Month: September 2020

  • NEWS

    അനൂപിന്റെ ഓപ്പറേഷൻ ടെലിഗ്രാം വഴി ,അനൂപിന്റെ ടെലിഗ്രാം ലഹരി ബന്ധത്തിൽ മലയാള സിനിമയിലെ ഉന്നതരും ,എൻസിബി പരിശോധന മലയാള സിനിമയിലേക്കും

    കന്നഡ സിനിമയ്ക്ക് പിന്നാലെ മലയാള സിനിമയിലും ലഹരി മരുന്ന് വേട്ട നടത്താൻ കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ സംഘം .അറസ്റ്റിലായ അനൂപ് മുഹമ്മദിൽ നിന്ന് ലഭിച്ച നിർണായക മൊഴിയനുസരിച്ച് എട്ട് പ്രമുഖ സിനിമാക്കാരെങ്കിലും അനൂപിന്റെ കസ്റ്റമര്മാരാണ് .കന്നഡ സിനിമയിലെ ശുദ്ധികലശത്തിനു പിന്നാലെ മലയാള സിനിമയിലും ശുദ്ധികലശത്തിനു തയ്യാറെടുക്കുകയാണ് നാർക്കോട്ടിക് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ .ഈ കേസിൽ ബിനീഷിന്റെ മൊഴിയും നിര്ണായകമാകുമെന്നാണ് കരുതുന്നത്. കസ്റ്റഡിയിൽ ഉള്ള അനൂപ് മുഹമ്മദ് ,റിജേഷ് രവീന്ദ്രൻ എന്നിവരുടെ മൊഴികളിൽ മലയാള സിനിമയിലെ ചിലരുടെ മൂന്നാർ വസ്തു ഇടപാടുകളും വന്നിട്ടുണ്ട് ലഹരി ബന്ധമുള്ള സിനിമാക്കാർക്ക് മൂന്നാറിൽ 50 കോടിയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം ഉണ്ടെന്നാണ് മൊഴി .വിശദ വിവരങ്ങൾ; ബിനീഷിനും മന്ത്രി ബന്ധമുള്ള ഒരു ഹോട്ടൽ ഉടമയ്ക്കും അറിയാം എന്നാണ് മൊഴി .എന്നാൽ ഈ മൊഴി ബിനീഷ് സാധൂകരിച്ചിട്ടില്ല . സംസ്ഥാനത്തിന് പുറത്ത് ഭൂമി ഇടപാടുകളിൽ താൻ ഇടനിലക്കാരൻ ആയിട്ടുണ്ടെന്നു ബിനീഷ് സമ്മതിക്കുന്നുണ്ട് .തന്റെ ബിസിനസ് രേഖകൾ എല്ലാം…

    Read More »
  • LIFE

    പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ-നസീർ ഹുസൈൻ കിഴക്കേടത്തിന്റെ പോസ്റ്റ് വൈറൽ

    സ്ത്രീ -പുരുഷ ലൈംഗികതയിലെ വ്യത്യാസങ്ങളും ആണധികാരത്തിന്റെ ശ്രമങ്ങൾക്ക് കാരണവും നസീർ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ വിവരിക്കുന്നുണ്ട്. നസീർ ഹുസൈൻ കിഴക്കേടത്തിന്റെ ഫേസ്ബുക് പോസ്റ്റ് – യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ , എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ് എന്ന് ചില വിവരം കേട്ടവർ ചോദിക്കുന്നത് ഇക്കാര്യം അറിയാത്തത് കൊണ്ടാണ്). ഇതിന്റെ പിറകിൽ പരിണാമ കാരണങ്ങൾ ഉണ്ട്. ഇത് നന്നായി മനസിലാക്കിയത് കൊണ്ടാണ് പുരുഷന്മാരും പുരുഷന്മാർ ഉണ്ടാക്കി കൊണ്ടുവന്ന മതങ്ങളും സാമൂഹിക…

    Read More »
  • NEWS

    സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല:ജലീലിന്റെ പ്രതികരണം

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത നടപടിയിൽ മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം. ഫേസ്ബുക്കിലാണ് പ്രതികരണം. “സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല.”മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്ന വിവരം പുറത്ത് വന്നിരുന്നു .രാവിലെ 9 30 മുതൽ കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത് .ചോദ്യം ചെയ്യൽ ഉച്ചക്ക് അവസാനിച്ചു . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ .നയതന്ത്ര ചാനൽ വഴി ഖുർആൻ കൊണ്ട് വന്നതിൽ ദുരൂഹതയുണ്ട് എന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ചോദ്യം ചെയ്യൽ മന്ത്രി ജലീൽ രാജി വെക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. സംശയമുനയിൽ ഉള്ള ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ…

    Read More »
  • NEWS

    പുകഞ്ഞ കൊള്ളി, ഗുലാം നബി ആസാദ് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്ത്, കോൺഗ്രസിൽ വൻ അഴിച്ചു പണി

    സോണിയ ഗാന്ധിക്കെതിരെയുള്ള കത്ത് യുദ്ധത്തിൽ മുന്നിൽ നിന്ന ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായി. ഹരിയാനയുടെ ചുമതലയിൽ നിന്നും ആസാദിനെ നീക്കി. വിവേക് ബാൻസാലിനാണ് പകരം ചുമതല. കോൺഗ്രസിൽ വൻ അഴിച്ചു പണി ആണ് നടന്നിരിക്കുന്നത്. കോൺഗ്രസ്‌ അധ്യക്ഷക്കുള്ള ആറ് അംഗ ഉപദേശ സമിതിയിൽ കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജെവാല ഇടം പിടിച്ചു. പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിന്റെയും ഉമ്മൻ ചാണ്ടി ആന്ധ്രയുടെയും ചുമതലയിൽ തുടരും. കേരളത്തിന്റെ ചുമതല താരീഖ് അൻവറിനാണ്. ദിഗ്‌വിജയ് സിംഗ്, രാജീവ്‌ ശുക്ള, മണിക്കം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച് കെ പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബാൻസൽ, ദിനേശ് ഗുണ്ട് റാവു, കുൽജിത് നാഗ്ര, മനീഷ് ഛത്രത്ത് എന്നിവർ പ്രവർത്തക സമിതിയിൽ എത്തി.

    Read More »
  • NEWS

    എൽ ഡി എഫ് ഔദ്യോഗിക പ്രവേശനത്തിന് മുമ്പേ കോൺഗ്രസിനെ കടന്നാക്രമിച്ച് ജോസ് കെ മാണി വിഭാഗം നേതാവ്

    ജോസ് കെ മാണി വിഭാഗത്തിന്റെ എൽ ഡി എഫ് പ്രവേശനം ഉറപ്പിച്ചു കൊണ്ട് കോൺഗ്രസിനെ കടന്നാക്രമിച്ച് കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗം നേതാവ്. കേരള കോൺഗ്രസ്‌ എം വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യയാണ് കോൺഗ്രസിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുന്നത്. കത്തെഴുതിയും കത്തിയേറു നടത്തിയും കേന്ദ്രത്തില്‍ കാലിടറി നില്‍ക്കുന്ന കോണ്‍ഗ്രസ് അധികാരക്കൊതി മൂത്ത് കേരള സര്‍ക്കാരിനെതിരായി വിവാദങ്ങള്‍ സൃഷ്ട്ടിച്ചു സമരകോലാഹലങ്ങളുണ്ടാക്കുകയാണെന്ന് കെ ജെ ദേവസ്യ ആരോപിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത്  കൊണ്ടാണ് ദേവസ്യ കോൺഗ്രസിനെതിരെ അതിനിശിത വിമർശനം ഉന്നയിച്ചത്. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരേ സ്വരത്തിലാണ് ശബ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇടതുമുന്നണി ഭരണം കേരളത്തില്‍ മാത്രമേയുള്ളൂ. എന്നാല്‍ ആ ഇടതുമുന്നണിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ ഗൂഢാലോചനകളും ആരോപണങ്ങളുമായി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഓടിനടക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ബംഗാൾ കോൺഗ്രസ്‌ പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരി അപേക്ഷ…

    Read More »
  • NEWS

    മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാൻ ആവശ്യപ്പെട്ടു, ,സംവിധായകനെതിരെ നടി

    ഹിന്ദി സംവിധായകൻ സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. മോഡൽ കൂടിയായ നടി ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിലൂടെ ആണ് ആരോപണം ഉന്നയിച്ചത്. ഹൗസ്ഫുൾ എന്ന സിനിമയിലെ റോൾ ലഭിക്കാൻ തന്നോട് നഗ്നയായി നിൽക്കാൻ സാജിദ് ഖാൻ ആവശ്യപ്പെട്ടെന്ന് നടി ആരോപിച്ചു. ആ സമയത്ത് താൻ പതിനേഴുകാരി ആയിരുന്നുവെന്നും നടി പറയുന്നു. നേരത്തെ മീ ടു പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സാജിദ് ഖാനെതിരെ ആരോപണം വന്നപ്പോൾ തനിക്ക് തുറന്ന് പറയാൻ ധൈര്യം ഉണ്ടായില്ലെന്നു നടി പറയുന്നു. 2018 ലെ മീടു മൂവ്‌മെന്റിൾ സാജിദ് ഖാനെതിരെ സിനിമാ മേഖലയിലെയും മാധ്യമരംഗത്തെയും സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു.

    Read More »
  • NEWS

    അഗ്നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമർപ്പിച്ച പോരാളി: മുഖ്യമന്ത്രി

    സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയായിരുന്നു സ്വാമി അഗ്നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. ആര്യസമാജിലൂടെ ആത്മീയതയിലേക്കും അവിടെനിന്ന് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലേക്കും കടന്നുവന്ന സ്വാമി അഗ്നിവേശ് കാർഷികരംഗത്തെ അടിമപ്പണിക്കെതിരായ പോരാട്ടത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധേയനായി. സതി അടക്കമുള്ള അനാചാരങ്ങൾക്കെതിരെയും സ്ത്രീവിരുദ്ധ വിവേചനങ്ങൾക്കെതിരെയും തെരുവിലിറങ്ങി പോരാടിയ സമരോത്സുക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അടിച്ചമർത്തപ്പെട്ടവരുടെയും പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക അവശതകൾ നീക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും ത്യാഗപൂർണമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. മതസൗഹാർദ്ദത്തിനും സമുദായ മൈത്രിക്കും വേണ്ടി നിലകൊണ്ട അദ്ദേഹത്തിനെതിരെ വർഗീയശക്തികളുടെ ആക്രമണങ്ങൾ പലവട്ടം ഉണ്ടായി. അതിൽ തളരാതെ വർഗീയതക്കെതിരായ നിരന്തര പോരാട്ടത്തിൽ വ്യാപൃതനാവുകയായിരുന്നു അഗ്നിവേശ്. പൂർണ കാഷായ വസ്ത്രധാരിയായ സ്വാമി കാവിയെ ത്യാഗത്തിന്റെ നിറമായാണ് കണ്ടത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനങ്ങളിൽ വരെ അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം ശബ്ദമുയർത്തി. ആത്മീയതയെ…

    Read More »
  • NEWS

    സ്വാമി അഗ്നിവേശ് അന്തരിച്ചു

    പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഡൽഹി എയിംസിൽ ആയിരുന്നു മരണം. ആര്യ സമാജം പ്രവർത്തകൻ, പണ്ഡിതൻ എന്നീ നിലകളിൽ ഒക്കെ അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. ഹൈന്ദവത കച്ചവടചരക്ക് ആക്കുന്നതിനെയും രാഷ്ട്രീയ നേട്ടത്തിന് ഉപോയോഗിക്കുന്നതിനെയും അദ്ദേഹം എന്നും എതിർത്തിരുന്നു. അദ്ധ്യാപകൻ ആയും അഭിഭാഷകൻ ആയും പ്രവർത്തിച്ചു. ഹരിയാന നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച് വിദ്യാഭ്യാസ മന്ത്രി ആയി. 2008 ൽ നിലപാടുകളിലെ വിയോജിപ്പ് മൂലം ആര്യ സാമാജം അദ്ദേഹത്തെ പുറത്താക്കി. എങ്കിലും അദ്ദേഹം സന്യാസ ജീവിതം ഉപേക്ഷിച്ചില്ല. സംഘപരിവാറിനെതിരായ നിലപാടുകൾ പലപ്പോഴും അദ്ദേഹം ശാരീരികമായി ആക്രമിക്കപ്പെടാൻ കാരണമായി.

    Read More »
  • NEWS

    മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിൽ ദുരൂഹത: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തികക്രമക്കേടുകളിലും ജലീൽ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ജലീൽ ഖുറാൻ്റെ മറവിൽ സ്വർണ്ണം കടത്തിയോയെന്ന സംശയം അതീവഗൗരവമായി നിലനിൽക്കുകയാണ്. യു. എ.ഇ കോൺസുലേറ്റുമായി ജലീൽ നടത്തിയ ചട്ടലംഘനവും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അദ്ദേഹത്തിൻ്റെ വഴിവിട്ട ബന്ധവും ഇ.ഡിക്ക് മനസിലായിട്ടുണ്ട്. ജലീൽ കടത്തിയ ഖുറാൻ്റെ തൂക്കവും കോൺസുലേറ്റിൽ നിന്നും വന്ന പാർസലിൻ്റെ തൂക്കവുമായി വ്യത്യാസമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. ജലീൽ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നൽകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇങ്ങനെ പ്രതിക്കൂട്ടിലായിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് സർക്കാരിലെ മറ്റുപലർക്കും ജലീലുമായി ബന്ധമുള്ളത് കൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ജലീൽ രാജിവെക്കും വരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം നടത്തും. രാത്രി…

    Read More »
  • NEWS

    ധാര്‍മ്മികതയുടെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണം: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: ധാര്‍മ്മികത അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പാഴാക്കാതെ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഈ സംഭവം കേരളത്തിന് നാണക്കേടാണ്. തുടര്‍ച്ചയായി ക്രമിനല്‍ കുറ്റം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. തോറ്റ കുട്ടികളെ ജയിപ്പിച്ചു കൊണ്ട്  ക്രിമിനല്‍ കുറ്റം മന്ത്രി നടത്തിയപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദമുണ്ടായപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും ജലീലിനെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത്? അഴിമതിയില്‍ മുങ്ങിത്താഴ്ന്ന ഈ സര്‍ക്കാര്‍ എല്ലാ വിധ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍്ക്കും കുടപിടിച്ചു കൊടുക്കുകയാണ്. നിമയവാഴ്ച ഉറപ്പാക്കുകയും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ് ഇതൊക്കെ ചെയ്യുന്നത്. ധാര്‍മ്മികത മുഴുവന്‍ കളഞ്ഞു കുളിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ജലീലിനെ മുഖ്യമന്ത്രി എത്ര കാലം സംരക്ഷിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

    Read More »
Back to top button
error: