ഇന്ത്യ -ചൈന സംഘർഷം ,കൂപ്പു കുത്തിയ ജി ഡി പി ,കോവിഡ് വ്യാപനം ;പാർലമെന്റ് കലുഷിതമാകും

പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നാരംഭിക്കും .ഇന്ത്യ -ചൈന സംഘർഷം ,കൂപ്പു കുത്തിയ ജി ഡി പി ,കോവിഡ് വ്യാപനം എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും .ഇതോടെ സഭാന്തരീക്ഷം കലുഷിതമാകാനാണ് സാധ്യത .

കഴിഞ്ഞ ദിവസം സ്പീക്കർ ഓം ബിർള വിളിച്ചു ചേർത്ത യോഗത്തിൽ സമ്മേളന അജണ്ട നിശ്ചയിച്ചു .യോഗത്തിൽ ഇന്ത്യ -ചൈന അതിർത്തിയിൽ എന്താണ് നടക്കുന്നത് എന്ന് സർക്കാർ പാർലമെന്റിനെ അറിയിക്കണമെന്ന് എ ഐ എം ഐ എം എംപി അസദുദ്ദിൻ ഒവൈസി ആവശ്യപ്പെട്ടു .ദേശീയ സുരക്ഷാ വിഷയം ആയതിനാൽ മാധ്യമങ്ങളെ ഒഴിവാക്കി എംപിമാരെ മാത്രം അറിയിക്കണമെന്നാണ് ഒവൈസിയുടെ ആവശ്യം .

പാർലമെന്റിനെ മറികടന്നു ഓർഡിനൻസുകൾ തുടരെ തുടരെ കൊണ്ട് വരുന്നതിനെ ചില എംപിമാർ എതിർത്തു .കോവിഡ് പ്രോട്ടോകോൾ പറഞ്ഞ് ചോദ്യോത്തര വേള റദ്ദാക്കിയതിനു എതിരെയും വിമർശനം ഉയർന്നു .

Leave a Reply

Your email address will not be published. Required fields are marked *