ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന് ഹിന്ദു വിവാഹ നിയമ പ്രകാരം സാധുത നൽകണമെന്ന് പൊതു താല്പര്യ ഹർജി
ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹത്തിന് ഹിന്ദു വിവാഹ നിയമ പ്രകാരം സാധുത നൽകണമെന്ന് പൊതു താല്പര്യ ഹർജി .ഡൽഹി ഹൈക്കോടതിയിൽ ആണ് പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടത് .
“രണ്ടു ഹിന്ദുക്കൾ തമ്മിലുള്ള വിവാഹം “എന്നാണ് 1956 ലെ ഹിന്ദു വിവാഹ നിയമത്തിൽ പറയുന്നതെന്നും കൃത്യമായി ലിംഗം പറയുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു .”1956 ലെ ഹിന്ദു വിവാഹ നിയമത്തിലും 1954 ലെ പ്രത്യേക വിവാഹ നിയമത്തിലും ഒരേ ലിംഗക്കാർ തമ്മിൽ വിവാഹത്തിന് തടസമൊന്നും ഇല്ലെങ്കിലും ഇന്ത്യയിൽ ഒരിടത്തും ഇത് രെജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു .”ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു .
രാഘവ് ആവസ്തി ,മുകേഷ് ശർമ്മ എന്നീ രണ്ടു അഭിഭാഷകർ ആണ് പൊതു താല്പര്യ ഹർജി ഫയൽ ചെയ്തത് .2019 ലെ സുപ്രീം കോടതിയുടെ ചരിത്ര വിധിയുടെ പശ്ചാത്തലത്തിൽ ലൈംഗിക സ്വത്വം സ്വകാര്യതാ അവകാശത്തിന്റെ ഭാഗമാണെന്നും ആർട്ടിക്കിൾ 21 പ്രകാരം വിവാഹം കഴിക്കാനും ജീവിക്കാനുമുള്ള അവകാശം എല്ലാ ലിംഗക്കാർക്കുമുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു .