മന്ത്രി കെ ടി ജലീൽ രഹസ്യമായി താമസിച്ച വീടിന്റെ ഉടമയായ അരൂരിലെ വ്യവസായ പ്രമുഖൻ കള്ളപ്പണം വെളുപ്പിക്കലിന് ആരോപണ വിധേയൻ, ആരോപണവുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വചസ്പതി

മന്ത്രി കെ ടി ജലീൽ രഹസ്യമായി താമസിച്ച വീടിന്റെ ഉടമയായ അരൂരിലെ വ്യവസായ പ്രമുഖൻ കള്ളപ്പണം വെളുപ്പിക്കലിന് ആരോപണ വിധേയൻ, ആരോപണവുമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വചസ്പതി. ഫേസ്ബുക് പോസ്റ്റിലാണ് ആരോപണം.

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക് പോസ്റ്റ്‌ –

മന്ത്രി കെ.ടി ജലീൽ രഹസ്യമായി താമസിച്ച അരൂരിലെ വ്യവസായ പ്രമുഖന് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനുമാണ്. നേരത്തെ ഡി.ആർ.ഐ ഇയാളുടെ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. മനാരാ സീ ഫുഡ് എക്സ്പോർട്‌സ് കമ്പനി മുതലാളി അനസിന്റെ ഫോൺ രേഖകൾ പരിശോധിച്ചാൽ പല വിവരങ്ങളും പുറത്തുവരും.
വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ സൂരജ്‌, തൊടുപുഴ കേന്ദ്രമായുള്ള വ്യവസായി എന്നിവരുമായും ഇയാൾക്കും കെ.ടി ജലീലിനും വഴിവിട്ട ബന്ധം ഉണ്ട്. നിലം നികത്തൽ അടക്കം ഇയാൾക്കെതിരെ ഉണ്ടായിരുന്ന പല കേസുകളും ഒത്തു തീർപ്പാക്കിയത് സിപിഎം നേതൃത്വം ഇടപെട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *