NEWS

2021 തുടക്കത്തിൽ തന്നെ ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉണ്ടാകും ,ആദ്യ കുത്തിവെപ്പ് ആരോഗ്യമന്ത്രി ഹർഷവർദ്ധനിൽ

2021 തുടക്കത്തിൽ തന്നെ കോവിഡ് 19 വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ .”തിയ്യതി കൃത്യമായി പറയുന്നില്ല .എന്നാൽ 2021 ന്റെ ആദ്യ പാദത്തിൽ തന്നെ കോവിഡ് വാക്സിൻ ഇന്ത്യയിൽ ലഭ്യമാകും .”ഹർഷവർദ്ധൻ വ്യക്തമാക്കി .

വാക്സിൻ തയ്യാറായാൽ ഉടൻ തന്നെ അംഗീകാരം നൽകുമെന്ന് മന്ത്രി അറിയിച്ചു .ആളുകളിൽ വിശ്വാസം വർധിപ്പിക്കാൻ ആദ്യ ഡോസ് താൻ എടുക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി .വാക്സിൻ എടുക്കാൻ ലോകത്തെ പല ഭാഗങ്ങളിൽ ഉള്ള ജനങ്ങൾക്ക് മടി ഉണ്ടെന്നു ബ്രിട്ടീഷ് ജേർണൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു .

പാക്കിസ്ഥാൻ ,ഇൻഡോനേഷ്യ ,സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനോടുള്ള എതിർപ്പ് ഇന്ത്യയിൽ കുറവാണെന്നാണ് പഠനം പറയുന്നത് .2015 നും 2019 നും ഇടയിൽ വാക്സിൻ ഭീതി എത്രത്തോളം മാറി എന്നത് സംബന്ധിച്ചാണ് പഠനം നടന്നത് .

Back to top button
error: