ജോസ് കെ മാണി പക്ഷത്തുള്ള ജോസഫ് എം പുതുശ്ശേരി കോൺഗ്രസിലേക്ക് ,കോൺഗ്രസ് നേതാക്കളുമായി പുതുശ്ശേരി ചർച്ച നടത്തി

കേരള കോൺഗ്രസ് എം ജോസ് കെ മാണി പക്ഷത്തുള്ള ജോസഫ് എം പുതുശ്ശേരി കോൺഗ്രസിലേക്ക് വഴികൾ തേടുന്നു .എൽ ഡി എഫിലേക്കില്ല എന്നതാണ് ജോസഫ് എം പുതുശ്ശേരിയുടെ തീരുമാനം .തന്നെ കോൺഗ്രസിൽ എടുക്കണം എന്നാവശ്യപ്പെട്ട് ജോസഫ് എം പുതുശ്ശേരി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ആശയ വിനിമയം നടത്തി .

എന്നാൽ പി ജെ കുര്യനുമായി കാലങ്ങളായി ഉള്ള പ്രശ്നം തീർക്കാൻ ആണ് കോൺഗ്രസ് നേതാക്കൾ ഉപദേശിച്ചത് . ഈ പശ്ചാത്തലത്തിൽ മിനിഞ്ഞാന്ന് 3 മണിക്ക് ജോസഫ് എം പുതുശ്ശേരി പി ജെ കുര്യനെ വസതിയിൽ എത്തി കണ്ടു .

പി ജെ കുര്യൻ പത്തനംതിട്ട ഡിസിസിയെ ബോധ്യപ്പെടുത്താൻ ആണ് ആവശ്യപ്പെട്ടത് .പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജുമായി നേരിൽ കാണാനും നിർദേശിച്ചു .

ഇതുവരെ ജോസഫ് എം പുതുശ്ശേരിക്ക് കോൺഗ്രസിലേക്കുള്ള വാതിൽ തുറന്നിട്ടില്ല .എന്നാൽ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ തുറക്കാനും മതി .

Leave a Reply

Your email address will not be published. Required fields are marked *