Month: September 2020
-
LIFE
മോഡിയും സോണിയയും ഉൾപ്പെടെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്, ഷാൻഹായ് ഡാറ്റ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്
ചൈനീസ് സർക്കാരുമായും കമ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഷാൻഹായ് ഡാറ്റ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യൻ നേതാക്കളെ നിരീക്ഷിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ബിഗ് ഡാറ്റാ ടൂൾ എന്നിവ ഉപയോഗിച്ചാണത്രേ നിരീക്ഷണം. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വളരെ ഗൗരവമുള്ളതാണ് ആരോപണം. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, മന്ത്രിമാർ,സൈനിക ഉദ്യോഗസ്ഥർ തുടങ്ങി പതിനായിരത്തോളം പേരെയാണ് ചൈന നിരീക്ഷിക്കുന്നത്. വാർത്തയോട് കമ്പനി പ്രതികരിച്ചിട്ടില്ല. ആരെയും നിരീക്ഷിക്കാൻ ചൈന ഏർപ്പാട് ആക്കിയിട്ടില്ല എന്നാണ് ചൈനീസ് എംബസിയുടെ വിശദീകരണം. വ്യക്തികളെ മാത്രമല്ല രാഷ്ട്രീയ പാർട്ടികളെയും മത സംഘടനകളെയും ആൾ ദൈവങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ഒക്കെ നിരീക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ബിഗ് ഡാറ്റ ടൂളുകളുമായി കഴിഞ്ഞ രണ്ട് മാസം നടത്തിയ അന്വേഷണത്തിൽ ആണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത് എന്നാണ്…
Read More » -
NEWS
നേതാക്കളുടെ ബന്ധുക്കൾ സിപിഐഎമ്മിനെ പനിക്കിടക്കയിൽ കിടത്തുമ്പോൾ
https://www.youtube.com/watch?v=eHRAreks8_w വിവാദ വിഷയങ്ങളിൽ പാർട്ടി നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും പേരുകൾ ആവർത്തിക്കപ്പെടുമ്പോൾ പ്രതിരോധ സാധ്യത ഇല്ലാതെ സിപിഎം .പാർട്ടിയെ സംരക്ഷിക്കാൻ ജീവിതം കൊടുക്കുന്ന അണികളും അരയും തലയും മുറുക്കി സൈബറിടങ്ങളിൽ പൊരുതുന്ന സൈബർ സഖാക്കളും എന്ത് ചെയ്യണം എന്നറിയാതെ പതറി നിൽക്കുകയാണ് . നിലവിൽ ഉയരുന്നത് ആരോപണങ്ങൾ മാത്രമാണെങ്കിലും ആരെങ്കിലും കുടുങ്ങിയാൽ പാർട്ടിക്ക് അത് നൽകുന്ന പ്രഹരം ചെറുതാകില്ല .സ്വർണക്കടത്ത് ,മയക്കു മരുന്ന് വിവാദങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കഴിഞ്ഞു .ബിനീഷിനെ ഇ ഡി ഇനിയും വിളിപ്പിക്കും എന്നാണ് വിവരം . ഇതിനു പിന്നാലെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ മകനെതിരെ ആരോപണം ഉയരുന്നത് .മന്ത്രിസഭയിലെ രണ്ടാമൻ ആണ് ഇ പി .ഇ പിയുടെ മകൻ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു കമ്മീഷൻ കൈപ്പറ്റി എന്ന് ബിജെപി ഇതിനകം ആരോപണം ഉന്നയിച്ചു കഴിഞ്ഞു…
Read More » -
NEWS
സ്വപ്നയ്ക്ക് മന്ത്രിപുത്രന്റെ വക വിരുന്നും ,വിരുന്നിൽ സിപിഎം നേതാവിന്റെ മകനും
ലൈഫ് മിഷൻ കരാറിൽ ഇടനിലക്കാരൻ ആയി നിന്ന് കമ്മീഷൻ വാങ്ങി എന്ന ആരോപണം നേരിടുന്ന മന്ത്രിപുത്രൻ സ്വപ്ന സുരേഷിന് വിരുന്നു നൽകിയതായും റിപ്പോർട്ട് .തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ ആയിരുന്നു വിരുന്ന് .2018 ലാണ് സംഭവം .ഈ വിരുന്നിലാണ് ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ സംബന്ധിച്ച ധാരണ ആയത് എന്നാണ് റിപ്പോർട്ട് . വിരുന്നിന്റെ ദൃശ്യങ്ങൾ ദേശീയ ഏജൻസികൾ ശേഖരിച്ചു എന്നാണ് വിവരം .മന്ത്രിപുത്രന്റെ യു എ ഇ വിസാകുരുക്ക് അഴിച്ചു കൊടുത്തത് സ്വപ്നയാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട് .വിരുന്നിൽ മറ്റൊരു സിപിഐഎം നേതാവിന്റെ മകനും ഉണ്ടായിരുന്നു എന്നാണ് വിവരം . ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നിർമ്മിക്കാൻ കരാർ ലഭിക്കാൻ യൂണിടെക് നൽകിയ നാല് കോടി കമ്മീഷനിൽ ഒരു പങ്ക് മന്ത്രിപുത്രനും പറ്റിയെന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു .ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുക ആണെന്നാണ് വിവരം .
Read More » -
LIFE
പതിമൂന്നുകാരിക്ക് പീഡനം ,പിതാവിന് പിന്നാലെ സഹോദരനും പിടിയിൽ
വളാഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരനായ സഹോദരൻ പിടിയിൽ .പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവ് പിടിയിലായിരുന്നു .കൗൺസലിംഗിനിടെ കുട്ടി സഹോദരന്റെ പേര് കൂടി വെളിപ്പെടുത്തുക ആയിരുന്നു . പെൺകുട്ടിയെയും മൂന്നു സഹോദരിമാരെയും പീഡിപ്പിച്ചതിനാണ് പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് .7 മാസം മുമ്പായിരുന്നു സംഭവം .നാല് പെൺകുട്ടികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു .പിന്നീട് കൗൺസിലിംഗിനിടയാണ് സഹോദരന്റെ പേര് കുട്ടി പറയുന്നത് . ചൈൽഡ് ലൈൻ പ്രവർത്തകർ ഇക്കാര്യം വളാഞ്ചേരി പോലീസിനെ അറിയിച്ചു .വളാഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .
Read More » -
TRENDING
‘അമ്മ വയർ’ ചിത്രം പങ്കുവെച്ച് അനുഷ്ക ,കമന്റിട്ട് കോഹ്ലി
ഈ അടുത്താണ് താൻ അമ്മയാകാൻ പോകുകയാണെന്ന വിവരം ബോളിവുഡ് താരം അനുഷ്‌കാ ശർമ്മ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് .നിറവയറുമായി കടൽത്തീരത്ത് നിൽക്കുന്ന പുതിയ ഫോട്ടോ അനുഷ്ക ആരാധകർക്കായി പങ്കുവെച്ചു .മാതൃവാല്സല്യത്തിന്റെ എല്ലാ ഭാവവും ഉൾക്കൊള്ളുന്നതാണ് ചിത്രം . “എന്റെ ലോകം ഒറ്റ ഫ്രെമിൽ “എന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ഭർത്താവുമായ വിരാട് കോഹ്ലി കമന്റിൽ പ്രതികരിച്ചത് . ഓഗസ്റ്റിലാണ് ലോക്ഡൗൺ ഗർഭധാരണം വിരുഷ്ക ദമ്പതികൾ വെളിപ്പെടുത്തിയത് .അതും മനോഹരമായ ഒരു ചിത്രത്തിലൂടെ .
Read More » -
NEWS
ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന് ഹിന്ദു വിവാഹ നിയമ പ്രകാരം സാധുത നൽകണമെന്ന് പൊതു താല്പര്യ ഹർജി
ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന് ഹിന്ദു വിവാഹ നിയമ പ്രകാരം സാധുത നൽകണമെന്ന് പൊതു താല്പര്യ ഹർജി .ഡൽഹി ഹൈക്കോടതിയിൽ ആണ് പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടത് . “രണ്ടു ഹിന്ദുക്കൾ തമ്മിലുള്ള വിവാഹം “എന്നാണ് 1956 ലെ ഹിന്ദു വിവാഹ നിയമത്തിൽ പറയുന്നതെന്നും കൃത്യമായി ലിംഗം പറയുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു .”1956 ലെ ഹിന്ദു വിവാഹ നിയമത്തിലും 1954 ലെ പ്രത്യേക വിവാഹ നിയമത്തിലും ഒരേ ലിംഗക്കാർ തമ്മിൽ വിവാഹത്തിന് തടസമൊന്നും ഇല്ലെങ്കിലും ഇന്ത്യയിൽ ഒരിടത്തും ഇത് രെജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു .”ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു . രാഘവ് ആവസ്തി ,മുകേഷ് ശർമ്മ എന്നീ രണ്ടു അഭിഭാഷകർ ആണ് പൊതു താല്പര്യ ഹർജി ഫയൽ ചെയ്തത് .2019 ലെ സുപ്രീം കോടതിയുടെ ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ ലൈംഗിക സ്വത്വം സ്വകാര്യതാ അവകാശത്തിന്റെ ഭാഗമാണെന്നും ആർട്ടിക്കിൾ 21 പ്രകാരം വിവാഹം കഴിക്കാനും ജീവിക്കാനുമുള്ള അവകാശം എല്ലാ ലിംഗക്കാർക്കുമുണ്ടെന്നും…
Read More » -
NEWS
2021 തുടക്കത്തിൽ തന്നെ ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉണ്ടാകും ,ആദ്യ കുത്തിവെപ്പ് ആരോഗ്യമന്ത്രി ഹർഷവർദ്ധനിൽ
2021 തുടക്കത്തിൽ തന്നെ കോവിഡ് 19 വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ .”തിയ്യതി കൃത്യമായി പറയുന്നില്ല .എന്നാൽ 2021 ന്റെ ആദ്യ പാദത്തിൽ തന്നെ കോവിഡ് വാക്സിൻ ഇന്ത്യയിൽ ലഭ്യമാകും .”ഹർഷവർദ്ധൻ വ്യക്തമാക്കി . വാക്സിൻ തയ്യാറായാൽ ഉടൻ തന്നെ അംഗീകാരം നൽകുമെന്ന് മന്ത്രി അറിയിച്ചു .ആളുകളിൽ വിശ്വാസം വർധിപ്പിക്കാൻ ആദ്യ ഡോസ് താൻ എടുക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി .വാക്സിൻ എടുക്കാൻ ലോകത്തെ പല ഭാഗങ്ങളിൽ ഉള്ള ജനങ്ങൾക്ക് മടി ഉണ്ടെന്നു ബ്രിട്ടീഷ് ജേർണൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു . പാക്കിസ്ഥാൻ ,ഇൻഡോനേഷ്യ ,സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനോടുള്ള എതിർപ്പ് ഇന്ത്യയിൽ കുറവാണെന്നാണ് പഠനം പറയുന്നത് .2015 നും 2019 നും ഇടയിൽ വാക്സിൻ ഭീതി എത്രത്തോളം മാറി എന്നത് സംബന്ധിച്ചാണ് പഠനം നടന്നത് .
Read More » -
NEWS
ഇന്ത്യ -ചൈന സംഘർഷം ,കൂപ്പു കുത്തിയ ജി ഡി പി ,കോവിഡ് വ്യാപനം ;പാർലമെന്റ് കലുഷിതമാകും
പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നാരംഭിക്കും .ഇന്ത്യ -ചൈന സംഘർഷം ,കൂപ്പു കുത്തിയ ജി ഡി പി ,കോവിഡ് വ്യാപനം എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും .ഇതോടെ സഭാന്തരീക്ഷം കലുഷിതമാകാനാണ് സാധ്യത . കഴിഞ്ഞ ദിവസം സ്പീക്കർ ഓം ബിർള വിളിച്ചു ചേർത്ത യോഗത്തിൽ സമ്മേളന അജണ്ട നിശ്ചയിച്ചു .യോഗത്തിൽ ഇന്ത്യ -ചൈന അതിർത്തിയിൽ എന്താണ് നടക്കുന്നത് എന്ന് സർക്കാർ പാർലമെന്റിനെ അറിയിക്കണമെന്ന് എ ഐ എം ഐ എം എംപി അസദുദ്ദിൻ ഒവൈസി ആവശ്യപ്പെട്ടു .ദേശീയ സുരക്ഷാ വിഷയം ആയതിനാൽ മാധ്യമങ്ങളെ ഒഴിവാക്കി എംപിമാരെ മാത്രം അറിയിക്കണമെന്നാണ് ഒവൈസിയുടെ ആവശ്യം . പാർലമെന്റിനെ മറികടന്നു ഓർഡിനൻസുകൾ തുടരെ തുടരെ കൊണ്ട് വരുന്നതിനെ ചില എംപിമാർ എതിർത്തു .കോവിഡ് പ്രോട്ടോകോൾ പറഞ്ഞ് ചോദ്യോത്തര വേള റദ്ദാക്കിയതിനു എതിരെയും വിമർശനം ഉയർന്നു .
Read More » -
NEWS
ജോസ് കെ മാണി പക്ഷത്തുള്ള ജോസഫ് എം പുതുശ്ശേരി കോൺഗ്രസിലേക്ക് ,കോൺഗ്രസ് നേതാക്കളുമായി പുതുശ്ശേരി ചർച്ച നടത്തി
കേരള കോൺഗ്രസ് എം ജോസ് കെ മാണി പക്ഷത്തുള്ള ജോസഫ് എം പുതുശ്ശേരി കോൺഗ്രസിലേക്ക് വഴികൾ തേടുന്നു .എൽ ഡി എഫിലേക്കില്ല എന്നതാണ് ജോസഫ് എം പുതുശ്ശേരിയുടെ തീരുമാനം .തന്നെ കോൺഗ്രസിൽ എടുക്കണം എന്നാവശ്യപ്പെട്ട് ജോസഫ് എം പുതുശ്ശേരി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ആശയ വിനിമയം നടത്തി . എന്നാൽ പി ജെ കുര്യനുമായി കാലങ്ങളായി ഉള്ള പ്രശ്നം തീർക്കാൻ ആണ് കോൺഗ്രസ് നേതാക്കൾ ഉപദേശിച്ചത് . ഈ പശ്ചാത്തലത്തിൽ മിനിഞ്ഞാന്ന് 3 മണിക്ക് ജോസഫ് എം പുതുശ്ശേരി പി ജെ കുര്യനെ വസതിയിൽ എത്തി കണ്ടു . പി ജെ കുര്യൻ പത്തനംതിട്ട ഡിസിസിയെ ബോധ്യപ്പെടുത്താൻ ആണ് ആവശ്യപ്പെട്ടത് .പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജുമായി നേരിൽ കാണാനും നിർദേശിച്ചു . ഇതുവരെ ജോസഫ് എം പുതുശ്ശേരിക്ക് കോൺഗ്രസിലേക്കുള്ള വാതിൽ തുറന്നിട്ടില്ല .എന്നാൽ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ തുറക്കാനും മതി .
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി…
Read More »