കന്നഡ സിനിമയ്ക്ക് പിന്നാലെ മലയാള സിനിമയിലും ലഹരി മരുന്ന് വേട്ട നടത്താൻ കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ സംഘം .അറസ്റ്റിലായ അനൂപ് മുഹമ്മദിൽ നിന്ന് ലഭിച്ച നിർണായക മൊഴിയനുസരിച്ച് എട്ട് പ്രമുഖ സിനിമാക്കാരെങ്കിലും അനൂപിന്റെ കസ്റ്റമര്മാരാണ് .കന്നഡ സിനിമയിലെ ശുദ്ധികലശത്തിനു പിന്നാലെ മലയാള സിനിമയിലും ശുദ്ധികലശത്തിനു തയ്യാറെടുക്കുകയാണ് നാർക്കോട്ടിക് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ .ഈ കേസിൽ ബിനീഷിന്റെ മൊഴിയും നിര്ണായകമാകുമെന്നാണ് കരുതുന്നത്.
കസ്റ്റഡിയിൽ ഉള്ള അനൂപ് മുഹമ്മദ് ,റിജേഷ് രവീന്ദ്രൻ എന്നിവരുടെ മൊഴികളിൽ മലയാള സിനിമയിലെ ചിലരുടെ മൂന്നാർ വസ്തു ഇടപാടുകളും വന്നിട്ടുണ്ട് ലഹരി ബന്ധമുള്ള സിനിമാക്കാർക്ക് മൂന്നാറിൽ 50 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം ഉണ്ടെന്നാണ് മൊഴി .വിശദ വിവരങ്ങൾ; ബിനീഷിനും മന്ത്രി ബന്ധമുള്ള ഒരു ഹോട്ടൽ ഉടമയ്ക്കും അറിയാം എന്നാണ് മൊഴി .എന്നാൽ ഈ മൊഴി ബിനീഷ് സാധൂകരിച്ചിട്ടില്ല .
സംസ്ഥാനത്തിന് പുറത്ത് ഭൂമി ഇടപാടുകളിൽ താൻ ഇടനിലക്കാരൻ ആയിട്ടുണ്ടെന്നു ബിനീഷ് സമ്മതിക്കുന്നുണ്ട് .തന്റെ ബിസിനസ് രേഖകൾ എല്ലാം സമർപ്പിക്കാം എന്നും ബിനീഷ് അറിയിച്ചിട്ടുണ്ട് .മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗവും കള്ളപ്പണ കൈമാറ്റവും ഇപ്പോൾ അന്വേഷണ പരിധിയിലാണ് .മൂന്നാറിലെ ഹോട്ടൽ ഉടമയെ ഉടൻ ചോദ്യം ചെയ്‌തേക്കും എന്നാണ് വിവരം .
അനൂപിന്റെ ടെലിഗ്രാം അക്കൗണ്ടിൽ നിന്ന് ലഭിച്ചത് എട്ട് മലയാള സിനിമാ പ്രമുഖരുടെ വിവരങ്ങളാണ് .ബംഗളുരുവിൽ അറസ്റ്റ് ചെയ്ത നിയാസിൽ നിന്ന് ലഹരി പാർട്ടികളിൽ പങ്കെടുക്കുന്ന മറ്റു 20 പേരുടെ വിവരങ്ങൾ കൂടി എൻ സി ബിയ്ക്ക് ലഭിച്ചിട്ടുണ്ട് .എൻ സി ബിയുടെ അന്വേഷണ പരിധിയിൽ ഇതോടെ മലയാള സിനിമയും ഉൾപ്പെട്ടിരിക്കുകയാണ് .
ഇടുക്കിയിലെ തോട്ടം മേഖലയിൽ 200 ഏക്കർ ഭൂമി ലഹരി മരുന്നുമായി ബന്ധപ്പെട്ടവർക്ക് ഉണ്ട് എന്നാണ് വിവരം .വിവരം അനൂപ് നൽകിയതാണ് .പക്ഷെ നോട്ടു നിരോധനം വന്നതോടെ രെജിസ്ട്രേഷൻ പൂർത്തിയായിട്ടില്ലെന്നാണ് വിവരം .