പുകഞ്ഞ കൊള്ളി, ഗുലാം നബി ആസാദ് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്ത്, കോൺഗ്രസിൽ വൻ അഴിച്ചു പണി

സോണിയ ഗാന്ധിക്കെതിരെയുള്ള കത്ത് യുദ്ധത്തിൽ മുന്നിൽ നിന്ന ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായി. ഹരിയാനയുടെ ചുമതലയിൽ നിന്നും ആസാദിനെ നീക്കി. വിവേക് ബാൻസാലിനാണ് പകരം ചുമതല. കോൺഗ്രസിൽ വൻ അഴിച്ചു പണി ആണ് നടന്നിരിക്കുന്നത്.

കോൺഗ്രസ്‌ അധ്യക്ഷക്കുള്ള ആറ് അംഗ ഉപദേശ സമിതിയിൽ കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജെവാല ഇടം പിടിച്ചു. പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിന്റെയും ഉമ്മൻ ചാണ്ടി ആന്ധ്രയുടെയും ചുമതലയിൽ തുടരും. കേരളത്തിന്റെ ചുമതല താരീഖ് അൻവറിനാണ്.

ദിഗ്‌വിജയ് സിംഗ്, രാജീവ്‌ ശുക്ള, മണിക്കം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച് കെ പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബാൻസൽ, ദിനേശ് ഗുണ്ട് റാവു, കുൽജിത് നാഗ്ര, മനീഷ് ഛത്രത്ത് എന്നിവർ പ്രവർത്തക സമിതിയിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *