പതിമൂന്നുകാരിക്ക് പീഡനം ,പിതാവിന് പിന്നാലെ സഹോദരനും പിടിയിൽ

വളാഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരനായ സഹോദരൻ പിടിയിൽ .പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവ് പിടിയിലായിരുന്നു .കൗൺസലിംഗിനിടെ കുട്ടി സഹോദരന്റെ പേര് കൂടി വെളിപ്പെടുത്തുക ആയിരുന്നു .

പെൺകുട്ടിയെയും മൂന്നു സഹോദരിമാരെയും പീഡിപ്പിച്ചതിനാണ് പിതാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് .7 മാസം മുമ്പായിരുന്നു സംഭവം .നാല് പെൺകുട്ടികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു .പിന്നീട് കൗൺസിലിംഗിനിടയാണ് സഹോദരന്റെ പേര് കുട്ടി പറയുന്നത് .

ചൈൽഡ് ലൈൻ പ്രവർത്തകർ ഇക്കാര്യം വളാഞ്ചേരി പോലീസിനെ അറിയിച്ചു .വളാഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *