സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല:ജലീലിന്റെ പ്രതികരണം
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത നടപടിയിൽ മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം. ഫേസ്ബുക്കിലാണ് പ്രതികരണം.
“സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല.”മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്ന വിവരം പുറത്ത് വന്നിരുന്നു
.രാവിലെ 9 30 മുതൽ കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത് .ചോദ്യം ചെയ്യൽ ഉച്ചക്ക് അവസാനിച്ചു .
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ .നയതന്ത്ര ചാനൽ വഴി ഖുർആൻ കൊണ്ട് വന്നതിൽ ദുരൂഹതയുണ്ട് എന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ചോദ്യം ചെയ്യൽ
മന്ത്രി ജലീൽ രാജി വെക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.
സംശയമുനയിൽ ഉള്ള ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .ശിവശങ്കറിന്റെ കാര്യത്തിൽ എടുത്ത പോലെ നടപടി ജലീലിന്റെ കാര്യത്തിലും ഉണ്ടാകണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി .