമാര്‍ക്ക് കുറവൊന്നുമില്ലെന്ന് പറയാം. മൂന്ന് ഷിഫ്റ്റുകളിലായി രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ വീതം റിയയ്ക്ക് കാവലുണ്ട്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മാസം 8-ാം തിയതിയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ റിയ കുറ്റം സമ്മതിക്കുകയായിരുന്നു. റിയ ചക്രവര്‍ത്തിയുടെ സഹോദരനായ ഷൊവിക്, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാരന്‍ എന്നിവരെ ഒന്നിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
സുശാന്തിന്റെ മരണം സംഭവിച്ചതിന്റെ തൊട്ടടുത്ത് ദിവസങ്ങളില്‍ തന്നെ റിയ ചക്രവര്‍ത്തിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയിരുന്നു. അന്നു മുതല്‍ ഈ നിമിഷം വരെ മാധ്യമ കണ്ണുകള്‍ അവരെ പിന്തുടരുകയാണ്. ഇതിനെതിരെ അവര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ മാസം 22 വരെയാണ് റിയയെ ജുഡാഷ്യ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം, റിയയും സഹോദരന്‍ ഷൊവിക്കും നല്‍കിയ ജാമ്യഹര്‍ജി കോടതി വെളളിയാഴ്ച തളളിയിരുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നത് റിയയായിരുന്നു. റിയയുടെ മയക്കുമരുന്ന് ബന്ധം തെളിഞ്ഞതോടെയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ റിയ അറസ്റ്റിലാവുന്നത്.
ഇപ്പോള്‍ റിയ അറസ്റ്റിലായപ്പോള്‍ സുശാന്ത് സിംഗ് കേസിലെ മറ്റ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്