NEWS

സ്വപ്നയ്ക്ക് മന്ത്രിപുത്രന്റെ വക വിരുന്നും ,വിരുന്നിൽ സിപിഎം നേതാവിന്റെ മകനും

ലൈഫ് മിഷൻ കരാറിൽ ഇടനിലക്കാരൻ ആയി നിന്ന് കമ്മീഷൻ വാങ്ങി എന്ന ആരോപണം നേരിടുന്ന മന്ത്രിപുത്രൻ സ്വപ്ന സുരേഷിന് വിരുന്നു നൽകിയതായും റിപ്പോർട്ട് .തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ ആയിരുന്നു വിരുന്ന് .2018 ലാണ് സംഭവം .ഈ വിരുന്നിലാണ് ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ സംബന്ധിച്ച ധാരണ ആയത് എന്നാണ് റിപ്പോർട്ട് .

വിരുന്നിന്റെ ദൃശ്യങ്ങൾ ദേശീയ ഏജൻസികൾ ശേഖരിച്ചു എന്നാണ് വിവരം .മന്ത്രിപുത്രന്റെ യു എ ഇ വിസാകുരുക്ക് അഴിച്ചു കൊടുത്തത് സ്വപ്നയാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട് .വിരുന്നിൽ മറ്റൊരു സിപിഐഎം നേതാവിന്റെ മകനും ഉണ്ടായിരുന്നു എന്നാണ് വിവരം .

ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നിർമ്മിക്കാൻ കരാർ ലഭിക്കാൻ യൂണിടെക് നൽകിയ നാല് കോടി കമ്മീഷനിൽ ഒരു പങ്ക് മന്ത്രിപുത്രനും പറ്റിയെന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു .ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുക ആണെന്നാണ് വിവരം .

Back to top button
error: